മഞ്ഞുകാല പൊറുതി
ബൈ ദാഓ
ഉണരുമ്പോള്‍: വടക്കന്‍ പൈന്‍മരക്കാട്-
ഭൂമിയുടെ അവിളംബിതമായ ചെണ്ടമേളം
ചെന്നായ്ക്കൂട്ടത്തിന്റെ ഹൃദയം അന്യോന്യം ലക്ഷ്യംവെച്ച് മോങ്ങുമ്പോള്‍
മരത്തടികളില്‍ സൂക്ഷിക്കപ്പെട്ട സൂര്യപ്രകാശത്തിന്റെ വീഞ്ഞ്
ഇരുളിന്റെ മഞ്ഞിനെ ഇളക്കുന്നുണ്ട്.
കാറ്റു മോഷ്ടിച്ചെടുത്തത് കാറ്റിനെയാണ്
കനത്ത മഞ്ഞിന്റെ കടങ്ങള്‍ കൊണ്ട് മഞ്ഞുകാലം
അതിന്റെ രൂപകത്തെക്കാള്‍ വലുതാണെന്നു തോന്നുന്നു
രാജ്യം നഷ്ടപ്പെട്ട രാജാവിനെപ്പോലെയാണ് ഗൃഹാതുരത്വം
അതു തെരയുന്നത് നിത്യമായ അമ്പരപ്പിനെ .
കടല്‍ ദുഃഖത്തിലാണെന്നു തോന്നുന്നു, ജീവിച്ചിരിക്കുന്നവര്‍ക്കായി മരിച്ചുകൊണ്ട്
നക്ഷത്രസമൂഹങ്ങള്‍ സ്നേഹത്തിനു മേല്‍ തെളിയുവാന്‍ ഊഴംകാത്തിരിക്കുന്നു-
ആരാണ് വിശാലദൃശ്യത്തിനു സാക്ഷി
ആരാണു കാഹളങ്ങളുടെ നദിയെ നയിക്കുന്നത്
കായ്കനീത്തോപ്പുകളുടെ ചെറുത്തുനീല്‍പിനെ ?
നീങ്ങളത് കേട്ടുവോ? എന്റെ പ്രിയേ,
നമുക്കു പരസ്പരം കൈകോര്‍ത്ത് വൃദ്ധരായിത്തീരാം
വാക്കുകള്‍ കൊണ്ട് ശീതകാലനിദ്രയില്‍ മുഴുകാം
വീണ്ടും നെയ്തെടുത്ത സമയം
ഒരു മുറുകിയ കെട്ടോ കെട്ടഴിക്കപ്പെട്ട കവിതയോ
അവശേഷിപ്പിക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home