Sunday, March 24, 2013

മാന്‍മിഴി നീയെങ്കിലും


മാന്‍മിഴി നീയെങ്കിലും


വെന്‍ഡി റോസ്

സെപ്തംബര്‍ 11, 2001

അവര്‍ നിന്നെ കടന്നു പോവുന്നു
                                       കരഞ്ഞുകൊണ്ട്
കത്തുകയും വീഴുകയുംചെയ്ത ഇലകളെയോര്‍ത്ത്,
എല്ലു പോലെ തെളിഞ്ഞുവന്ന തടി
വെളുത്തമൂടലില്‍ നിന്നും
പെട്ടെന്നു തെളിഞ്ഞുവരുന്ന ശില്പം.
ഭാവി പ്രവചിക്കുന്ന ഒരു പഴമക്കാരിയായ നീ
നിനക്കവരോടു പറയാമായിരുന്നു
തെളിമയുള്ള ദുഃഖത്തില്‍
രാത്രിയിലെ കാറ്റില്‍ മന്ത്രിക്കുന്ന അവരോട്
നാളെയുടെ വിറപൂണ്ട പ്രതീക്ഷയെന്നോണം
നിന്റെ ഹൃദയത്തില്‍ ശ്വാസത്തെ അടക്കിക്കൊണ്ട്,
പ്രഭാതത്തിനു മുന്‍പ്
വേദനയൊന്നുമില്ലായിരുന്നു
നീ കാടായിരുന്നു
ഇലയായിരുന്നില്ല,
വീഴ്ച
വീഴ്ചയായിരുന്നില്ല
അര്‍ച്ചനയായിരുന്നു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home