Saturday, October 12, 2019

പദാര്‍ത്ഥം



പദങ്ങളുണ്ടാവുകയും അവയ്ക്ക്
അര്‍ത്ഥങ്ങളുണ്ടാവുകയും ചെയ്യുകയാലാണോ
പദാര്‍ത്ഥങ്ങളുണ്ടായത്?
ആരു പദം വെച്ചു വന്നതീ വാക്കില്‍
വക്കില്‍ ചോര പൊടിയുന്ന മട്ടില്‍?
ഒരു വേള അര്‍ദ്ധമേയുള്ളൂ പദത്തില്‍
അര്‍ത്ഥമതാവാം
പതപോലെ വസ്തു വിടര്‍ന്നു പൊട്ടുമ്പോള്‍.
പദാര്‍ത്ഥമേ പൂര്‍വ്വമെന്നാരു വാദിക്കിലും
ഒരു നിമിഷാര്‍ദ്ധം നാം ശങ്കിച്ചു നില്‍പ്പൂ
ഏതു പദാര്‍ത്ഥമാണേറ്റമുചിതം
പദങ്ങള്‍ക്കു മുന്‍പേ പദാര്‍ത്ഥമുണ്ടാമോ?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home