അശാസ്ത്രീയന്‍
എന്‍റെ ചേട്ടാ, ഞാനൊരശാസ്ത്രീയന്‍
ആയതിലുള്ള സങ്കടം ഇരിക്കട്ടെ
റോബോട്ടിക്സും നാനോ ടെക്നോളജിയും ബയോമെട്രിക്സും
മൈക്രോചിപ്പുകളും സൈബര്‍നെറ്റിക്സും
നാസി യൂജെനിക്സില്‍ നിന്നു പിറന്ന ജീന്‍ മാപ്പിങ്ങും
ആധുനികവൈദ്യവുമെല്ലാം ചേര്‍ന്ന്
മനുഷ്യമസ്തിഷ്കത്തെ അധികാരിയുടെ
കയ്യില്‍കളിക്കുന്ന ഒന്നക്കി മാറ്റുന്നുണ്ടോ
എന്ന അപരിഷ്കൃതന്‍റെ സംശയം
മാട്രിക്സ് കണ്ടതു കൊണ്ടല്ലാതെ തന്നെ
ഞാന്‍ കൊണ്ടു നടക്കുന്നു.
ചിരന്തന പ്രമേയങ്ങള്‍ ഉപ്പിലിട്ടു വെച്ചിരിക്കുന്ന
പല നല്ല സിനിമകളും മറന്നു പോകുന്ന
സാങ്കേതികവിദ്യയും രസതന്ത്രവും
അധികാരവും തമ്മിലുള്ള ഈ ഗാഢ ബന്ധം
കാറ്ററ്റോണിയയോ സ്കിസോഫ്രീനിയയോ
പാര്‍ക്കിന്‍സോണിസമോ പാരനോയിയയോ
അല്‍ഷൈമേഴ്സോ പോലുള്ള അവസ്ഥകള്‍
സാധ്യമാക്കിത്തീര്‍ക്കുന്നുണ്ടെങ്കിലോ
എന്ന സംശയം ബെര്‍ലിന്‍ ദാദായോ
തീര്‍ത്തും അവഗണിക്കപ്പെടേണ്ട (നിലവാരമില്ലാത്ത)ഹോളിവുഡ് സിനിമകളോ
ഉന്നയിക്കുന്നുവെങ്കില്‍ അതു വിശ്വസിച്ചു പോകുന്ന
സാധാരണക്കാരെ കുറ്റപ്പെടുത്താനാവില്ല...
അധികാരത്തെ വിമര്‍ശിക്കുന്നവരുടെ ബോധത്തെ
അസാധ്യമാക്കുന്ന സാങ്കേതികതകള്‍
അസാധ്യമാണെന്നു വിശ്വസിക്കാന്‍ പോന്ന
അന്ധവിശ്വാസം എനിക്കേതായാലും ഇല്ല.
ചിന്തയെ മറികടന്ന് സാങ്കേതികവിദ്യയും
കമ്മ്യൂണിറ്റി പോലീസിംഗും ഒക്കെ ഒത്തുചേരുന്ന അധികാരം
തലച്ചോറ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍
അനുവദിക്കാതിരിക്കാന്‍ ശാസ്ത്രത്തിന്‍റെ തുണതേടിയാല്‍
എന്താവും ലോകഗതി?
ڇശാസ്ത്രം ജയിച്ചു, മനുഷ്യന്‍ തോറ്റുڈ
എന്നു ഫലിതരൂപേണ പറയാതിരിക്കാനെങ്കിലും
അധികാരത്തെ അവിശ്വസിക്കുന്നതക കൊണ്ട്
ഞാനീ ശാസ്ത്രത്തെക്കുറിച്ചും അല്‍പം ജാഗ്രത സൂക്ഷിക്കുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home