ഒരു രാമനെയാരു മര്യാദ പഠിപ്പിക്കും?
ഞങ്ങളെ മര്യാദ പഠിപ്പിക്കാന്‍ വന്നു.
ഒരു മര്യാദയുമില്ലാത്ത രാമന്‍
തന്നെ വേണോ മര്യാദ പഠിപ്പിക്കാന്‍?
സീതയുടെ അടുക്കളയില്‍
രാമന്റെ കഞ്ഞി വേവില്ല
രാമന്റെ അടുക്കളയില്‍
സീതയ്ക്കുള്ള കഞ്ഞിവെന്തില്ല.
പൊന്നു കണ്ടു മഞ്ഞളിച്ച്
പൊന്നായപെണ്ണിനെപ്പോലും
കാട്ടിലയയ്ക്കുന്നവന്‍ രാമന്‍
പഴിചാരാനെപ്പോഴും
ഒരലക്കുകാരനെ കെണ്ടെത്തും
അലക്കുകാരന്‍ തന്നെ കേള്‍ക്കണോ പഴി?
ശംബൂകന്റെ തപസ്സിനെ
ഭയത്താലെ നേരിട്ടവന്‍ രാമന്‍
തലയെടുപ്പുള്ള ബാലിയെ
കൊല്ലുവാനമ്പയച്ചവന്‍
കേള്‍ക്കണോ തത്വ വിചാരം?
കൊടുത്താലിരട്ടി കിട്ടുന്നേടത്ത്
ഒളിയമ്പെയ്യുക ഉത്തമം!
ബാലിയുടെ പെണ്ണിനെ സുഗ്രീവന്നു കൊടുത്തതോ?
അവളോടു ചോദിച്ചോ കാര്യം?
ചില മര്യാദകളങ്ങനെ!!
എന്തിനുമേതിനും ഹനുമാനെ
തിരഞ്ഞു നടന്നിട്ടെന്താ കാര്യം?
വാലുള്ളതു രാമനല്ലേ-
വര്‍മ്മയല്ലേ, വാര്യരല്ലേ?
കിടന്നു കൊടുത്താലിതിലപ്പുറം
കിടയ്ക്കും രാമനിൽ നിന്ന്!
മിത്രമല്ലാത്തവന്‍ രാമന്‍
വിശ്വാമിത്രന്റെ യാഗത്തില്‍-
എത്രപുകയെരിഞ്ഞാലും
വീഴാതെ വരുമോ, തീട്ടം?
ശൂര്‍പ്പണഖയ്ക്കെന്താ കുറ്റം
കാണാന്‍ ചേലെത്രയുള്ളവള്‍
എന്താ സ്റൈലു പോരെന്നുണ്ടോ?
ചേലയുരിയാന്‍ തമ്പുരാന്‍ വന്നാല്‍
പൂറുകാട്ടിക്കൊടുക്കണോ?
വാളുകൊണ്ടറുത്തതൊക്കെ
തിരികെ വെക്കാന്‍ വാളിന്നാമോ?
മുറിച്ചാല്‍ മുലകൂടിച്ചേരും
മുറിച്ച മൂക്കും ചേരും
ശൂര്‍പ്പണഖ പറയുമ്പോള്‍
രാമന്റെ കഥ തീരും.
രാമനും പഠിക്കട്ടെ ചില മര്യാദകലിങ്ങനെ
ഇത്രയൊക്കെപ്പോരേ,
രാമായണം?
എഴുത്തില്ലത്തച്ഛനാവാൻ
കോട്ട് തയ്ച്ചു നടക്കുന്നോര്‍!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home