ഇംഗ്ളീഷ് പേഷ്യന്റ്
അടുത്തകാലത്ത് ഒബാമയുടേയും ബ്രിട്ടീഷ് രാജ്ഞിയുടേയും
ശൌചാലയദൃശ്യങ്ങള് ഫോട്ടോഷോപ്പിലൂടെ
ലോകം കണ്ടതോടെ വിക്ടോറിയാ രാജ്ഞി സ്വന്തം
ശവകുടീരത്തിലെഴുന്നേറ്റിരുന്നു കയ്യടിച്ചു ചിരിച്ചു.
അക്കാലത്തെ ഫോട്ടോഷോപ്പ് എന്നെക്കുറിച്ചു പ്രചരിപ്പിച്ച നുണകള്‍ മൂലം
ഇക്കാലത്തെനിക്ക് കേള്‍ക്കേണ്ടി വന്ന പഴിയെക്കുറിച്ചാലോചിക്കുമ്പോള്
ഈ തിരുത്ത് മനോഹരമായിരിക്കുന്നു!
എനിക്കൊരു അഭ്യര്‍ത്ഥന കൂടിയുണ്ട്:
വരുന്ന തെരഞ്ഞെടുപ്പില്‍
എന്നെ പ്രതി ലൈംഗിക നഷ്ടമുഭവിക്കേണ്ടി വന്ന
ഇംഗ്ളീഷ് പേഷ്യന്റ്സിനു വേണ്ടി ചില സീറ്റുകള്‍
നീക്കി വെക്കുകയും
വേണ്ട ദുരിതാശ്യാസ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യം പരിഗണിക്കേണ്ടതാണ്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home