Friday, October 12, 2018

എന്‍റെ കോഴിക്കോടു വാസവും അഹമ്മദ് കുട്ടി എന്ന ചെറിയ/വലിയ മനുഷ്യനും





Baburaj in a Music Program



1988 മുതല്‍ 1992 ആദ്യം വരെ കോഴിക്കോട് കടപ്പുറത്ത് താമസിച്ച കാലയളവില്‍ ഞാന്‍ പരിചയപ്പെട്ട മനുഷ്യരില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച വ്യക്തിത്വങ്ങളിലൊന്ന് അഹമ്മദ്കുട്ടി (എ.കെ) എന്ന സാധു മനുഷ്യനായിരുന്നു. എന്‍റെ കോളേജ് വിദ്യാഭ്യാസ കാലത്താണ് ജോണ്‍ ഏബ്രഹാം മരിക്കുന്നതെങ്കിലും അദ്ദേഹവുമേയി പരിചയപ്പെടുവാനോ അടുത്തിടപഴകുവാനോ എനിക്കവസരം ഉണ്ടായിട്ടില്ല. ജോണിന്‍റെ മരണശേഷം കോട്ടയത്തു നടന്ന അനുസ്മരണച്ചടങ്ങിനെക്കുറിച്ച് കോളേജിലെ സുഹൃത്തായ ഉണ്ണി.ആര്‍  പറഞ്ഞറിഞ്ഞ് അവനോടൊപ്പമാണ് അന്നു നടന്ന അമ്മ അറിയാന്‍റെ പ്രദര്‍ശനം കാണാന്‍ പോയതും പിന്നീട് സുഹൃത്തുക്കളായി മാറിയ പലരേയും കണ്ടു മുട്ടിയതും. അതിനുമുന്‍പ് ജോണിനെക്കുറിച്ച് ഞാന്‍ അറിയുന്നത് എന്‍റെ അയല്‍ക്കാരനും സുഹൃത്തുമായ കുര്യന്‍.വി.മാത്യൂസ് പറഞ്ഞ ചില കഥകളിലൂടെയും ഒന്നാന്തരം കഥകളടങ്ങടങ്ങിയ നേര്‍ച്ചക്കോഴി വായിച്ചിട്ടും, സി.എം.എസ്സില്‍ ഫിലിം സൊസൈറ്റി ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതു കണ്ടും ഒക്കെ മാത്രമാണ്.

 പിന്നീട് കോഴിക്കോട്ട് വെച്ചാണ് ജോണിന്‍റെ സുഹൃദ് വലയത്തിലുണ്ടായിരുന്ന പലരുമായും പരിചയപ്പെടുവാനിടവരുന്നത്. അവരിലൊരാളായിരുന്നു എ.കെ. അദ്ദേഹത്തെ ആദ്യം കാണാനിടയായ സന്ദര്‍ഭം ഓര്‍മ്മയില്ലെങ്കിലും കോട്ടയത്തെ സമീപനം കളക്ടീവിന്‍റെ ആഭിമുഖ്യത്തില്‍ സംഗീതജ്ഞനായ എം. എസ് ബാബുരാജിന്‍റെ ജീവിതത്തേയും സംഗീതത്തേയും കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നടത്തിയ അന്വേഷഷ്വണങ്ങള്‍ക്കിടയിലാണ് ഞങ്ങള്‍ തമ്മിലടുത്തത്. മാത്യു ജോസഫ്, ജയശങ്കര്‍, എം.ശങ്കര്‍, എന്‍.ജി.ദാസ്, പ്രദീപ് ചെറിയാന്‍, ഷാജി ജോസ്, അജിത് ഫിലിപ്പ് ഈപ്പന്‍, അനില്‍, ഉണ്ണി.ആര്‍, എലിസബത് ഫിലിപ്പ്, രാമകൃഷ്ണന്‍, ശിവദാസ് (ശില്‍പി), ചിന്നന്‍ തുടങ്ങിയവരൊക്കെ അടങ്ങിയ ഒരു ജനാധിപത്യ ചെറു സംഘം  ആയിരുന്നു സമീപനം കളക്ടീവ്. നവ മാര്‍ക്സിസം, ഘടനാനന്തര വാദം, പരിസ്ഥിതി, സ്ത്രീ വിമോചനം, ജാതി നിര്‍മ്മൂലനം, ഫാസിസ്റ്റ് വിരുദ്ധത തുടങ്ങിയ പ്രമേയങ്ങളൊക്കെ കൈകാര്യം ചെയ്തിരുന്ന ഒരു ടാബ്ളോയിടായിരുന്നു സമീപനം. അക്കാലത്തു തന്നെ കോട്ടയത്തുനിന്നും ഇറങ്ങിയിരുന്ന മറ്റൊരു ചെറു മാസിക ڇപിറവിڈ എന്ന പേരില്‍ മധു, മാത്യൂസ്, കെ.ബി പ്രസന്നകുമാര്‍, ഉണ്ണികൃഷ്ണ വാര്യര്‍, റോയി കുരുവിള തുടങ്ങിയവരൊക്കെ ചേര്‍ന്നു നടത്തിയിരുന്ന  ഒന്നായിരുന്നു.R ഉണ്ണിയാണ് എനിക്കു കെ.കെ.കൊച്ചിന്‍റെ കലാപവവും സംസ്കാരവും അക്കാലത്തു വായിക്കാന്‍ തന്നത്. ഗിരീഷ്കുമാര്‍, ബാബു, മിനി സുകുമാര്‍, ആശാലത, ഒ.വി,ഉഷ, രാജന്‍ ഗുരുക്കള്‍, കെ.എന്‍.ഹരിലാല്‍, പി.ഇ.ഉഷ, കെ.കെ.ബാബുരാജ്, സനല്‍ മോഹന്‍, കെ.കെ.കൊച്ച്, കെ.കെ എസ്.ദാസ്, വി.ഡി.ജോണ്‍, പ്രസന്ന ഗ്രിസെലോണ്‍, വി.ഡി. ജോസ്, കെ. എം. സലിംകുമാര്‍, പസന്ന, അപര്‍ണ്ണ, നാരായണ സ്വാമി,, കെ.എം. വേണുഗോപാലന്‍, രാജഗോപാല്‍, കെ.എം. സീതി, കെ.രാമചന്ദ്രന്‍ ,സുബ്രഹ്മണ്യന്‍ ,സുല്‍ഫത്ത്, തുടങ്ങി വേറെയും സുഹൃത്തുക്കള്‍ കോട്ടയത്തെുണ്ടായിരുന്നു.



കോഴിക്കോട്ട് ജസ്യൂട്ട് പാതിരിമാര്‍ നടത്തിയിരുന്ന ڇഡോക്യുമെന്‍റേഷന്‍ സെന്‍ററിന്‍റെ ബോധിڈ എന്ന സെമിനാര്‍ ദ്വൈമാസികത്തിലാണ് ഞാന്‍ എഡിറ്ററായി പണിയെടുത്തിരുന്നത്. അവരുടെ വക കടപ്പുറത്തുണ്ടായിരുന്ന ബീച്ച് ബ്ലോസ്സംസ് സെന്‍ററിലാണ് താമസം. എന്നോടൊപ്പം തിരുവനന്തപുരത്തു ജേര്‍ണ്ണലിസം പഠിച്ചിരുന്ന ഓംജി ജോര്‍ജ്ജ് ആണ് എന്നെ ബോധിയുടെ എഡിറ്ററായി നിയമിക്കാന്‍ മുന്‍കയ്യെടുത്തത്.കവി എസ്.ജോസഫ് ,അന്‍വര്‍ അലി,  കലവൂര്‍ രവികുമാര്‍, പ്രദീപ്, അനിത, റാണി, സുധീര്‍ കൃഷ്ണന്‍ ,ഷിബു, വിജു വി നായര്‍, പ്രസന്ന, അപര്‍ണ്ണ, മോഹന്‍ദാസ്, ജയകുമ്രാര്‍, രവിചന്ദ്ര മൗലി , വിനയന്‍, സിന്ധു തുടങ്ങി പലരും തിരുവനന്തപുരം ജീവിതകാലത്തെ സുഹൃത്തുക്കളായിരുന്നു.



                                                                                                         
എ.കെയും പ്രദീപുമൊത്ത് ബാബുരാജിനെക്കുറിിച്ചു നടത്തിയ  അന്വേഷണത്തിനിടയിലായിരുന്നു മധുമാഷ്, വേണുവേട്ടന്‍, ഹമീദിക്കാ, കലാജി, സാമുവല്‍ മാഷ്, മച്ചാട്ടു വാസന്തി, കോഴിക്കോട് അബ്ദുല്‍ ഖാദറിന്‍റെ മക്കളും പാട്ടുകാരുമായ നജ്മല്‍ ബാബു, സത്യജിത്ത്, മുഹമ്മദ് (തബലിസ്റ്റ്), കൊണ്ടോട്ടിയിലുള്ള ഒരു മുസ്ളീം സംഗീതാസ്വാദകന്‍(പേരു വിട്ടു പോയി) തുടങ്ങി പലരേയും കണ്ടുമുട്ടാനിടയായത്. ഓംജി തിരുവനന്തപുരത്ത് കാപ്പനച്ചനോടും കലാകാരനായ. ഈനാശിനോടുമൊത്തായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ അവസാനകാലത്ത് ഒന്നു രണ്ടു തവണ കാപ്പനച്ചനെ കാണാനിടയായത്(ഒരിക്കല്‍ ആശുപത്രിയില്‍ വെച്ച്). ഓംജിയുമായുള്ള സൗഹൃദം വഴിയാണ്. പി.ടി.മാത്യു, പി.ജെ.ജോസഫ്, എര്‍ത്തയില്‍ തുടങ്ങിയ പാതിരിമാരും, സിസ്റ്റര്‍ ആലീസ്, സിസ്റ്റര്‍ ശാന്തി , സഫിയ, നബീസ, വിക്ടോറിയ, മുഹമ്മദ്, വിവേക്, ജോസ്, ടോമി തുടങ്ങിയ ആളുകളുമൊക്കെയാണ് കടപ്പുറത്ത് ആ ശെന്‍ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. മത്സ്യത്തൊഴിലാളി മേഖലയില്‍ അംഗന്‍വാടിയും തുന്നല്‍ ക്ലാസ്സുമൊക്കെ നടത്തിയിരുന്ന ഒരു സ്ഥലമായിരുന്നു ഞാന്‍ താമസിച്ചിരുന്ന ബീച്ച് ബ്ലോസ്സംസ് സെന്‍റര്‍.



                                                                                                                    Pradeep Cherian

ഒഡേസയില്‍ അക്കാലത്തു പ്രവര്‍ത്തിച്ചിരുന്ന ചിന്നന്‍ വിനോദ്, അനില്‍, വിജയന്‍, ലോഹിതാക്ഷന്‍ തുടങ്ങിയവരെല്ലാം ഗ്രാമങ്ങള്‍ തോറും നടന്ന് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നവരാണ്. ബോധിയ്ക്കു വേണ്ടി അക്കാലത്തു ചിന്നന്‍ ചെയ്തു തന്ന ഇലസ്ട്രേഷനുകള്‍ വളരെ മിഴിവുള്ളവയായിരുന്നു. ബോധിയുടെ ലേ ഔട്ടും ചില ഇലസ്ട്രേഷനുകളും ഞ്നും ചെയ്തിരുന്നു. ഏതെങ്കിലും ഒരു വിഷയത്തെ കേന്ദ്രമാക്കി പലരുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു ബോധി. ആത്മീയത, പരിസ്ഥിതി, വര്‍ഗ്ഗീയ ലഹളകള്‍, ദലിത്  വ്യവഹാരം, സ്ത്രീ വിമോചനം, ആണവ നിലയങ്ങള്‍ തുടങ്ങി പല വിഷയങ്ങളുമടങ്ങുന്ന ലക്കങ്ങള്‍ അക്കാലത്ത് ഇറക്കിയിട്ടുണ്ട്. സിസ്റ്റര്‍ ഫിലമിന്‍ മേരി, എം. ശങ്കര്‍, എം.ഗംഗാധരന്‍, സിവിക് ചന്ദ്രന്‍, ഏബ്രഹാം അയിരൂക്കുഴി, എന്‍.കെ.ജോസ്, ശാമുവല്‍ രായന്‍, ഫാത്തിമ മെര്‍നീസ്സി, ജെന്നി ബോണ്‍, ഷൈലാ റോബോതം, തുടങ്ങി പലരുടേയും ലേഖനങ്ങള്‍ അക്കാലത്തു പ്രസിദ്ധീകരിച്ചിരുന്നു.

 
 C.P.Baby
മുട്ടമ്പലത്തു അക്കാലത്ത് സി.പി.ബേബി, ലോരന്സ്, ബെന്നി, അബു, ബിനു, മോന്‍സി, ജോമോന്‍, ജീമോന്‍, പൊന്നി, രാജു, ലിസിമോള്‍ തുടങ്ങിയ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഞങ്ങള്‍ ജാതിനിര്‍മ്മൂലന സമിതി എന്നൊരു ജാതിവിരുദ്ധ പ3സ്ഥാനത്തിനു രൂപം നല്കി പ്രവര്‍ത്തിച്ചിരുന്നു. ടി.എം. യാശുദാസന്‍, സലിംകുമാര്‍, വി.ഡി .ജോസ്, ബാബു തുടങ്ങി പലരും അതുമായി സഹകരിച്ചിരുന്നു.

എ.കെ.യാണ് ഞങ്ങളെ മച്ചാട്ടു വാസന്തിയുടെ വീട്ടിലേക്കു കൊണ്ടു പോയത്. മച്ചാട്ടു വാസന്തി താന്‍ പാടിയ പാട്ടുകളായ ڇഉച്ചമരപ്പൂന്തണലില്‍ കൊച്ചു കളിവീടുവെച്ച് അച്ഛനമ്മയായ് കളിച്ചതോര്‍മ്മയുണ്ടോ..ڈ, പച്ചപ്പനം തത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ..:; ്നാടുകാണിച്ചുരത്തിന്‍റെ നിറുകയിലിരുന്നെന്‍റെ നാടു കാണാന്‍ വരുമോ നീ തത്തമ്മേ; കഥയറിയാമോ തത്തമ്മേ കഥയറിയാമോ...; മണിമാരന്‍ തന്നത് പണമല്ലാ പൊന്നല്ലാ, മധുരക്കിനാവിന്‍റെ കരിമ്പിന്‍തോട്ടം, കണ്ണുനീര്‍ തേവിത്തേവി കരളിതില്‍ വിളയിച്ച മധുരക്കിനാവിന്‍റെ കരിമ്പിന്‍ തോട്ടം..; തുടങ്ങിയ പല പാട്ടുകളും പാടിക്കേള്‍പ്പിക്കുകയും, ബാബുരാജ്, യേശുദാസ്, സാമുവല്‍ മാഷ് തുടങ്ങി പലരുടേയുമൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചു ദീര്‍ഘമായി വിവരിക്കുകയും ചെയ്തു.  അങ്ങിനെയാണ് വിഷവൃക്ഷം നാടകത്തിലും മറ്റുമുണ്ടായിരുന്ന പാട്ടുകള്‍ കേള്‍ക്കാനിടയായത്. ബാബുരാജിന്‍റെ പാട്ടുകളുടെ വലിയ ശേഖരങ്ങളുണ്ടായിരുന്ന ചിലരെ സന്ദര്‍ശിക്കാനിടയായതും മഞ്ചേരിയിലും മറ്റും അദ്ദേഹം നടത്തിയ ചില മെഹ്ഫിലുകളിലെ പാട്ടുകള്‍ കേള്‍ക്കാനിടയായതും ആ അന്വേഷണങ്ങളിലാണ്. നജ്മല്‍ ബാബുവിന്ടറേയും സത്യജിത്തിന്‍റേയും ഗസലുകള്‍ കേള്‍ക്കാനിട വന്നതും.

 


ഏ.കെ ഞങ്ങളെ ڇപൂമുറ്റത്തൊരു മുല്ല വിരിഞ്ഞു, പൂമണമില്ലെന്നാരു പറഞ്ഞു....പൂവും പൊടിയും മൊഞ്ചും കാട്ടി ഞാന്‍ പറയും മണമുണ്ടെന്ന്..ڈഎന്ന പാട്ടു പഠിപ്പിക്കാന്‍ ശ്രമിച്ചതും സ്നേഹത്തോടെ ഓര്‍ക്കുന്നു. എ.കെയും വേണുവേട്ടനും, ഹമീദിക്കയും, മധുമാഷുമൊക്കെയൊത്ത് കള്ളു കുടിച്ചലഞ്ഞതും. കലാജിയുടെ തുറന്ന ശബ്ദത്തില്‍ ڇഇല്ലാ ദുനിയാവില്‍ ഹയര്‍ ചെയ്യും പൂമാന്‍, ഇല്ലാ യത്തീമിനെ തുണയ്ക്കുന്ന മുസല്‍മാന്‍, അള്ളാഹുവേ ഇതു വല്ലാത്തൊരു സമാന്‍ڈ എന്ന പാട്ട് മുഹമ്മദിന്‍റെ തബലയ്ക്കും ശാമുവല്‍ മാഷിന്‍റെ ഹാര്‍മ്മോണിയത്തിനുമൊപ്പം പാടി കേള്‍ക്കാന്‍ ഇടയായതും ഹൃദ്യമായ ഒരനുഭവമായിരുന്നു. ബബാബുരാജ് ചവിട്ടു ഹാര്‍മ്മോണിയം വായിച്ചു പാടുന്നതേക്കുറിച്ചും അദ്ദേഹം പണമില്ലാതെ വിഷമിക്കാറുണ്ടായിരുന്നതും മരിക്കുന്നതിനു കുറച്ചു ദിവസം മുന്‍പ് വീട്ടില്‍ വന്നിരുന്നതേക്കുറിച്ചുമൊക്കെ മച്ചാട്ടുവാസന്തി വിവരിച്ചു. ഇവരില്‍ പലരും സാമൂഹ്യമായും സാമ്പത്തികമായും തകര്‍ന്ന നിലയിലായിരുന്നെങ്കിലും അവര്‍ പുലര്‍ത്തിയിരുന്ന ആഴമുള്ള മാനവികതയും, കലയോടും സമൂഹത്തോടുമുള്ള ആഭിമുഖ്യവും ശ്രദ്ധേയമായിരുന്നു.






സാമുവല്‍ മാഷ് ബാബുക്കയോടൊപ്പം അഖിലേന്ത്യാ സംഗീത ടൂറിനു പോകേണ്ടതായിരുന്നു എങ്കിലും വൈകിപ്പോയതു കൊണ്ട് എത്തിയപ്പോഴേക്കും തീവണ്ടി വിട്ടു പോയതും ഒക്കെ അവര്‍ വിവരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള മറ്റൊരു രസകരമായ കഥ കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു സംഗീത പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍ അദ്ദേഹം ഗിതാര്‍ വായിക്കുന്നതു കാണുന്നുണ്ടായിരുന്നെങ്കിലും സ്വരം കേള്‍ക്കാനില്ലാതിരുന്നതു കൊണ്ട് ഒരു സുഹൃത്ത് അടുത്തു ചെന്നു നോക്കിയപ്പോള്‍ കമ്പികള്‍ക്കു പകരമായി ട്വൈന്‍ നൂല്‍ കെട്ടിയാണദ്ദേഹം വായിക്കുന്നതെന്നു കണ്ടതാണ്. ഫ്രാന്‍സിസ് റോഡ് ഓവര്‍ ബ്രിഡ്ജിനടിയിലായുണ്ടായിരുന്ന  ഒരു കാസറ്റുകടയിലും പരിസരത്തുമായി മുറിബീഡിയും പെറുക്കി വലിച്ചു നടക്കുന്ന സാമുവല്‍ മാഷിനെ പലപ്പോഴും കാണാമായിരുന്നു, മത്സ്യ മാര്‍ക്കറ്റില്‍ വെച്ച് കലാജിയേയും..നാടക നടനായ വേണുവേട്ടന്‍ ആക്ഷന്‍ സോംഗായി ڇഅല്ലിയാമ്പല്‍ കടവില്‍ ڇപാടുമ്പോള്‍ വഞ്ചി തുഴയുന്നതും കരിക്ക് പിരിച്ചിടുന്നതും കാട്ടുന്നത് തമാശനിറഞ്ഞ ഒരു കാഴ്ചയായിരുന്നു.




കോഴിക്കോട് ടൗണ്‍ഹാളില്‍ അക്കാലത്തുനടന്ന റാഡിക്കല്‍ ഗ്രൂപ്പിന്‍റെ പ്രദര്‍ശനം കണ്ടിരുന്നുവെങ്കിലും (പ്രതിലോമ ദൃശ്യബോധത്തിനെതിരേ കലാകാരന്മാര്‍ സംഘടിക്കുന്നു) കണ്ടിരുന്നുവെങ്കിലും അക്കാലത്തെ അഭിരുചിയിലുണ്ടായിരുന്ന വ്യത്യാസം കൊണ്ടാവാം കൃഷ്ണകുമാറിന്‍റെയും പ്രഭാകരന്‍റേയും കരുണാകരന്‍റേയും രഘുനാഥന്‍റേയും ഓലക്സാണ്ടറുടേയും ചില വര്‍ക്കുകളൊഴിച്ചാല്‍ ധാരാളം വര്‍ക്കുകള്‍ കൊണ്ടു നിറഞ്ഞ ആ പ്രദര്‍ശനം വേണ്ടും വിധം മനസ്സില്‍ തങ്ങിയില്ല. പിന്നീട് അക്കാലത്ത് അലഞ്ഞു നടന്ന് ചിത്രം വരയ്ക്കുമായിരുന്ന ചിന്നന്‍റെ സ്വാധീനമാണ് അവരുടെ രചനകളെ കുറേക്കൂടി സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ എനിക്കു പ്രേരണയായത്. കുട്ടിക്കാലം മുതലേ ചിത്രം വരയ്കുകുമായിരുന്ന എന്‍റെ രചനാ ശൈലിയെ അക്കാലത്തു കാമ്പുറത്തു പലചരക്കു കട നടത്തിയിരുന്ന നുഹുമാന്‍

ആവശ്യപ്പെട്ടതനുസരിച്ച്                               
കൊടുക്കുവാനായി ഞാന്‍ വരച്ച ചിത്രത്തെ ചിന്നന്‍ സാമാന്യം ശക്തമായ ഭ3ഷയില്‍ വിമര്‍ശിച്ചിരുന്നു. റാഡിക്കല്‍ ഗ്രൂപ്പുകാര്‍ പുരത്തിരക്കിയ ആ പ3ദര്‍ശനത്തിന്‍റെ ബ്രോഷര്‍ കയ്യില്‍ കിട്ടുന്നതും ചിന്നന്‍റേയും അനിലിന്‍റേയും കയ്യില്‍ നിന്നാണ്.




ആ സംഘത്തിലെ കലാകാരന്മാരില്‍ കോഴിക്കോടുകാരനായിരുന്ന ജോണ്‍സിനെ ജോയിമാത്യുവിന്‍റെ പുസ്തക കടയില്‍ വെച്ചും പൊതു പരി പാടികളിലും കണ്ടിട്ടുണ്ടെങ്കിലും കൂടുതല്‍ അടുത്ത ബന്ധമൊന്നും അദ്ദേഹവുമായുണ്ടായി എന്നു പറയാനാവില്ല. ചിന്നനും അനിലും, സുനില്‍ അശോകപുരവും,  യൂനസ് മുസല്യാരകത്തുമുള്‍പ്പെടെ ആ ഒരു തലമുറയിലെ ഒട്ടു വളരെ കലാകാരന്മാരുയെ രചനാ ശൈലിയില്‍ പ്രഭാകരന്‍റെ സ്വാധീനമുണ്ടായിരുന്നു എന്നതു കൊണ്ട് എനിക്കതോടല്‍പം വിയോജിപ്പും തോന്നിയിരുന്നു. ഇന്നാലോചിക്കുമ്പോള്‍ അത്രയേറെ ആളുകളുടെ രചനാശൈലികളെ, വിശേ,ഷിച്ചും കലാ വിദ്യാര്‍ത്ഥികളെ  ആദ്യകാലത്തു സ്വാധീനിക്കാന്‍ ആ ചിത്രങ്ങള്‍ക്കു കഴിഞ്ഞത് അതിന്‍റെ സാരള്യവും ബോധനപരമായ സവിശേഷതയും കൊണ്ടായിരുന്നുവെന്നും അതത്ര ചെറിയ കാര്യമല്ലെന്നും സമ്മതിച്ചു തരേണ്ടി വരും.
                                                                                                                                                                                                                       
പ്രഭാകരനുമായി  കൂടുതല്‍ അടുക്കുവാന്‍ അക്കാലത്ത് ഞാന്‍ ശ്രമിക്കാതിരുന്നതും
 അതു മൂലമാവണം. റാഡിക്കല്‍ഗ്രൂപ്പിലെ കലാകാരന്മാരില്‍ ചിലരുമായൊക്കെ കൂടുതലടുക്കുവാന്‍ ഇടയായത് കോട്ടയത്തു വെള്ളാപ്പള്ളി ആര്‍ട്ട് ഗാലറിയില്‍ (കോട്ടയത്തുകാരനായ ഒരു കലാകാരനായിരുന്നു തോമസ് വെള്ളാപ്പള്ളി.) ടി.കെ.ഹരീന്ദ്രന്‍റെ ചിത്രപ3ദര്‍ശനം നടക്കുമ്പോഴാണ്. അലക്സാണ്ടറും ഹരീന്ദ്രനും രഘുവുമായി കുറേക്കൂടി അടുത്ത ബന്ധമുണ്ടായി. ഹരീന്ദ്രന്‍റെ രചനകളെക്കുരിച്ച ആ ഷോയുമായി ബന്ധപ്പെട്ടു മംഗളം, ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ തുടങ്ങിയ പത്രങ്ങളിലും പിന്നീട് സോഷ്യലിസ്റ്റ് പാത എന്ന പയ്യന്നൂര്‍ നിന്നിറങ്ങിയിരുന്ന ജേര്‍ണ്ണലിലും മലയാളം വാരികയിലും ഞാന്‍ എഴുതിയിട്ടുണ്ട്. മൂന്നാം ലോകചിത്രകാരന്മാര്‍ എന്നറിയപ്പെട്ടിരുന്ന അശോകന്‍ മുതലായ കലാകാരന്മാരുമായും നേരിയ പരിചയമുണ്ടായിരുന്നു.


അലക്സാണ്ടര്‍ സസ്പെന്‍ഡഡ് ഇമേജസ് എന്ന ബോംബെയില്‍ നടന്ന ഷോയ്ക്കുവേണ്ടി ചെയ്ത ചിത്രങ്ങള്‍ എന്നെ വളരെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്‍റെ അക്കാലത്തെ പെരുമാറ്റ രീതിയും അതീവ ഹൃദ്യമായിരുന്നു. രഘുനാഥന്‍ മാഷുമായി കൂടുതലടുക്കുന്നത്  തൃശൂരില്‍ ശാന്തനും ആന്‍റോയും രഘുവും ചേര്‍ന്നു നടത്തിയ ഷോയുടെ സന്ദര്‍ഭത്തിലാണ്. നിഷാദും ആ ,ഷോയില്‍ പങ്കെടുക്കേമ്ടതായിരുന്നുവെങ്കിലും അദ്ദേഹം മടിച്ചു നിന്നു. രഘുമാഷുമായി കാഴ്ചപ്പാടില്‍ പല വ്യത്യാസങ്ങളും തോന്നിയ സന്ദര്‍ഭങ്ങളുണ്ടെങ്കിലും തനിക്കു പറയാനുള്ള കാര്യങ്ങള്‍ക്കു രൂപപരമായ കണിശത നല്‍കുന്നതില്‍ അദ്ദേഹത്തിനുള്ള വൈഭവം അസാധാരണമായി തോന്നിയിട്ടുണ്ട്. നാടകക്കാരായ സുര്‍ജിത്തിനേയും സുവീരനെയും (അദ്ദേഹത്തിന്‍റെ മായാജാല വിദ്യകളുമായി ) പരിചയപ്പെടാനിടയായതും  അവിടെ വെച്ചാണ്.




M.P.Nishad
ഒന്നു രണ്ടു തവണ ബീച്ചില്‍ വരുകയും അവിടെ വെച്ച് ചണ്ഢാലഭിക്ഷുകി പ്രമേയമാക്കിയ ഒരു നാടകം കടപ്പുറത്തെ കുട്ടികളുമായി ചേര്‍ന്നു നടത്തോനോയി ഏതാനും റിഹേഴിസലുകള്‍ നടത്തുകയും ചെയ്ത സാബു സുരേന്ദ്രനായിരുന്നു മറ്റൊരു നാടക പ്രവര്‍ത്തകന്‍ (നാടകം നടന്നില്ല).. മധുമാഷ് അക്കാലത്തു ചെയ്ത കലിഗുല നാടകം കോഴിക്കോട്ടുവെച്ചു കണ്ടതും കെ.ജെ.ബേബിയുയെ നാട്ടു ഗദ്ദിക തൃശൂരിലൊരിടത്ത് നടന്നപ്പോള്‍ പോയി കണ്ടതും ഓര്‍ക്കുന്നു. വി.സി. ഹാരിസ് കടപ്പുറത്തു സാക്ഷരതാ യജ്ത്തിന്‍റെ ഭാഗമായി നടന്ന ഒരു നാടകത്തില്‍ നാരങ്ങാ വാലേ ചൂണ്ടയ്ക്കു രണ്ടേ  എന്ന പാട്ടുപാടി അഭിനയിക്കുന്നതു കണ്ടതും ഓര്‍മ്മിക്കുന്നു. ഒഡേസയില്‍ വെച്ചും മാഷെ കണ്ടിിട്ടുണ്ട്. വെസ്റ്റ് ഹില്ലിലും തൃശൂരിലുമുള്ള വീടുകളില്‍ വെച്ച് സിവിക് ചന്ദ്രനെ കാണാനിടയായിട്ടുണ്ട്.
ഇക്കാലത്തു കോട്ടയം സി.എഎം. എസ് കോളേജില്‍ രണ്‍ജിത് കെ. എസ്സും മറ്റുമായി ചേര്‍ന്ന് സമീപനം കളക്ടീവ് ഒരു പോസ്റ്റര്‍ പ്രദര്‍ശനം ബാബരി മസ്ജിദ് മുസ്ളീങ്ങളുടേത് എന്ന പേരില്‍ നടത്തിയ സന്ദര്‍ഭത്തില്‍് അന്നു വിദ്യാര്‍ത്ഥികളായിരുന്ന അന്‍വര്‍ അബ്ദുള്ള, കസ്തൂരി, ജോസ് , അവിടത്തെ അദ്ധ്യാപകര്‍ തുടങ്ങി പലരും ഞങ്ങളോടു സഹകരിച്ചിരുന്നു..






കോഴിക്കോട്ടെ മറ്റൊരു സുഹൃദ് സംഘം അന്നു  ഹൗസ് സര്‍ജ്ജന്‍സി ചെയ്യുകയായിരുന്ന രാജേഷ് മോഹന്‍, നജീബ് ഉമ്മര്‍, നാരായണന്‍, ഡോ. ജഗദീഷ്, ബ്രപ്മപുത്രന്‍ സമദ്, തുടങ്ങിയവരായിരുന്നു.മെഡിക്കല്‍ കോളേജില്‍ അവരും കെ.അജിതയുമൊക്കെ ചേര്‍ന്നു നടത്തിയ ജനകീയാന്വേഷണത്തിലും പങ്കെടുത്തിരുന്നുകവി എ.അയ്യയപ്പന്‍റെ ഒരു താവളമായിരുന്നു അക്കാലത്ത് മെഡിക്കല്‍ കോളേജിലെ സമദിന്‍റെ മുരി. പിന്നീട് രാജേഷിനേടും നജീബിനോടുമൊപ്പം അണുശക്തിക്കെതിരായ മോഹനന്‍റെ ചിത്ര പ്രദര്‍ശനവുമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഫാറൂഖ് കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ്, പ്രൊവിഡന്‍സ് കോളേജ്, സെന്‍റ് ജോസഫ് കോളേജ് തുടങ്ങിയ ഇടങ്ങളില്‍ പോയതും രസകരമായ അനുഭവമായിരുന്നു. ഹെന്റി, ശോഭിന്ദ്രന്‍ മാഷ് തുടങ്ങിയവരെ പരിചയപ്പെടാനിടയായതും ഈ യാത്രയിലാണ്..

എന്റെ പെങ്ങളായ ബിന്ദുവും ഭര്‍ത്താവ് അമ്പിളിയും കോഴിക്കോട് സര്‍വ്വകലാശാലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

കോഴിക്കോട്ട് അഖിലേന്ത്യാ ഫെമിനിസ്റ്റ് സമ്മേളനം നടക്കുമ്പോള്‍  അക്രമാസക്തമായ ആണത്തത്തെ പുന:പരിശോധിക്കുവാനുള്ള വഴിയെക്കുറിച്ച് ആലോചിച്ച് ദ ഗേ പാത്ത് എന്ന പേരില്‍ കുറേപ്പേര്‍ ചേര്‍ന്നു നടത്തിയ പ്രകടനത്തിലും ഞാന്‍ പങ്കെടുത്തിരുന്നു. കോഴിക്കോട് നടന്ന ഒരു സെമിനാറില്‍ ഗംഗയും, സി. ശാന്തിയുമൊക്കെ ഇത്തരമൊരു വാദം ഉന്നയിച്ചിരുന്നു. മറ്റുചിലര്‍ ശക്തമായി വിയോജിച്ച.അതു കഴിഞ്ഞ് അധിക കാലം കഴിയും മുന്‍പ് ഞാന്‍ ബോധി വിട്ട് കോട്ടയത്തേക്കു പോന്നു.വാസുവേട്ടനായിരുന്നു കോഴിക്കോട്ടു വെച്ചു പരിചയപ്പെടാനിടയായ മറ്റൊരാള്‍. ജനവാര്‍ത്ത എന്ന പേരിലൊരു ദിനപ്പത്രം തുടങ്ങുവാന്‍ സുരേന്ദ്രന്‍, രാമ വര്‍മ്മന്‍, ജോര്‍ജ്ജ് ജോമ്, ഹരിബാബു, ഏ.വി..ശ്രീകുമാര്‍, ഗിരിജ, ആന്‍റോ, തുടങ്ങി പലരും ചേര്‍ന്നു നടത്തിയ ശ്രമങ്ങളില്‍ സമീപനവുമായി ബന്ധപ്പെട്ട ആളുകളോടൊപ്പം ഞാനും സംബന്ധിച്ചിരുന്നു. ആ പത്രം ഇറങ്ങിയില്ല. ബാബുക്കയെ കുറിച്ചുള്ള പുസ്തകവും. ഇവരില്‍ പലരും മരിച്ചു പോയി. ഗിരീഷും, ഹാരിസും, മച്ചാട്ടു വാസന്തിയും, സാമുവല്‍ മാഷും, എ.കെയുമുള്‍പ്പെടെ. ആ കാലത്ത് കണ്ടു മുട്ടിയ മനുഷ്യരേയും നടന്ന സംഭവങ്ങളും ഇങ്ങനെയെങ്കിലും കുറിച്ചു വെക്കണമെന്നു തോന്നി. കുറേക്കാലം ഒരുതരം വേട്ടയാടലിനു വിധേയനായിരുന്നതു കൊണ്ടാണ് ഇതെഴുതുവാന്‍ ഇത്രയും വൈകിയത്. ദൈവത്തിലും നീതിയിലും വിശ്വാസമുള്ളതു കൊണ്ട് ഇപ്പോള്‍ എഴുതുന്നു.



 
 Sameepanam collective Members and friends,1991.





 മച്ചാട്ടു വാസന്തി: 1990-ല്‍ തയ്യാറാക്കിയ അപ്രകാശിത അഭിമുഖം



ചോ: സംഗീതകാരനായ ബാബുരാജിനെക്കുറിച്ചുള്ള ഒരന്വേഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഞങ്ങളിവിടെയെത്തുന്നത്. അദ്ദേഹത്തോടൊന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയ്ക്ക് താങ്കളുടെ കലാ ജീവിതത്തെക്കുറിച്ചു അറിഞ്ഞിരിക്കുക പ്രധാനമാണ്. അതേക്കുറിച്ച് പറയാമോ?


മച്ചാട്ടു വാസന്തി: തീര്‍ച്ചയായും. ഞാനും ബാബുക്കയുമായുള്ള ബന്ധം എനിക്കു 9 വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ്. അന്ന് എന്‍റെ അച്ഛന്‍ മച്ചാട്ടു കൃഷ്ണന്‍ റേഡിയോയില്‍ പാടുമായിരുന്നു. ഒരു ദിവസം അച്ഛന്‍ ആകാശവാണിയിലേക്ക് കണ്ണൂരില്‍ നിന്നും പ്രോഗ്രാമിനായി വരുമ്പോള്‍ എന്നേയും കൂട്ടിക്കൊണ്ടു വന്നിരുന്നു. എ.ഐ.ആറില്‍ വെച്ചാണ് ഞാനാദ്യമായി ബാബുക്കയെ കാണുന്നത്. ആ സമയം അച്ഛന്‍ എന്നോട് പറഞ്ഞു. ڇമോളേ, ഇതു ബാബുരാജാണ്, വലിയ മ്യൂസിക് ഡയറക്ടര്‍..ڈ

ബാബുക്ക ڇഅത്ര വലിയ ആളൊന്നുമല്ലڈ എന്നു പറഞ്ഞു എന്‍റെ പുറത്തു തട്ടിക്കൊണ്ട് ചോദിച്ചു: ڇമോളു പാടുമോ?چ ഞാന്‍ ചിരിച്ചു കൊണ്ട് അച്ഛനെ നോക്കി. അച്ഛന്‍ പറഞ്ഞു: ڇആ.. കുറേശ്ശെ പാടും. ഇവള്‍ക്ക് ശ്രുതിയും താളവുമൊക്കെ വളരാന്‍ ബാബു ഒന്നു ശ്രദ്ധിക്കണം.ڈ

വീണ്ടും ഞാന്‍ ബാബുക്കയെ കാണുന്നത് കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കിസാന്‍ സമ്മേളനം നടക്കുമ്പോള്‍ ആണ്. അച്ഛന്‍റെ കൂടെ സ്റ്റേജില്‍ പാടാന്‍ ഞാനുമുണ്ടായിരുന്നു. പി. ഭാസ്കരന്‍ മാഷ് എഴുതിയ പാട്ടുകള്‍ക്ക് ഹിന്ദി പാട്ടുകളുടെ ട്യൂണ്‍ നല്‍കിയായിരുന്നു അച്ഛന്‍ പാടിയിരുന്നത്. അപ്പോള്‍ ലതാ മങ്കേഷ്കര്‍ പാടിയ പാട്ടുകളുടെ ചില ട്യൂണുകള്‍ ഞാനും പാടി. കെ.പി.ഏ.സിക്കാരും ബാബുരാജ്, വയലാര്‍ രാമവര്‍മ്മയും പി.ജെ.ആന്‍റണിയുമൊക്കെ അന്നു സദസ്സിലുണ്ടായിരുന്നു. അന്നൊക്കെ പാടുമ്പോള്‍ ആവശ്യത്തിന് ഒരു ഹാര്‍മ്മോണിയവും തബലയും പോലും സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്കു പലപ്പോഴും കഴിയുമായിരുന്നില്ല. നേതാക്കളും മറ്റും പ്രസംഗിക്കുന്ന മൈക്കു തന്നെ ഉപയോഗിച്ചാണ് ഞങ്ങള്‍ പാടിയിരുന്നത്. അതേ വേദിയില്‍ തന്നെ കെ.പി.ഏ.സിയുടെ ڇ്നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിڈ നാടകവും ഉണ്ടായിരുന്നു. അവര്‍ക്ക് അന്ന് ലഭ്യമായിരുന്ന സംഗീതോപകരണങ്ങള്‍ മിക്കവാറുമെല്ലാം ഉണ്ട്( ക്ലാരിനെറ്റ്, തബല, വയലിന്‍, ഗിറ്റാര്‍). ഞാന്‍ പാട്ടുപാടിക്കഴിഞ്ഞപ്പോള്‍ ബാബുരാജ് ഞങ്ങള്‍ നിന്നിടത്തേക്കു വന്നിട്ട് പറഞ്ഞു: څകൃഷ്ണേട്ടാ, മോളെ ഞാന്‍ കൊണ്ടു പോകും, നല്ല ശബ്ദമാണ്..ڈ





അതിനടുത്ത ദിവസം അവിടെ അവതരിപ്പിക്കപ്പെട്ട ചെറുകാടിന്‍റെ ڇ്നമ്മളൊന്ന്ڈ നാടകത്തില്‍ ബാബുക്ക സംഗീതസംവിധാനം നിര്‍വ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. ആ നാടകത്തില്‍ ബാബുക്ക പാടിയതാണ് ڇഇരുനാഴി മണ്ണിന്നായ്...ڈ എന്ന പാട്ട്. ഇതേ നാടകത്തില്‍ തന്നെ ശിവദാസ് പാടി അഭിനയിച്ച ഒരു രംഗം എന്‍റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു. കലാമണ്ഡലം ക്ലാരയും അന്ന് എന്നെപ്പോലെ ചെറിയ കുട്ടിയായിരുന്നു. നാടകത്തില്‍ അവള്‍ വാശിപിടിച്ച് കരയുന്ന രംഗത്ത് കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടി ശിവദാസ് പാടുന്ന പാട്ടാണ് ڇകുങ്കുമപ്പൂവേ കുരുന്നു പൂവേ...നിന്‍ കവിളെന്തേ ചുവന്നു പോയി..ڈ എന്നത്. ആ കവിത പൊന്‍കുന്നം ദാമോദരന്‍റേതാണ്. അന്നുമിന്നും ആ പാട്ട് എനിക്കിഷ്ടമാണ്.

അതുപോലെ മറ്റൊരു സംഭവമുണ്ടായി. കെ.പി.ഏ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തില്‍ ഒരു ചെറിയ കുട്ടിയുടെ വേഷമുണ്ട്. അച്ഛനായി കാമ്പിശ്ശേരിയും മകളായി ഞാനുമായിരുന്നു സ്റ്റേജില്‍. അങ്ങിനെയാണ് അഭിനയ രംഗത്തു ഞാന്‍ എത്തുന്നത്. ഇന്നത്തെ സിനിമാനടന്‍ മുകേഷിന്‍റെ അമ്മയും ഓ.മാധവന്‍റെ ഭാര്യയുമായ വിജയകുമാരി അന്നൊരു ചെറിയ കുട്ടിയുടെ റോളാണ് എടുത്തിരുന്നത്. അവര്‍ക്കു പെട്ടെന്ന് അസുഖം വന്നപ്പോള്‍ വിജയകുമാരിക്കു പകരമായാണു ഞാന്‍ രംഗത്തെത്തിയത്. സ്റ്റേജില്‍ ഏട്ടനായി അഭിനയിച്ച കെ.എസ്.ജോര്‍ജ്ജിനോട് അനിയത്തിയായ ഞാന്‍ പറയുകയാണ് ڇചേട്ടാ, എനിക്കീ പാവാടയേ ഉള്ളൂ..ڈ ഇതു പറഞ്ഞ് പൊട്ടിക്കരഞ്ഞ എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. ഇതു കണ്ടപ്പോള്‍ കെ.എസ്.ജോര്‍ജ്ജിന് വിഷമമായി. ജോര്‍ജ്ജ് ചേട്ടന്‍ നാടകം കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു: മോളെന്തിനാ സ്റ്റേജില്‍ ഇത്രയും കൂടുതല്‍ കരഞ്ഞഭിനയിച്ചത്?ڈ
ڇഞാന്‍ അഭിനയിച്ചതായിരുന്നില്ല. സത്യത്തില്‍ എനിക്ക് ഒരു നല്ല പാവാടയേ ഉള്ളായിരുന്നു. എന്‍റെ സത്യാവസ്ഥയോര്‍ത്തു കരഞ്ഞു പോയതാണ്.ڈ ഇതു ഞാന്‍ പറഞ്ഞപ്പോള്‍ ജോര്‍ജ്ജ് ചേട്ടന് എന്നെ വലിയ കാര്യമായി. അന്നു തന്നെ എന്നെ കെ.പി.ഏ.സിയിലേക്ക് എടുത്തു. നാലു വര്‍ഷക്കാലം ഞാനതില്‍ പ്രവര്‍ത്തിച്ചു. ബാബുരാജ് സംഗീതം നല്‍കിയ ڇഉച്ചമരപ്പൂന്തണലില്‍....ڈ, ڇകൊല്ലത്തു നിന്നൊരു പെണ്ണ്...കൊയിലാണ്ടീലുള്ളൊരു പയ്യന്‍, അവര്‍ വയനാട്ടിലുള്ളൊരു തേയിലത്തോട്ടത്തില്‍ ഇലനുള്ളും കാലത്തു കണ്ടു മുട്ടീ...ڈ,     څപൂച്ചമ്മപ്പെണ്ണിനെ പൂക്കുലതുള്ളിച്ച പൂവാലനണ്ണാനേ...ڈ, ڇചൂളിവരും കാറ്റില്‍ മൂളിവരും വണ്ടേ.. ڇ, അച്ഛനും ഞാനും ചേര്‍ന്നു പാടിയ ڇതൊള്ളായിരത്തിരുപത്തിയൊന്നില്‍ മാപ്പിളമാര്‍...ڈ(പി.എം.കാസിം, 1921 (നാടകം)) തുടങ്ങി നാല്‍പതോളം റെക്കോര്‍ഡുകള്‍ കൊളമ്പിയയ്ക്കും എച്ച്.എം.വിക്കും വേണ്ടി ഞാന്‍ പാടിയിരുന്നു.
രാമുകാര്യാട്ടിന്‍റെ ആദ്യചിത്രം മിന്നാമിനുങ്ങ് ബാബുരാജിന്‍റേയും ആദ്യ സിനിമാ സംരംഭമായിരുന്നു. തിക്കുറിശ്ശിയുടെ ഭാര്യ മീനാ സുലോചനയും ഞാനും ചേര്‍ന്നാണ് അതില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള പാട്ടുകള്‍ പാടിയത്. പിന്നെ കോഴിക്കോട്ട് എത്തിയ ഞാന്‍ നാടകങ്ങളില്‍ അഭിനയിക്കുക പതിവായി. നെല്ലിക്കോടു ഭാസ്കരേട്ടനും ഞാനും ചേര്‍ന്ന് കാലടി ഗോപിയുടെ തിളയ്ക്കുന്ന കടല്‍; ബാലന്‍.കെ.നായര്‍, കുഞ്ഞാണ്ടി എന്നിവരുടെ കൂടെ ഈഡിപ്പസ്, കുതിരവട്ടം പപ്പുവുമൊത്ത് കുഞ്ഞാലി മരയ്ക്കാര്‍ എന്ന
നാടകത്തിലെ ആയിഷയുടെ റോള്‍ ഇവയൊക്കെ അക്കാലത്താണു ഞാന്‍ അഭിനയിച്ചത്.
കാലടി ഗേപിയുടെ തന്നെ സമസ്യ നാടകത്തില്‍ പങ്കെടുക്കുമ്പോഴാണ് തബലിസ്റ്റും നടനുമായ മാള അരവിന്ദനുമായി ഞാന്‍ പരിചയപ്പെടുന്നത്. ഇതേ കാലത്തു തന്നെയാണ് ഞാന്‍ ഏ.ഐ.ആര്‍ ആര്‍ട്ടിസ്റ്റാവുന്നതും
ലളിത ഗാന രംഗത്തും നാടകങ്ങളിലും ധാരാളം പങ്കെടുക്കുന്നതും. അക്കാലത്തു ഞാന്‍ പാടിയ ലളിത ഗാനങ്ങളേറെയും കെ.രാഘവന്‍ മാഷ്, ഗായത്രീ ശ്രീകൃഷ്ണന്‍, ഉദയഭാനു ഇവര്‍ ചിട്ടപ്പെടുത്തിയതായിരുന്നു. ശാന്താ.പി.നായര്‍ അക്കാലത്തു ആകാശവാണിയിലെ സ്ഥിരം ആര്‍ട്ടിസ്റ്റായിരുന്നു. എനിക്ക് അതുപോലെ തന്നെ പ്രിയപ്പെട്ടവരായിരുന്നു രത്നാഭായി(ഡി.ഡി), സുശീലാ രാഘവന്‍, മായാ നാരായണന്‍ എന്നിവര്‍. ഇവരെല്ലാം എന്നെ പ്രോഝാഹിപ്പിച്ചിരുന്നു. ഈ സമയത്താണ് വയലിന്‍ സുകുമാരന്‍ (സുകുമാരന്‍സ് ഓര്‍ക്കസ്ട്ര, കോഴിക്കോട്) സംഘടിപ്പിച്ച ഒരു ഗാനമേളയില്‍ പാടുവാനായി യേശുദാസ് കോഴിക്കോടെത്തുന്നത്. ആ ഗാനമേളയില്‍ യേശുദാസ്, ജയച്ചന്ദ്രന്‍ ഇവരോടൊപ്പം ഞാനും പാടി. അതിനു ശേഷം ദാസേട്ടന്റെ ഗാനമേളകളില്‍ ഞാന്‍ കൂടെ പാടാറുണ്ടായിരുന്നു. ബാബുക്കയും ദാസേട്ടനും തബലിസ്റ്റ് ഉസ്മാനും ഒക്കെച്ചേര്‍ന്നിരുന്ന് ബാബുക്ക ട്യൂണ്‍ ചെയ്ത പാട്ടുകള്‍ പാടി ചിട്ടപ്പെടുത്തിയിരുന്നു.

ഓളവും തീരവും ബക്കര്‍ സിനിമയാക്കുന്നത് ഇക്കാലത്താണ്. പുതിയ ശബ്ദം പരിചയപ്പെടുത്തുന്നതിനായി എം.ടിയുടെ നിര്‍ദ്ദേശപ്രകാരം പി.ഏ.ബക്കര്‍ എന്നേയും യേശുദാസിനേയും പാടിക്കുന്നത്. എസ്.ജാനകിയായിരുന്നു അക്കാലത്തെ എണ്ണപ്പെട്ട ഒരു പാട്ടുകാരി. എനിക്കേറ്റവും സന്തോഷം തന്ന ഒരു ദിവസമാണ് ദാസേട്ടനോടൊപ്പം  മദ്രാസിലെ രേവതി സ്റ്റുഡിയോയില്‍ വെച്ച് മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ.. മധുരക്കിനാവിന്‍റെെ കരിമ്പിന്‍ തോട്ടം... എന്ന പാട്ടുപാടിയ ദിനം. അതിന്‍റെ പിറ്റേന്നായിരുന്നു യേശുദാസിന്‍റെ വിവാഹം. അതേ സ്നേഹം ഇരുപതുവര്‍ഷം കഴിഞ്ഞു കാണുമ്പോഴും ദാസേട്ടന്‍ എന്നോടു കാട്ടിയിട്ടുണ്ട്. ഞാനേറ്റവും ഇഷ്ടപ്പെടുന്ന ഒരു പാട്ടുകാരനാണ് അദ്ദേഹം.
ബാബുക്ക മാപ്ല പാട്ടുകള്‍, നാടോടി ഗാനങ്ങള്‍, കവാലി, ഗസല്‍, ഹിന്ദുസ്ഥാനി സംഗീതം, കര്‍ണ്ണാട്ടിക് തുടങ്ങിയവയെല്ലാം തന്‍റെ പാട്ടുകളില്‍ഉപയോഗിച്ചിട്ടുണ്ട്. സിതാര്‍, ഷെഹനായി, സാരംഗി, ദില്‍റുബ, സാക്സ് തുടങ്ങി പലതരം സംഗീതോപകരണങ്ങളും. ഇന്നും ഞാനാ പാട്ടുകളെയും കലാകാരനേയും സ്നേഹത്തോടെ ഓര്‍ക്കുന്നു. കൂടുതല്‍ കാലം ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തില്‍ നിന്നും പിന്നെയും നമ്മുടെ സംഗീതത്തിന് ഏറെെ സംഭാവനകള്‍ ലഭിച്ചേനെ.
എറണാകുളത്ത് പി.ജെ.ആന്‍റണിയുടെ നാടകങ്ങളില്‍ (ഉഴവുചാല്‍) ഞാന്‍ സി.ഓ.ആന്‍റോയോടൊപ്പം നായികയായി പാടി അഭിനയിച്ചു. പിന്നീട് കുറേക്കാലം ഞാന്‍ കുടുംബജീവിതത്തിലേക്കു പിന്മാറി. ഭര്‍ത്താവ് മി.ബാലകൃഷ്ണന്‍ ഒരു എന്‍ജിനീയറായിരുന്നു.തബല വായിക്കാറുമുണ്ടായിരുന്നു. അദ്ദേഹം രണ്ടര (1980 കളുടെ അവസാനം) വര്‍ഷം മുന്‍പ് അന്തരിച്ചു. അദ്ദേഹം നടത്തിയിരുന്ന സിനിമെന്‍സ് എന്‍ജിനീയറിങ് കമ്പനി പിന്നീട് മകന്‍ മുരളീധരന്‍ നടത്തി. മകള്‍ സംഗീത ഒരു ഫാര്‍മസിസ്റ്റാണ്. പ്രൊഫഷണലുകളല്ലെങ്കിലും രണ്ടു പേരും പാടാറുണ്ട്.








0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home