Sunday, August 30, 2015

ചിക്കാഗോ പ്രസംഗം

വിശുദ്ധ പശുവിനെ  കറന്നിട്ടുള്ളവരില്‍
വിവേകാന്ദനെ പോലെ മറ്റൊരാളില്ല.
വലിയ പ്രാസംഗികനായിരുന്നു അദ്യേം
എങ്കിലും ഇന്നു വായിച്ചു നോക്കുമ്പോള്‍
“ശവം തീനീകളേ” എന്നു സായ്വന്മാരെ
വിളിച്ചതാണ് മാര്‍ക്കിടാനിരുന്ന  ജഡ്ജിയദ്ദേഹത്തിനു
“ക്ഷ” പിടിച്ചതെന്ന കാര്യത്തില്‍ സംശയത്തിനു
വകയില്ല.
(ബാക്കിയുള്ളതൊക്കെ ഒരു വകയാണ്!)

കേരളയില്‍ അദ്യേം കണ്ട ഭ്രാന്താലയത്തിനു സമം
മറ്റൊന്ന് അക്കാലത്തോ ഇക്കാലത്തോ
വേറെങ്ങും കാണാനും ഉണ്ടായിരുന്നിട്ടില്ല്യ
(വടക്കേയിന്ത്യയിലെങ്ങും ഇമ്മാതിരി ഭ്രാന്ത്
കണ്ടിട്ടേയില്ലാത്രേ!).

നാട്ടിലെ ശവംതീനീകളെക്കുറിച്ചു
വലിയ മതിപ്പുള്ളയാളുമായിരുന്നു കേട്ടോ,
നവോത്ഥാനത്തിനു പുള്ളിയാണ്
മോട്ടോറു പിടിപ്പിച്ചതെന്നും
ചിലരെല്ലാം പറഞ്ഞു കേള്‍ക്കുന്നുണ്ട്.
എട്ടുകാലി മമ്മൂഞ്ഞ്
ഒരു ബഷീര്‍ കഥാപാത്രമല്ല!  

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home