Sunday, July 19, 2015

കപ്പ്


കപ്പ്

ജൂഡിത് റൈറ്റ്

മൌനമെത്രയോ ക്ളേശമാര്‍ന്നത്, ചൊല്ലി ഉനാ.
നിശ്ശബ്ദയായാല്‍ ഒരുവേള സത്യമായേക്കും ഞാനും
സിങ്കിന്‍ മീതെ തൂങ്ങും നീലക്കോപ്പ പോലവേ,
മരിച്ചിട്ടില്ലതും
ആരെങ്കിലുമെത്തി നിറയ്ക്കുന്നതും
മൊത്തിക്കുടിപ്പതും കാത്തിരിക്കുന്നു.

ചൊല്ലി ഉനാ, നിശ്ശബ്ദതയ്ക്കെന്റെ വായോളമെത്താനാവും:
എങ്കിലെന്തതിലുമെത്രയുമാഴത്തിലാണെന്‍ കുഴപ്പം.
എന്റെ കണ്ണിലെ ഭാവ,മെന്റെ വാക്കുകള്‍ക്കുള്ളതാം ശബ്ദം
ഒക്കെയും സത്യമെന്തെന്നോതുന്നതുണ്ടിന്നല്ലോ
ഒരു കിളിക്കൂട്ടം പോലെയുയരു,ന്നവ
യെന്റെ പ്രശ്ങ്ങളില്‍ നിന്നും.

സഞ്ചരിക്കട്ടേ മൌനം, ചൊല്ലി ഉനാ,
നാഡിഞരമ്പുകളുടെ ഇഴയോരോന്നിലും കൂടിയെന്‍
നെഞ്ചിലേക്കും തലച്ചോറിലേക്കും,
അങ്ങനിന്നല്ലോ  പ്രശ്നമോക്കെയും തുടങ്ങുന്നു.
മരിച്ചിട്ടുണ്ടാവില്ല ഞാനുമപ്പോള്‍,
എന്തെങ്കിലുമൊന്ന് ഉള്ളിലേക്കു വരുവതും കാത്തിരിക്കുകയാവാം.

ആല്‍ബം

ജോസഫൈന്‍ മൈല്‍സ്


ഈ ചെറുപ്പത്തില്‍
എത്ര കഠിമാണ് നിന്റെ  ജീവിതം
അച്ഛന്‍ പറഞ്ഞു.
ഞാനെന്റെ  കാല്‍മുട്ട് പേപ്പര്‍നൈഫ   കൊണ്ട്
ചുരണ്ടിക്കൊണ്ടിരിക്കെ.

ഇതിനു  പകരമായി
നീന്റെ വാര്‍ദ്ധക്യം ഉജ്ജ്വലമായിരിക്കണം.
ഉജ്ജ്വലമല്ല, ഏറ്റവും ഭയാനകം
പകരമാവുമോ, നിലനിൽപിന്റെ ഊര്‍ജ്ജവും പിന്നിട്ടിട്ട് തിരിച്ചറിയുക
ഈ ദുഖവും
ചെറുപ്പക്കാരുടെ കഠിന ജീവിതവും.

പരിഭാഷ: ബിനോയ്.പി.ജെ 

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home