LEANING IN THOUGHT ( ചിന്തയിലെ ചായ്‌വുകള്‍)
BENOY.P.J
I tried leaning in thought
But the walls that I had leaned on
Where no more there
When the thought slipped away.
Was it also made up of words
As this ‘I’ is, that had so leaned on it,
In order not to fall, I should have stayed in one place
But since I am also only a flight in thought
There was no way that I could have stayed
Since thought is always movement, even while it talks about stillness.
Is it a movement of the people?
Must be so, since unlike stillness
It embraces every object and being
That it comes across,
And leaves a persistent smell,
Of the body fluids, of sweat, of perfume, talcum or mouthwash,
Of other places and sleepless nights.
There are those who have valued stillness over life
But every moment one see them trying to break out
Because without a circulation of thought
Inside and all around
Even it would have been meaningless.
The only stillness in thought
Is the concept of stillness, which itself
Is always in motion.
So let us stop leaning in thought
So that we may lean on thought.
Wouldn’t it be better for us
If one were to stay in thought
Open to embraces, to relations
And to a movement through them.
Movements of the people, of sand, of water
Of the wind in and of the trees, in this movement of thought.
ചിന്തയിലെ ചായ്‌വുകള്‍
ഞാന്‍ ഒരു ചായ്‌വോടെ
ചിന്തിച്ചു നോക്കി
എന്നാല്‍ ആ ചിന്ത തെന്നിമാറിയപ്പോഴേക്കും
ചാരി നിന്നിരുന്ന മതിലുകള്‍
അപ്രത്യക്ഷമായിരുന്നു
സംഘങ്ങള്‍ ചവുട്ടിമെതിച്ചു കടന്നുപോയി.
അതെല്ലാം വാക്കുകള്‍കൊണ്ടു കൂടി
നിര്‍മ്മിച്ചവയായിരുന്നുവോ?
അവയില്‍ ചാരി നിന്ന
ഈ ڇഞാന്‍ڈ എന്നപോലെ തന്നെ?
വീഴാതിരിക്കാന്‍ ഞാനൊരിടത്ത്
അടങ്ങി നില്‍ക്കേണ്ടതുണ്ടായിരുന്നു.
പക്ഷേ ഈ കറങ്ങുന്ന ഭൂമി മേലെ
ഞാനും ചിന്തയുടെ ഒരു ചിറകടികൂടെയായതുകൊണ്ട്
അടങ്ങി നില്‍ക്കുവാന്‍എനിക്കൊരു വഴിയും
ഉണ്ടായിരുന്നില്ല.
ചിന്ത എപ്പോഴും ചലനത്തിലാണ്,
ڇനിശ്ചലതڈയെക്കുറിച്ചു പറയുമ്പോള്‍ പോലും-
അതൊരു ജനകീയ ചലനം തന്നെയാണോ?
ആയിരിക്കാം, കാരണം നിശ്ചലതയില്‍
നിന്നു വ്യത്യസ്തമായി
കണ്ണില്‍പ്പെടുന്ന ഏതു വസ്തുവിനേയും ആളിനേയും
അതു ചെന്നു തൊടുന്നുണ്ട്,
നിലനില്‍ക്കുന്ന ഒരു ഗന്ധം ബാക്കിവെച്ചുകൊണ്ട്-
ശരീരം ശ്രവിപ്പിക്കുന്നപലതരം മണങ്ങള്‍
മറ്റിടങ്ങളുടേയും ഉറങ്ങാത്ത രാത്രികളുടേയും.
ജീവനെക്കാള്‍ പ്രധാനം
നിശ്ചലതയാണെന്നു കരുതുന്നവരുണ്ട്
എന്നാലും ഓരോ നിമിഷവും കെട്ടുപൊട്ടിച്ച്
പുറത്തുചാടുവാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍
നമുക്കു കാണാം.
കാരണം അകവും പുറവും തിങ്ങുന്ന
ചിന്തയുടെ ഒരു ചംക്രമണമില്ലായിരുന്നെങ്കില്‍
അതുപോലും അര്‍ത്ഥശൂന്യമായിരുന്നേനെ-
ചിന്തയിലുള്ള ഒരേയൊരു നിശ്ചലത
ڇ്നിശ്ചലതڈ എന്ന പരികല്‍പന മാത്രമാണ്,
അതാവട്ടെ നിരന്തര ചലനത്തിലാണു താനും.
അതു കൊണ്ടു നമുക്ക്
എങ്ങോട്ടെങ്കിലും ചാഞ്ഞും ചരിഞ്ഞുമുള്ള
ചിന്തയെ അവസാനിപ്പിക്കണം
ചിന്തയില്‍ തന്നെ നിവര്‍ന്നു നില്‍ക്കുന്ന
അതിന്‍റെ തലോടലുകള്‍ക്കും ആലിംഗനങ്ങള്‍ക്കും
വേര്‍പ്പാടുകള്‍ക്കുമെല്ലാം സന്നദ്ധമായ
അവയിലൂടെയുള്ള ഒരു ചലനത്തില്‍-
മനുഷ്യരുടെ, മൃഗങ്ങളുടെ, മണ്ണിന്‍റെ, നീരൊഴുക്കുകളുടെ,
മരങ്ങളുടെ, കാറ്റിന്‍റെ ഇളക്കങ്ങളെ
പലതരം ചലനങ്ങളെ-
ചിന്തയുടെ ഈ ചലനത്തിലുള്‍ച്ചേര്‍ത്തു കൊണ്ട്.
posted by BENOY P.J @ June 30, 2015 0 Comments
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home