മാവ്
അശ്വത്ഥാമാവ്
സുദാമാവ്
അരിമാവ്
അമേരിക്കന്‍ മാവ്
എന്നിങ്ങനെ നാലു മാവുകളിലാണത്രേ
ഇന്ത്യയിലെ ദാരിദ്ര്യം
പടര്‍ന്നു കിടന്നിരുന്നത്.
സാധാരണക്കാരൊക്കെ
ദാരിദ്ര്യത്തെ പ്രതിനിധാനം ചെയ്യുവാനും
യോഗ്യതയില്ലാത്തവരായിരുന്നതു കൊണ്ടാവണം
രാജഗുരുവിന്‍റെ പുത്രനു തന്നെ അതും
ചെയ്യേണ്ടി വന്നത്-
വല്ലവന്‍റേയും അദ്ധ്വാനത്തിന്‍റെ
പ്രതിഫലം വിരല്‍ മുറിച്ചു വാങ്ങി
കൈപ്പറ്റിയ ഒരച്ഛന്‍റെ മകനല്ലേ,
തികച്ചും യോഗ്യന്‍ തന്നെ.
കോലം വരയ്ക്കാന്‍
അമേരിക്കന്‍ മാവു പറ്റുമോ എന്തോ?
ഏതായാലും ആ അവില്‍പൊതി കയ്യിലിരിക്കട്ടെ!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home