പശുവിറച്ചി
ബീഫു നമ്മ മുറിച്ചു വെച്ചു
നെയ്യലുവാ പോലവേ
ആരിക്കും വന്നെടുത്തു
നല്ല കറിയും വെച്ചു തിന്നിടാം.
എന്തിനുമെന് കരളു ഞാനേ
പകുത്തു തന്നതല്ലിയോ
ഇനിയിറച്ചി കഴിക്ക വയ്യാ
എന്ന് ചൊന്നാലെങ്ങിനെ?
എന്തിലുമെന് ചോര അല്പം
വാര്ന്നു ചേര്ന്നതല്ലയോ
ഇനിയിറച്ചി ചോരയിലും
മുക്കിനീയങ്ങു കഴിക്കണം.
വറുത്തു പൊരിച്ചെന്റെ ഇറച്ചി തന്നെ .
കഴിക്കുവാനെന്തു കാരണം ?
തുടയിലെല്ലേ ബാക്കിയുള്ളതും
തൂക്കി നോക്കി വാങ്ങണോ?
ബീഫു നമ്മ മുറിച്ചു വെച്ചു നെയ്യലുവാ പോലവേ
ആരിക്കും ഏതു നേരത്തും
എന്റെ കരളു ഞാനേ പകുത്തിടാം
ഒരു കറിയ്ക്കുള്ള കൂട്ടുമായ് നീ
വന്നു ചേര്ന്നാല് പിന്നെന്താ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home