Wednesday, December 4, 2019

ഓടും കുതിര, ചാടും കുതിര



പലവഴി ചിതറിയോടുന്ന
കുതറിത്തെറിക്കുന്ന ചിന്തകളെ, സ്നേഹത്തെ
എങ്ങിനെ നുകം വെച്ചു നടത്തും
എന്ന ചിന്തയലായിരുന്നു അവള്‍.
അതിവിസ്തൃതമായ ഒരേകവിളത്തോട്ടം
കൊടുങ്കാടിനെ കൊതിക്കും പോലെ
അനുഭവങ്ങളുടെ ചിട്ടയും ഏകതാനതയും
ഏകാന്തതയില്‍ നിന്ന് അനേകാന്തതയിലേക്കുള്ള
ആ നോട്ടത്തില്‍ തെളിഞ്ഞു നിന്നു.

ജോലിയുടെ, ജീവതത്തിന്‍റെ, ഭാര്യാ പദവിയുടെ
മദ്ധ്യത്തിലുള്ള ഈ ദ്വീപ്
തൊട്ടടുത്ത ഭൂഭാഗത്തേക്കു നീന്താന്‍ കൊതിക്കുമ്പോലെ
സാധാരണവും വിഷമം പിടിച്ചതുമായിരുന്നു
സൗഹൃദത്തിന്‍റെ തെളിനീര്‍ വെളിച്ചം.
അരിച്ചിറങ്ങി കാട്ടില്‍ വീണ വെയിലിനെപ്പോലെ
മനസ്സിനെ ഇരുളും വെളിച്ചവും കലര്‍ന്നോരിടമാക്കുന്ന
ചിത്തവൃത്തിയുടെ വൃത്തിയില്ലായ്മയില്‍
ഒരു മയിിലിനെ നൃത്തം ചെയ്യിക്കുന്ന
വര്‍ണ്ണങ്ങളുടെ കാന്തിക വലയം
അവളെ ചൂഴ്ന്നു നിന്നു.
ആ കാലുകള്‍ മെല്ലെ
ചുവടുവെച്ചു തുടങ്ങി..
വെള്ളം കണ്ടാല്‍ അതു നില്‍ക്കുമോ ആവോ?

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home