Monday, September 10, 2018

കല്‍ക്കി (Kal-ki)



ഹിന്ദിയിലാവുമ്പോള്‍
കലികാല പ്രവാചകന്‍റെ പേര്
ڇഇന്നലത്തേത്چچ എന്നൊരു സൂചന തരുന്നു.
ഇന്നലത്തേതു തീരെ മോശമാണെന്നു പറഞ്ഞിരുന്നവര്‍
ഗുണാഢ്യനും കൂട്ടരും ചുട്ടുകരിച്ചു കളഞ്ഞ
ലക്ഷക്കണക്കിനുള്ള ബൗദ്ധരേഖകളെയോ
മനസ്സിലാക്കാന്‍ പ്രയാസമുള്ള ഏതോ യുക്തിയാല്‍
ڇആദിڈയെന്നു വിശേഷിക്കപ്പെടുന്ന
ഏതോ ചങ്കരന്‍റെ ജാതി മഹിമാ വിളംബരങ്ങളെയോ
നമ്മുടെ സമകാലമായി വ്യാഖ്യാനിക്കുന്നവര്‍ക്ക്
ബുദ്ധന്‍റെയോ മഹാവീരന്‍റെയോ ബലിയുടെയോ
ക്രിസ്തുവിന്‍റെയോ നബിയുടെയോ ഇന്നലെകള്‍
തീരെ പോരാത്തതാണെന്നു വന്നേക്കാം
അംഗരാജ്യം നേടിയ കര്‍ണ്ണനെ
മൂത്ത സഹോദരനായി പോലും പരിഗണിക്കാതെ
സഹോദരര്‍ തമ്മില്‍ കണ്ണനാഹ്വാനം ചെയ്ത യുദ്ധത്തെ
വാഴ്ത്തിപ്പാടാനായേക്കാം
ബലിയെ ചതിച്ച വാമനനോ,
ബാലിയെ ചതിച്ച രാമനോ ദൈവമാണെന്നും
കുറ്റപ്പടുത്തിയാല്‍ ബ്രഹ്മഹത്യാപാപം ഉണ്ടാകുമെന്നും വിരട്ടാന്‍ നോക്കാം.
നാഗങ്ങളെ മുഴുവന്‍ വംശഹത്യ ചെയ്യാനുറച്ച ജനമേജയനേയോ
ഭൂവുടമസ്ഥരെ ഉന്മൂലനം ചെയ്തു സ്വത്തു മുഴുവന്‍
ബ്രഹ്മസ്വം വകയാക്കിയ,
കാര്‍ത്തവീര്യനെ നോക്കി നിന്ന കുറ്റത്തിന്
സ്വന്തം അമ്മയെ വെട്ടിക്കൊന്ന.
പരശുരാമനെയോ പൂജിച്ചാദരിക്കുന്ന
വിചിത്രമായ നീതി ബോധം കൊണ്ടു നടക്കാം.

ഇനി ഒരുവേള ഹൈന്ദവത ദൈവത്തെ ഉച്ചാടനം ചെയ്യും മുന്‍പ്
നീതിമാനായ ഒരു ദൈവം നമ്മോടൊപ്പം നടന്നിരിക്കുമോ എന്ന്
സ്വതന്ത്രസ്തീകളെ യക്ഷിണികളും ബഹിഷ്കൃതരും ആക്കിയിട്ട്
അപരരെ പാടേമറന്ന് തന്നെത്തന്നെ നിയന്ത്രിച്ചും കേവല ശരീരമാക്കിയും
ലക്ഷ്മണരേഖകള്‍ക്കുള്ളിലകപ്പെട്ട ദേവാംഗനമാര്‍
സീതയുടെ വേലിചാട്ടത്തെ കാണാതെ പോയ
ആ പഴം പുരാണങ്ങള്‍ നമ്മുടെ ഗ്രന്ഥശാലകളിലിരുന്നു പൊടിപിടിക്കട്ടെ
പഴയതായാലും പുതിയതായാലും
ദൈവം നീതിമാനാവുമെന്നെങ്കിലും
പറയാവുന്ന ഒരു സ്ഥലമാവും
കല്‍ക്കിയുടേതെന്നുറപ്പിക്കാം. .

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home