un-poet's page
Blog with writings by Benoy PJ
Saturday, July 9, 2011
നിഴല്‍
ബിനോയ്.പി.ജെ.
കൂടുവിട്ടു കൂട് മാറുവാനുള്ള
കലാകാരന്റെ സിദ്ധിയില്‍
ആകെ മുഴുകിപ്പോയിരുന്നത് കൊണ്ട്
താന്‍ ഏറി സ്വന്തമാക്കിയ പുതിയ ഉടലില്‍ നിന്ന്
ഒരു നിഴല്‍
ഊര്‍ന്നിറങ്ങി അപ്രത്യക്ഷമാവുന്നത്
അയാള്‍ കണ്ടതേയില്ല.
പേടമാനില്‍ നിന്ന് പേടമാന്‍
പുലിയില്‍നിന്നു പുലി
കുറുനരിയില്‍ നിന്ന് കുറുനരി അപ്രത്യക്ഷമാകുന്നതും
അവിടെ നിന്നെല്ലാം അയാളുടെ ശബ്ദം മാത്രം കേള്‍ക്കാവുന്നതും ആയപ്പോള്‍
ആ നിഴല്‍
അമൂര്‍തതയെ അഭയം പ്രാപിച്ചു.
അടുത്ത നിമിഷം അവിടെ നിന്നും
അതേ സ്വരം
മുഴങ്ങിയേക്കും എന്ന ഭയപ്പാടോടെ,
പോകാന്‍ മറ്റൊരിടമില്ലാത്ത ഒരുവന്റെ
ജാള്യതയോടെ,
ആ നിഴല്‍.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home