Saturday, December 1, 2018

മാര്‍ച്ചിങ് ട്യൂണ്‍




ധാരാളം പേര്‍ മാര്‍ച്ചുചെയ്യുകയായിരുന്നു
ഞാനാണെങ്കില്‍ ഫെബ്രുവരി വരെ
എത്തിയതു പോലുമില്ല
തിക്കിത്തിരക്കി പോകുന്ന മാര്‍ച്ചില്‍
ഇനിയെങ്ങിനെ കയറിക്കൂടും?
അല്‍പം മുന്നോട്ടുനീങ്ങി
ഏപ്രിലിലോ മറ്റോ?
അല്ലെങ്കില്‍ അടുത്ത വര്‍ഷംവരെ
ഇവിടെത്തന്നെ ചുറ്റിത്തിരിഞ്ഞാലോ?

ആ കലണ്ടര്‍ കത്തിച്ചുകളഞ്ഞേക്കാം
അതെന്നെ പ്രകോപിപ്പിച്ചാലോ?
ചാവുമാസമെന്നോ ചൊവ്വാദോഷമെന്നോ
(ചൊവ്വായാല്‍ പിന്നേയും ദോഷമാണപ്പാ!)
പുതിയതൊന്നിനെ പിടികൂടിയാലോ?

ഇങ്ങനെ വട്ടംചുറ്റുമ്പോള്‍
നമുക്കറിയാം
ഭൂമിയും കാലങ്ങളായി
ഇതേ വട്ടംചുറ്റലിലാണ്
മറ്റൊരു സൂര്യനിലേക്കോ
സൗരയൂഥത്തിലേക്കോ വഴിതേടാതെ
ഒരേ കറക്കംതന്നെ.
നിനക്കു ബോറടിക്കുന്നുണ്ടോ, അമ്മേ?
ചൊവ്വയോ നീയോ മുന്നില്‍?
പ്ളൂട്ടോയുടെ പ്ളേറ്റിലും വിളമ്പണോ?
പട്ടിയെപ്പോലെ വാലാട്ടി അതെവിടേക്കോ പോകുന്നല്ലോ?
ആ മാര്‍ച്ചും കടന്നു പോയല്ലോ!
പടച്ചോനെ! ഏപ്രിലില്‍ മാര്‍ച്ച് എങ്ങിനെയെത്തും?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home