സാഹിത്യത്തറവാട്
പടിപ്പുരയ്ക്കപ്പുറം നില്‍ക്കേ
പാളിനോക്കുന്നൂ ഞാനും
ഉള്ളിലേക്കാകസ്മികമായ്
ചുറ്റിലും തറകള്‍ വാടിത്തന്നെ
കിടക്കുന്നുണ്ടെമ്പാടും
മുറ്റമടിക്കുവാന്‍ ചൂലുമായെക്ഷികള്‍ വരായ്കയാലാവാം
ചിതല്‍പ്പുറ്റൊന്നത്രമേല്‍ വളര്‍ന്നുള്ളില്‍
നിറഞ്ഞേ നില്‍ക്കുന്നുണ്ടു.
തറയും പറയും മറന്നകമേ കഴയും
ചങ്ങലയിട്ടൊതുക്കിയ കൊമ്പന്‍ കൂട്ടം
പനയോലകള്‍ വലിച്ചൊടിച്ചു തിന്നുന്നുണ്ടു
ബ്രാഹ്മണ സദ്യക്കായ് തുറന്നുള്ളോരൂട്ടുപുരയില്‍
നിലത്തു വിരിച്ചോരിലയില്‍ ഷഡ്പദമുറങ്ങുന്നു.
വിണ്ടുപൊട്ടിയ പാതിമുട്ടയില്‍ നിന്നൊരു തരി
കീയുലോകം വിട്ടു ഭൂമിയെ പുല്‍കുമ്പോഴുണ്ടാ
മതില്‍ക്കു വെളിയിലായ് ദ്രുതമാം ചലനങ്ങള്‍:
ഇരുളില്‍ വഴിത്താര തെളിച്ചുവെക്കും
നക്ഷത്രമൊക്കെയും വെയലിലല്‍പം മാഞ്ഞേ
നില്‍ക്കാറുള്ളെന്നാകിലും
ഏതുഗ്രരാവിലും തെളിഞ്ഞു വരുമവ-
പെങ്ങളുടെ ബൈബിളിലില്ലാതായ താളുകള്‍പ്പോലേ.
അടുത്തപറമ്പിലെ പുളിങ്കൊമ്പിലായ്
ഊഞ്ഞാല്‍ മെല്ലെയാടുന്നുണ്ടു
ബലിയിറങ്ങി മറഞ്ഞിട്ടും.
അകത്തുണ്ടിരുമ്പിന്നെഴുത്താണി
പിടിച്ചു ഭൂതങ്ങളെയകറ്റിനിര്‍ത്തും
വേദാന്തക്കാര്‍, വര്‍ത്തമാനത്തെ, ഭാവിയെ വരിഞ്ഞുള്ളു
കാലിയാക്കിടും കാവിവേഷത്തില്‍
ദന്തങ്ങളാല്‍ തീര്‍ത്തൊരീ
څഗോچപുരം ചുരണ്ടുന്നു ബുദ്ധന്‍റെയാകാശത്തെ!.
മദ്ധ്യകാലത്തെ വേവിച്ചെടുക്കുന്നുണ്ടു കഴകക്കാര്‍
കമഴ്ത്തിവെച്ചോരോട്ടുപാത്രങ്ങള്‍ക്കിടെ.
ആര്‍ക്കുമേ വിളമ്പാതെ
പാലാഴി കടഞ്ഞിങ്ങു കൊണ്ടുപോന്നതാം
പാല്‍പ്പായസത്തിന്‍ കൂട്ടൊന്നു വേറേതന്നെ!
വിളംബം വന്നൂ
തരംഗങ്ങളില്‍ യതി മദ്ധ്യം
ഞാനല്‍പം മദ്യം കൂടിയൊഴിച്ചൂ
സമകാലത്തെയകാലമായ്
അകലങ്ങളായ് മാറ്റും യന്ത്ര-തന്ത്രങ്ങളെ
ഒളിപ്പിക്കും മച്ചില്‍ നിന്നു
ബോധത്തിന്‍ മറിവൊന്നില്‍ ദൈവത്തെയറിഞ്ഞവര്‍
ജിനന്മാര്‍ മറഞ്ഞേതോ കഴുവേറ്റക്കല്ലിന്‍ പിന്നില്‍
കാവിലുണ്ടടിപിടി കാവടിയാടിനിന്നൂ
കുടം വിട്ടു ഭൂതം വീണ്ടും
പടിക്കല്‍ വന്നു തൂങ്ങീ
പള്ളിപ്പുറത്തിനിയെങ്ങിനെയിരിക്കുവാന്‍
വേതാളങ്ങള്‍ വിക്രമന്മാരെ വീണ്ടും
കാണുവാന്‍ വരുന്നേരം!
അന്ത:പ്പുരം വിട്ടു മതില്‍ച്ചാടിപ്പോയൊരാ സീതമാരെ
കനകം കൊണ്ടു മാറ്റിപ്രതിഷ്ഠിച്ചെന്നാകിലും രാമനുണ്ടുള്‍ക്കിടിലം, ഉറക്കം ഞെട്ടുന്നദ്ദ്യേം
രാത്രിയില്‍ ബാലിയെങ്ങാന്‍ വന്നെത്തി
രാമനെത്തന്‍ വാലിലായ് പിടിച്ചെങ്ങാന്‍
ചുഴറ്റിയെറിഞ്ഞാലോ?
കമലയള്ളാഹുവെ പുല്‍കി
പലരും ബുദ്ധനെ
ചക്രം തിരിഞ്ഞൂ വിണ്ടും
തറകള്‍ പറക്കുന്നൂ.
കാലത്തിന്‍റെ നൂലോടുന്ന തറികള്‍ ചടുലമായ്
മറ്റെങ്ങോ ചലിക്കുന്നുണ്ടവിടെ
പാട്ടും കേള്‍ക്കാം.
ڇഅധികം വാട്ടേണ്ടയീത്തറയെ
നീയുڈമെന്നു മനസ്സാലുരച്ചു ഞാന്‍
മെല്ലനേ നടക്കൊണ്ടു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home