Monday, October 15, 2018

ജൂതാ

1.

ജ്ജ് ദാ, ദൈവമേ
ജ്ജ് താ
ചെരുപ്പേ.

(മേരാ ജൂത്താ ഹേ ജാപ്പാനീ/ ഒഴുകുന്ന വെള്ളമാണെന്‍ ചെരുപ്പെപ്പൊഴും).


2.

യേശുവിനെ കൊന്നത് ജൂതന്മാരാണെന്ന് വാദിച്ചു
ജൂതന്മാരുമായി ഒരു ബന്ധവും പാടില്ല എന്നും
അവരുമായുള്ള വർണ്ണസങ്കരം വെള്ളക്കാർക്കു നാശമാണെന്നും
സമർത്ഥിച്ചു  നാസികൾ  അനേകലക്ഷം ജൂതരെ കൊന്നൊടുക്കി
പഞ്ചമരോടുള്ള ബ്രാഹ്മണന്റെ സമീപനം തന്നെ
യേശുവാരായിരുന്നു എന്നുള്ളത്
അവർ പരിഗണിച്ചതേയില്ല -
പള്ളിയെന്താണ് പറയാൻ ശ്രമിച്ചതെന്നും
അതും  ആ ജൂതന്റെ പേരിൽ!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home