Tuesday, July 16, 2013

CHINESE POETRY

സഹപ്രവര്‍ത്തകര്‍




ബൈ ദാഓ


ഈ പുസ്തകം ഭാരമുള്ളത്,
പുനരുത്ഥാന വ്യാഖ്യാനങ്ങളിലേക്കു താഴുന്ന
ഒരു നങ്കൂരം
നിന്റെ മുഖം, സമുദ്രത്തിന്റെ മറ്റേ കരയിലെ
ഒരു ഘടികാരം
അതിനോടു സംസാരിക്കാവില്ല
രാത്രി മുഴുവന്‍ വാക്കുകള്‍ കടലിനു മീതെ പൊങ്ങിക്കിടന്നു
 നേരം വെളുക്കുമ്പോള്‍ പെട്ടെന്നു പറന്നുയരും.

ചിരി ഒരു ശൂന്യമായ പിഞ്ഞാണത്തിലേക്കു വീഴുന്നു
സൂര്യന്‍ അറവുകാരന്റെ കൊളുത്തില്‍ തൂങ്ങി വട്ടം തിരിയുന്നു
ദിവസത്തിലെ ആദ്യ ബസ്
പാടങ്ങളുടെ അറ്റത്തുള്ള തപാലാഫീസിനു നേര്ക്ക് 
ഓടുന്നു
ഓ, പച്ച വ്യതിയാനങ്ങളില്‍
വേര്‍പിരിയലിന്റെ രാജാവിരിക്കുന്നു.

മിന്നല്‍, കൊടുങ്കാറ്റുകളുടെ തപാല്‍ക്കാരന്‍
പൂവിടലിന്റെ ദിങ്ങള്‍ക്കപ്പുറം മറഞ്ഞു,
ദേഹത്തോടു നീഴലെന്നോണം അടുത്ത്
ഞാന്‍ നീന്നെ പിന്തുടരുന്നു
ക്ളാസ്സുമുറിയില്‍ നീന്നും കളിക്കളത്തിലേക്ക്
വേഗം വളരുന്ന പോപ്ളാര്‍ മരങ്ങള്‍ക്കു കീഴില്‍
നമ്മള്‍ ചെറുതാകുന്നു; ഒരാള്‍ കിഴക്കോട്ട്
പോകുന്നു, മറ്റെയാള്‍ പടിഞ്ഞാറേക്കും.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home