തച്ചന്റെ മകനും മയനും
മയനെ വാസ്തു പഠിപ്പിക്കാന്‍ വന്ന
തമ്പുരാന്‍ പറഞ്ഞു:
പുതിയകാലത്തിന്റെ കല
ദാ, ഇതു പോലെയാണ്-
ചില മാതൃകാ ദമ്പതികളെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പിന്നെ ആ തച്ചന്റെ മകനുമായുള്ള നിന്റെയാ കൂട്ടുകെട്ട്
ഒട്ടും ശരിയല്ല കേട്ടോ
എന്നുപദേശിക്കുകയും ചെയതു.
അതൊക്കെ ലാറ്റക്സിന്റെ ഓരോ ഉറകളല്ലേ?
ഒരു ശില്പത്തിനിടയില്‍ നിന്ന്
വലിയ ആലോചനയൊന്നും കൂടാതെ
മയന്‍ പറഞ്ഞു:
ഉറകളൊക്കെ ഞാനുപയോഗിക്കാറുണ്ട്
വിത മാത്രമല്ല, കൊയ്ത്തും ഞങ്ങളുടെ പണിയാണല്ലോ
അതു കൊണ്ട്
ചില ഉറകളൊക്കെ വേണം
വാളൊക്കെ ഇടയ്ക്കൊന്ന് ഉറയിലിടുകയും വേണ്ടേ?
പിന്നെയെന്താ, ഞാനീ മറാഠാ നാടകമൊന്നും കണ്ടിട്ടുള്ളവനല്ല
അമ്പലങ്ങള്‍ അലങ്കരിച്ചു നടന്നിട്ടുമില്ല.
പിന്നെങ്ങിനെ ഞാന്‍ അതുപോലെ പടച്ചു വെക്കും?
ആ നിലവറയുടെ താക്കോലൊന്നു താ,
ഞാനതെല്ലാമൊന്നു നോക്കി പഠിക്കട്ടെ
തെറ്റൊക്കെ പഠിച്ചാലല്ലേ
ശരിയും തെറ്റും തിരിച്ചറിയാന്‍ പറ്റൂ?
ഇരിക്കണമെന്നു പറയാനാണെങ്കില്‍
ആസനത്തിന് ഇവിടെ സിംഹങ്ങളെ വളര്‍ത്തുന്നുമില്ല.
പിന്നെ, തച്ചന്റെ മകനുമായുള്ള എന്റെ ബന്ധം:
ഞങ്ങള്‍ തച്ചന്മാര്‍ അതേക്കുറിച്ചൊക്കെ ഒന്നാലോചിക്കട്ടെ!.
അടുത്ത വീട്ടിലെ മച്ചിൽ നിന്നും
തച്ചന്റെ മുട്ടുയർന്നു
ഏതുവീട്ടിലും അവന്റെ പണി
നടക്കുമെന്നുറപ്പായി
ചില വായകളിലൊക്കെ അല്പം
മലം രുചിച്ചതൊഴിച്ചാൽ
വേറെ വലിയ ദുരന്തമൊന്നും
സംഭവിച്ചതുമില്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home