കൈപ്പട
കുട്ടിക്കാലത്തുണ്ടായിരുന്നൂ എനിക്കുമൊരു കൈയക്ഷരം
അതിന്‍ വടിവുകള്‍ ന്യൂനതകളായനുഭവിച്ചൂ പിന്നീടൊരുകാലം
മാറ്റി ഞാനെന്‍ കൈപ്പട കോളേജില്‍ ചെന്നവാറേ
നാട്ടു നടപ്പതില്‍പ്പാതി രാഷ്ട്രീയശരി പാതി
വേണ്ടെന്നു വന്നൂ നൂനം ഞാനുണ്ടാക്കിയ വടിവതില്‍
(ഒരുവേള വടിയുമതില്‍ പാതി പതിഞ്ഞിരുന്നെന്നും വരാം.).
കാലമല്പം കഴിഞ്ഞാറേ വിറയാര്‍ന്നൂ കരതലം
കൈപ്പടതന്‍ കയ്പു നാവില്‍ വന്നൂ
പട പലതു നടന്നാലുമായട തിന്നാനാവില്ലെന്നുമായ്
വീണ്ടുമൊന്നുറങ്ങിത്തെളിഞ്ഞപ്പോള്‍
ചൂണ്ടുവിരലുകള്‍ കുത്തിനോവിക്കുമായക്ഷരം
മെല്ലനേ മാറീ വണ്ടും പട ഞാനഴിച്ചപ്പോള്‍
കയ്യെഴുത്തായീ വീണ്ടുമെളുതായ് വഴികളും
പഴയതായ് തീര്‍ന്നോ വീണ്ടും
മറ്റൊന്നായ് ചമഞ്ഞുവോ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home