തോലുരിഞ്ഞോരു ശില്പം
ചുവന്ന ഉടലുമായി ഒരാള്‍
അതില്‍ നീലനീല ഞരമ്പുകള്‍
കണ്ണിന്‍റെ വെള്ളയില്‍
രണ്ടു കറുത്ത പൊട്ടുകള്‍
അലങ്കാരത്തിനെന്നോണം.
മുറിച്ചുമാറ്റിയ ചെവിയുടെ നഗ്നത
മൂക്കിരുന്നേടത്തെ ദ്വാരങ്ങള്‍
ശ്വാസം കീഴ്ക്കാംതൂക്കായ ഒരു പാറ
കാണാനില്ലാത്ത ഹൃദയം
ഒരാന്തരാവയവം
സ്പര്‍ശമറിയുന്ന തോലിന്‍റെ അഭാവം
ഒരു ചെണ്ടമേലെന്നോണം പരന്നത്
വിരലോടാതെ നിശ്ശബ്ദം.
ചുവന്ന ഉടലുമായി ഒരാള്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home