Tuesday, October 27, 2020

അസന്നിഹിതനായ മനുഷ്യന്‍റെ സാന്നിധ്യം Short story അലിയാ മംദോഹ്

 (അലിയാ മംദോഹ് ഇറാഖിലെ ബാഗ്ദാദില്‍ 1944 ല്‍ ജനിച്ചു. മനശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം ഒരു വാരികയുടെ പത്രാധിപയായി. 1982 ല്‍ ഇറാഖ് വിട്ട ശേഷം ബേയ്റൂട്ട്, ട്യൂണിസ്,.മെറോക്കോ, പാരിസ് എന്നിവിടങ്ങളില്‍ താമസിച്ചു. څനാഫ്തലീന്‍چ എന്ന നോവല്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ്, ഡച്ച്, കാറ്റലന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. 2004 ല്‍ څദ ലവ്ഡ് വണ്‍സ് چ എന്ന നോവലിന് നജീബ് മഹ്ഫൂസ് സമ്മാനം നേടി.)



അങ്ങിനെ മറ്റൊരു ദിവസം... 

(ഈ സായംകാലം വ്യത്യസ്തമായ രുചിയുള്ളത് ആവും.)

നേരം വെളുത്തപ്പോള്‍ മുതല്‍ ആ സ്ത്രീ നിരന്തരം നടക്കുകയായിരുന്നു, ചലിച്ചു കൊണ്ടേയിരുന്നു. പൊക്കം കുറഞ്ഞ്, വാടി കഷ്ടിച്ച് പച്ചപിടിച്ചു നിന്ന കുറ്റിച്ചെടികളുടെ നിരകളുള്ള പൂന്തോട്ടത്തിലേക്കു നയിക്കുന്ന ഇടനാഴി അവള്‍ കഴുകിയിട്ടു. പൂച്ചയെ അതിന്‍റെ കൂട്ടില്‍ നിന്നു മാറ്റിയിട്ട് അവളൊരു  പൂച്ച കുഞ്ഞിനെ പിടികൂടി. അതവളുടെ കയ്യില്‍ നിന്നും രക്ഷ നേടാനായി കുതറി. പിന്നെ നിലത്തിരുന്നിട്ട് അത് അതിന്‍റെ പിടിവിട്ടു.. 

ڇമ്യാവൂ... മ്യാവൂ...ڈ 

അവളാ ചെറിയ തടികൊണ്ടുള്ള കൂട്ടിലെ ചെളി വൃത്തിയാക്കി കഴിഞ്ഞപ്പോള്‍ തള്ള പ്പൂച്ചയെ പിടിച്ച് അതിനോട് സംസാരിച്ചു തുടങ്ങി. അവള്‍ കാണിക്കുന്ന കിന്നാരമേറിയാല്‍ പൂച്ചയുടെ മുഖം അവളെ ആക്ഷേപത്തോടെ നോക്കും.

ڇപൂച്ച... പൂച്ച...ڈ

ആ സ്ത്രീയെ വിചിത്രമായ ഒരു മരവിപ്പ് ബാധിച്ചിരിക്കുന്നു. അവര്‍ തന്‍റെ ചുളിവു വീണ മുഖം വിരലുകൊണ്ടു തലോടുന്നു, തലയില്‍ ചുറ്റിയിരുന്ന വെള്ളയും ചുവപ്പും വട്ടങ്ങളുള്ള നീല സ്കാര്‍ഫ് അഴിച്ചു മാറ്റുന്നു. അവരതു കയ്യിലെടുത്ത് നെടുനീളത്തില്‍ മടക്കിയിട്ട് അത് പൂച്ചക്കുട്ടിയെ കളിപ്പിക്കാനായി ഇടംവലം ആട്ടുന്നു. തള്ളപ്പൂച്ച മടുപ്പോടെ അതു നോക്കിയിരിക്കുന്നു. ആ തട്ടം സ്ത്രീയുടെ വിരലുകള്‍ക്കിടയില്‍  ഇരുന്നാടി ഏതെങ്കിലും ഒരു പൂച്ചയുടെ പല്ലില്‍ കോര്‍ക്കുമ്പോള്‍ അതുമായി വടംവലിയാകുന്നു. 

(ആഹ്. എനിക്കല്പം സ്വകാര്യം പറയാന്‍ ആരെങ്കിലും വേണം..)

അവളാ കൂടിന്‍റെ വാതില്‍ തുറന്നിടുന്നു, അവളുടെ മുഖം ഒരുതരം മോഹഭംഗത്താല്‍ ഗൗരവം ഭാവിക്കുന്നു. തന്നോടു തന്നെ അവള്‍ ആരംഭിക്കുന്ന സംവാദങ്ങള്‍ക്ക് അവള്‍ വെറുതേ മറുപടിക്കായി കാക്കുന്നു. 

രാവിലെ മുതല്‍ അവളാ വീട്ടുസാമാനങ്ങള്‍ സ്ഥലം മാറ്റി വെയ്ക്കുകയായിരുന്നു. ആ കട്ടില്‍ കൊണ്ട് വലിയ ഭാഗ്യമൊന്നുമുണ്ടായില്ല. അവളുടെ കെട്ടിയോന്‍ അതില്‍ പടഞ്ഞിരുന്ന് മരിച്ചുപോയി. പിന്നെയീ കസേര: അവള്‍ അതില്‍ ഇരിക്കുമ്പോഴെല്ലാം അവളുടെ ചിന്തകള്‍ താളം തെറ്റുകയും, തനിക്കു ചുറ്റുമുള്ളവരോട് അവള്‍ക്ക് പറയാനുള്ളത് പറയാന്‍ കഴിയാതെ വരികയും ചെയ്യുന്നു, അവള്‍ക്ക് പരിഹരിക്കാനറിയാത്ത ഒരു പ്രശ്നം. എന്തു വീട്ടു സാമഗ്രി യാണിനി ബാക്കിയുള്ളത്?

ഇനിയവള്‍ക്കുള്ളത് മൂന്ന് മുളകൊണ്ടുള്ള കസേരകളും ഇളകുന്ന പിന്‍കാലുകളുള്ള ഒരു നീണ്ട സോഫയും, മറ്റൊരു ചെറിയ സോഫയും ആണ് (ആരെങ്കിലും അതില്‍ ഇരുന്നാല്‍ അതു പക്ഷേ  ഒരു ഗുഹപോലെ താണ് അവരെ ഒരു മായാനിദ്രയില്‍ അകപ്പെടുത്തും.) . പിന്നെ വീടിന്‍റെ നല്ലൊരു ഭാഗം മറയ്ക്കുന്ന ഒരു പരവതാനിയും, വൃത്തിയുള്ളതെങ്കിലും ചെളിയുടെ നിറമുള്ള കര്‍ട്ടനുകളുമാണ്. കര്‍ട്ടനുകള്‍ വകഞ്ഞുമാറ്റി അവളാ പൂന്തോട്ടത്തിലേക്ക് തുറക്കുന്ന വലിയ ജനാല തുറന്നിട്ടു. പൂച്ച അതിന്‍റെ ദേഹത്തു കയറിക്കിടക്കുന്ന കുഞ്ഞുങ്ങളെ നക്കിത്തുവര്‍ത്തുന്നു, ഒരു മരത്തിലെ വിള്ളലുകളില്‍ നിന്നും പുറത്തുവരുന്ന പശ പോലെയാണവയുടെ കിടപ്പ്.

ഇന്നു വൈകുന്നേരം അവളൊരു യഥാര്‍ത്ഥത്തിലുള്ള സ്വരവുമായി വര്‍ത്തമാനം പറയും, ആഹ്ലാദം കൊണ്ടവള്‍ വിറകൊണ്ടു. അവള്‍ ജനാല വിട്ട്, തന്‍റെ മുറിയിലേക്കു കടക്കുന്നു, ശ്രദ്ധാപൂര്‍വ്വം ചുരുട്ടിയ ഒരു വലിയ കെട്ടില്‍ നിന്ന് ഏതാനും വെള്ള കൈലേസു കളും തടികൊണ്ടുള്ള വലിയ പല്ലുകളുള്ള ഒരു ചീര്‍പ്പും, ചിക്കറിയുടെ മടുപ്പിക്കുന്ന മണമുള്ള ഒരു വലിയ സോപ്പുകട്ടയും പുറത്തെടുക്കുന്നു. അവള്‍ കണ്ണാടിയില്‍ സ്വന്തം രൂപം നോക്കുന്നു, പൊക്കമുള്ള, ഇരുണ്ട, നാല്പതുകളിലെത്തിയ ഒരു സ്ത്രീ. ഉറച്ച ശരീരം, അല്‍പം പരുക്കനായ കറുത്തമുടി, തീക്ഷ്ണത തോന്നിക്കുന്ന ഉറച്ച പേശികള്‍, കറുത്ത മൂര്‍ച്ചയുള്ള കണ്ണുകള്‍ ഒരു വന്യതയെ സൂചിപ്പിക്കുന്നു. അവള്‍ തന്‍റെ സാധനങ്ങളെല്ലാമെടുത്ത് കുളിമുറിക്കു പുറത്തുള്ള ചെറിയ കാലുകളുള്ള ഒരു കസേരയില്‍ വെക്കുന്നു. (ഓഹ്, എനിക്കൊരു പെണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ അവളോട് ഇതെല്ലാം എനിക്കെടുത്തു തരാന്‍ ഞാന്‍ പറഞ്ഞേനെ, ഞാന്‍ കുളിമുറിയില്‍ നിന്നു പുറത്തുവരും വരെ അവളെ അവിടെ കാത്തു നിര്‍ത്തിയേനെ.)

അവള്‍ പെട്ടെന്ന് തന്‍റെ വസ്ത്രം ഉരിഞ്ഞു മാറ്റുന്നു. മെല്ലെ, സ്വന്തം ഇഷ്ടപ്രകാരമല്ലെ ങ്കിലും അവള്‍ തന്‍റെ ശരീരഭാഗങ്ങളോരോന്നും അനിഷ്ടത്തോടെ നോക്കുന്നു. തന്നെത്തന്നെ കാണുന്നതിന്‍റെ ചമ്മല്‍ മറയ്ക്കാതെ അവള്‍ക്ക് നെടുവീര്‍പ്പിടാനും കരയുവാനും പറ്റിയ ഒരേ യൊരു സ്ഥലം കുളിമുറിയായിരുന്നു. തനിക്കു പ്രായമായിത്തുടങ്ങിയെന്ന് സമ്മതിക്കാനും അവള്‍ മടിച്ചില്ല.

ടാപ്പ് തുറന്നപ്പോള്‍ ചൂടുള്ള നാവുകള്‍ പുറത്തേക്കൊഴുകി. ചൂടുവെള്ളത്തിന്‍റെ ആവി അവളെ മയക്കി. അവള്‍ ആദ്യം തന്‍റെ മുഖം ഉരച്ചു കഴുകിത്തുടങ്ങി.

അവളുടെ വിവാഹ രാത്രിയില്‍ അവള്‍ സ്വന്തം മുഖം ഒരുതരം കല്ലുകൊണ്ട് ഏതാണ്ടു ചോര വരും വരെ ഉരച്ചു കഴുകിയിരുന്നു. അതവളുടെ മുഖത്ത് ധമനികളിലൂടെ ശ്രദ്ധേയമായ നല്ല രക്തമൊഴുകാന്‍ ഇടയാക്കുമെന്നാണ് അവര്‍ പറഞ്ഞത.് ഒരു ചുവന്നു തുടുത്ത മുഖം ആ പുരുഷനെ അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന പച്ചവെളിച്ചമാ ണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അവളുടെ മുഖം തുടുത്തു തന്നെ ആയിരുന്നുവെങ്കിലും ഭാഗ്യം അകലെപ്പോയൊളിച്ചു.

കൈയുടെ ആകൃതിയുള്ള ഒരു തടികൊണ്ട് അവള്‍ തന്‍റെ പുറം വൃത്തിയാക്കും, ഞരങ്ങിയും ഇക്കിളിപ്പെട്ടു ചിരിച്ചും കൊണ്ട്. അവള്‍ ഒരു മാന്യയായ സ്ത്രീയായി തുടരും, കാരണം ആരുമവരില്‍ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കുന്നില്ല. 

വലിയ ചന്തയിലേക്ക് കഴിഞ്ഞതവണ പോയപ്പോഴാണ.് എല്ലാ വ്യാഴാഴ്ചയും അവിടെ പോകുന്ന അവളുടെ തലയില്‍ പ്രവാചകന്‍റെ പാതിരാ യാത്രപോലെ ആ വലിയ ചന്ത ഉദിച്ചുയരും. അവള്‍ ധരിക്കുന്ന പുതിയ കാര്യങ്ങളെ കുറിച്ചുള്ള സങ്കല്പങ്ങള്‍ അവളുടെ മനസ്സില്‍ തൂങ്ങിക്കിടക്കും, അവളുടെ സമയം കൊല്ലുന്ന ആ അജ്ഞാത പുരുഷനെക്കുറിച്ചുള്ള പ്രതീക്ഷയോടെ അവള്‍ വീട്ടില്‍ നിന്ന് ചന്തയിലേക്ക് പോകും, അസാധ്യമെന്നവള്‍ കരുതിയ കാര്യങ്ങളെല്ലാം വലിയ ചന്തയിലേക്കുള്ള ഓരോ യാത്രയിലും സാധ്യമാവുന്നതായി അവള്‍ ഭാവന ചെയ്യും.

അവിടെ വെച്ചാണവള്‍ ആ സ്ത്രീയെ കണ്ടത് അവളുടെ പ്രൗഢിയില്‍ ഒരു താരമായി, ധിക്കാരിയും അശ്ലീലമായ സൗന്ദര്യമുള്ളവളുമായി.. അവളുടെ അയഞ്ഞ വസ്ത്രം (അബയ) ഒരു തുറന്നു കാട്ടുന്ന വെളിച്ചം പുറപ്പെടുവിച്ചു. അതില്‍ അവള്‍ വഴിതെറ്റിപ്പോയവളെന്നോണം വിറകൊണ്ടു. അവള്‍ എല്ലാ ദിശകളിലേക്കും നോക്കി, ഒടുവില്‍, അവളുടെ കണ്ണുകളില്‍ ആ നോട്ടം പതിഞ്ഞു. പെട്ടെന്ന് അവളെ ചെന്നു മുട്ടിയപ്പോള്‍ അവളുടെ ശിരോവസ്ത്രം വിറ കൊള്ളുകയും നാണംകുണുങ്ങുകയും ചെയ്ത ആ ശിരസ്സില്‍ നിന്നും ഊര്‍ന്നുവീണു. ആ മുഖം അച്ചടക്കമില്ലായ്മയ്ക്കും കന്യകാത്വത്തിനും ഇടയില്‍ ആടിത്തിരിഞ്ഞു. ڇനിങ്ങളെ നാണംകെടുത്താന്‍ എനിക്കുദ്ദേശമില്ലായിരുന്നു.ڈ

മറ്റേ സ്ത്രീ ഒന്നും പറഞ്ഞില്ല. സംഭവിക്കാന്‍ പോകുന്നതെക്കുറിച്ച് ഉത്കണ്ഠയോടെ അവര്‍ നിശ്ശബ്ദയും നിഷ്കളങ്കയുമായി നിന്നു. മുന്നോട്ടാഞ്ഞു നിന്ന അവള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ അങ്ങോട്ടുമിങ്ങോട്ടും എറിയപ്പെടുന്ന ഒരു പന്ത് പോലെയായി. മറ്റേ സ്ത്രീ പെട്ടെന്ന് കൈ തുറന്ന് അവള്‍ വീണു പോയേക്കുമെന്ന ആശങ്കയില്‍ അവളെ കടന്നുപിടിച്ചു, അപ്പോഴവര്‍ രണ്ടും പരസ്പരം നോക്കി. അപ്പോള്‍ ഉരക്കപ്പെട്ട ഒരു തീപ്പെട്ടിക്കൊള്ളിയില്‍ നിന്നുള്ള വെളിച്ചം ആ രണ്ട് ജോഡി കണ്ണുകളെ തുളച്ചുകയറി, ആ രണ്ട് ഉടലുകള്‍ക്കിടയില്‍ ഒരു ഹൈടെന്‍ഷന്‍ നാളമുയര്‍ന്നു, അവരുടെ വിരലുകള്‍ക്കിടയില്‍ തണുത്ത വിയര്‍പ്പിന്‍റെ നനവും. 

ڇഎല്ലാ വ്യാഴാഴ്ചയും ഞാനിവിടെ വരാറുണ്ട്. നീയോ?ڈ 

മറ്റേ സ്ത്രീ മറുപടി പറഞ്ഞില്ല. 

ڇഞാന്‍ നിന്നെ മുന്‍പു കണ്ടിട്ടില്ല. നീ  ഇവിടുത്തുകാരിയാണോ?ڈ

ചുറ്റുപാടുമുള്ളതിന്‍റെ പിടിയിലായ പോലെ, ഒരു കുത്തു കൊണ്ടിട്ടെന്നപോലെ മറ്റേ സ്ത്രീ പറഞ്ഞു. 

ڇഞാനിവിടം സന്ദര്‍ശിക്കാന്‍ വന്നതാണ്ڈ

ڇകൂടെ ആരെങ്കിലുമുണ്ടോ?ڈ 

ڇഎന്‍റെ ഭര്‍ത്താവും കുട്ടികളും ചന്തയുടെ കവാടത്തില്‍ എന്നെ കാത്തുനില്‍പ്പുണ്ട്ڈ എന്തുകൊണ്ടാവും അവരീ മുഖം മുന്‍പ് കണ്ടിട്ടില്ലാത്തത,് ഈ മൗനം പൂണ്ട ജാഗ്ര ത്തായ, സംശയ ഗ്രസ്തമായ മുഖം, വികാരാവേഗങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഒന്ന.് അവളുടെ പിടിവിടുവിക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈവിടാന്‍ മടിച്ചു. അവര്‍ പറയുന്നത്- കച്ചവടക്കാരുടെ വിളികള്‍ക്കും കുട്ടികളുടെ കരച്ചിലിനും ഷോപ്പിങ്ങിനിറങ്ങിയ സ്ത്രീകളുടെ കലമ്പലിനും രക്ഷാ സ്ഥലം തേടി കാത്തുനില്‍ക്കുന്ന പൂച്ചയുടെ കരച്ചിലിനുമിടയില്‍ ആ വാക്കുകള്‍ പുതഞ്ഞു പോയി- ڇഎല്ലാ വ്യാഴാഴ്ചയും ഞാനിവിടെ വരും.ڈ 

കടന്നു പോകുന്നവരുടെ ബഹളത്തില്‍ അവളുടെ ശബ്ദം മുങ്ങിപ്പോയി. 

വിളികേട്ട പാപമെന്നോണം മറ്റേ സ്ത്രീ നീങ്ങിപ്പോയി, ആ രംഗങ്ങള്‍ ആവിയായി. ഇപ്പോള്‍ അവര്‍ ഒറ്റയ്ക്ക് നീങ്ങുകയാണ,് അവളുടെ തലയില്‍ നിരാശ രക്തം കട്ടപിടിച്ചി ട്ടെന്നവണ്ണം അടിഞ്ഞുകൂടി. 

അവരുടെ കണ്ണുകള്‍ പാതിയടഞ്ഞു, അവളുടെ തൊലിയിലെ ദ്വാരങ്ങള്‍ക്കു മീതെ, നഗ്നമായ തവിട്ടു തൊലിക്കു മീതെ കുമിളകള്‍ നഷ്ടപ്പെടും മട്ടില്‍ സോപ്പു പതഞ്ഞൊഴുകി. അവള്‍ കാലുകള്‍ നിവര്‍ത്തി വെച്ചപ്പോള്‍ ആ തവിട്ടുപത അവളുടെ കണങ്കാലിലേക്കു പടര്‍ന്നു. (ആദ്യം ഞാനവളുടെ കണ്ണുകളിലേക്കു നോക്കും, പിന്നെ ഞാനവളെ അറിയും. അവളെന്‍റെ മുന്നിലുണ്ടെന്ന് ഞാനുറപ്പുവരുത്തും, ഒരാളുടെ നേര്‍ക്ക് നോക്കുന്നതും അവരെ അറിയുന്നതും തമ്മിലുള്ള സമയത്തിലെ ഇടവേള ഒരു പുതിയ കാര്യമാണ്.)

അവളുടെ പാദം മുതല്‍ തുടങ്ങണം. ആദ്യം അവയില്‍ ഇക്കിളിയിടണം, അവള്‍ പുഞ്ചിരിക്കുന്നതു കാണുവാന്‍. ഒരുവേള അവള്‍ ആഹ്ലാദം കൊണ്ട് ആര്‍പ്പുവിളിച്ചേക്കാം:  ആനന്ദം മരണം പോലെയാണ,് അവള്‍ക്കാണെങ്കില്‍ മരണമല്ലാതെ മറ്റൊന്നും ബാക്കിയില്ല.

അവള്‍ കുളിമുറിയുടെ ഭിത്തിയില്‍ ചാരിയിരുന്ന് ഒരു പഴയ നാടന്‍ പാട്ടു പാടി. തന്‍റെ അഴുക്കു പറ്റിയ വസ്ത്രങ്ങള്‍ അവളൊരു പഴയ അലക്കുപാത്രത്തിലിട്ട് പാടുന്നതിനിടയില്‍ അവ തിരുമ്മിക്കൊണ്ടിരുന്നു.

എന്നിട്ട് അവളെ മുന്നിലിരുത്തി അവള്‍ ആദ്യം ആ കണ്ണുകളിലേക്കു നോക്കിയിരിക്കും മറയുയരുവാന്‍ കാത്തിരിക്കാതെ തന്നെ. അവളെപ്പോലെ താനും ഒറ്റയായിരിക്കും. 

അവള്‍ പൂച്ചയ്ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം കൊണ്ടുവരും, അവയുടെ കരച്ചില്‍ തങ്ങളെ ശല്യപ്പെടുത്താതെ ഇരിക്കാന്‍. എല്ലാ നാഴികമണകളും നിര്‍ത്തിവെച്ചിട്ട് അവള്‍ ഒരു കുഞ്ഞ് തന്‍റെ നവവത്സര സമ്മാനം കാത്തിരിക്കുമ്പോലെ അവളെ കാത്തിരിക്കും. 

അവള്‍ തന്‍റെ വസ്ത്രം പിഴിഞ്ഞു.

(ആദ്യം ഞാനവളുടെ കണങ്കാല്‍ പിഴിയും, കാരണം ആകെ ഞാനവളുടെ കണങ്കാല്‍ മാത്രം കണ്ടപ്പോള്‍ അത് ഒരു പ്രൗഢവൃക്ഷത്തിലെ രണ്ട് ഒറ്റപ്പെട്ട പഴങ്ങള്‍ പോലെയായിരുന്നു.)

അവളല്പനേരം ഭിത്തിയില്‍ ചാരിയിരുന്നു.

ആ പ്രകാശമേറിയ വെളിച്ചം അവള്‍ തെളിക്കില്ല, അല്ലെങ്കിലതവളെ പെട്ടെന്ന് അന്ധാളി പ്പിച്ചേക്കും. അവള്‍ കുളിമുറിയുടെ നടുവില്‍ നേരെ നിന്നു അവളുടെ നിഴല്‍ ഘനമുള്ളതും ഏകാന്തവും ആയി തോന്നി. 

ആ മുലകള്‍ ഭാരമേറിയവയാണ,് വിടര്‍ന്ന തോളുകള്‍, നിറഞ്ഞ അരക്കെട്ട്, വലിഞ്ഞു മുറുകിയ തുടകള്‍. തലമുടി കഴുത്തിലേക്ക് ചേര്‍ന്നു കിടക്കുന്നു; കഴുത്ത് മിനുസമുള്ളതാണ്. ആ മുഖം പൂര്‍ണ്ണമായും ആയിത്തീരലിനായി നല്കപ്പെട്ടതായി. അല്പം കഴിഞ്ഞ്, ആ അര്‍ദ്ധ വൃത്തം പൂര്‍ണ്ണമാകും,  ഉടനെ എത്തുന്ന അര്‍ദ്ധവൃത്തം കൊണ്ട്.

രണ്ടാമത്തെ വ്യാഴാഴ്ച അവള്‍ വന്നില്ല, മൂന്നാമത്തെയും, നാലാമത്തെയും, അഞ്ചാമ ത്തെയും, ആറാമത്തെയും. ഉച്ചവെയില്‍ അന്‍പതു ഡിഗ്രിയോടടുക്കുന്ന നേരത്ത് അവള്‍ തെരക്കിട്ടു ചന്തയിലേക്കു പോകും. അവളുടെ കണ്ണുകള്‍ ചുവന്നും, വയര്‍ വിയര്‍പ്പു മണം നിറഞ്ഞും. അത്രയടുത്തെത്തിയ ആ ശാരീരിക തൃഷ്ണ കൈവിട്ടു കളയാന്‍ അവള്‍ക്കു തോന്നിയില്ല.

അവള്‍ ആ കച്ചവടക്കാരുടെ നേര്‍ക്ക് സ്വയം വലിച്ചെറിയും. വിലക്കൂടുതലിനെക്കുറിച്ച് പരാതിപ്പെട്ടു കൊണ്ട്. എന്നിട്ട് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടും. ഒരു പൂച്ച ഭിത്തിക്കരികില്‍ പമ്മിയിരുന്നു, വരണ്ട നാവുമായി, ചൂടുപിടിച്ച ഉടലോടെ. വീട്ടില്‍ ദിവസങ്ങളോളം പൂച്ചയ്ക്കു തീറ്റ കിട്ടില്ല, ഈ തിരസ്കാരത്തിന്‍റെ തിരിച്ചടിയായി അവള്‍ പൂച്ചയേയും കുഞ്ഞുങ്ങളേയും പട്ടിണിക്കിട്ടു. അവള്‍ കണ്ണാടിയില്‍ തന്നെത്തന്നെ നോക്കി. (ഒറ്റയടിക്ക് എനിക്കാറാഴ്ച പ്രായം കൂടി.) അവള്‍ക്കവളുടെ പേര് അറിയാന്‍ കഴിഞ്ഞില്ല. എല്ലാപ്പേരുകളും അവളുടെ തലയ്ക്കുള്ളില്‍ ഒരു ദുസ്വപ്നത്തില്‍ തിക്കിത്തിരക്കി. അവള്‍ക്കാ സ്ത്രീയുടെ   വിലാസം അറിഞ്ഞുകൂടാ, അതുകൊണ്ടെല്ലാ മേല്‍വിലാസങ്ങളും അവളില്‍ നിന്നുള്ള വേര്‍പ്പാടുകൊണ്ട് ഊഴം കാത്ത് അവളെ നശിപ്പിച്ചു. 

അവരന്യോന്യമറിഞ്ഞത് പനിയോളമെത്തുന്ന ചൂടോടെയാണ്. ഓരോ പ്രഭാതത്തിലും അവള്‍ ആ വിരിപ്പുകള്‍ തറയില്‍ കൂട്ടിവെക്കും, തലയണ ഭിത്തിയിലേക്കു വലിച്ചെറിയും, മുഷ്ടി കൊണ്ട് തലയിലാഞ്ഞ് ഇടിക്കും, താന്‍ വൈകാരികമായി പൊട്ടിപ്പാളീസായെന്ന് തന്നോടു തന്നെ പറയും.

ആദ്യത്തെ കണ്ടുമുട്ടലിനു ശേഷം ഒരാഴ്ചയോളം അവള്‍ കുളിച്ചില്ല, തന്‍റെ ദേഹത്തു നിന്നും മറ്റേ സ്ത്രീയുടെ ഒപ്പു മായാതെ ഇരിക്കാന്‍, ഓരോ വ്യാഴാഴ്ചയും അവളെ പരാജയ പ്പെടുത്തുന്ന നിഷ്ഫല പ്രതീക്ഷകളുടെ അനുഭവം കൊണ്ടുവന്നു.

പിന്നെ ഒരിക്കല്‍ കൂടി ആ തടികൊണ്ടുള്ള സോഫയിലിരിക്കുമ്പോള്‍ അവള്‍ കാലുകള്‍ ത്രിക്കോണാകൃതിയില്‍ വെച്ച് മുടിയഴിച്ചിട്ട് അത് ചീകാന്‍ തുടങ്ങി. മൈലാഞ്ചിയുടേയും കൂട്ടിച്ചേര്‍ത്ത ചിക്കറിയുടേയും മണം ചൂടുവെള്ളത്തില്‍ നിന്നുള്ള ആവിയും, സ്ത്രീ സാന്നി ധ്യവും എല്ലാം ചേര്‍ന്ന് അവളില്‍ പ്രവര്‍ത്തിക്കും. അവള്‍ക്ക് ജീവനോടെയിരിക്കാനും, ചെറുപ്പം നേടാനും, മോഹിക്കപ്പെടാനും കൊതി തോന്നും.

(നമ്മളൊറ്റയ്ക്കാവും, ആരും നമ്മെക്കുറിച്ച് ഒന്നും സംശയിക്കില്ല. അയല്‍ക്കാര്‍ അതെന്‍റെ പെണ്‍സുഹൃത്താണെന്നു പറയും, അവളവിടെ എത്തുമ്പോള്‍ ചന്തയിലെ കച്ചവടക്കാര്‍ ശ്വാസം പിടിച്ചു നില്‍ക്കും.)  

അവള്‍ തനിക്കായിത്തന്നെ പാട്ടുപാടുന്നത് കേള്‍ക്കുന്നവര്‍ പറുദീസയിലൊരു കൊടുങ്കാറ്റു വീശുകയാണെന്നു കരുതും. അവള്‍ കുളിമുറിയില്‍ നിന്നും നനുത്ത അത്തറും പൂശി പുറത്തുവരുന്നതു കാണുന്നവര്‍ അവരുടെ വിവാഹം ഉടനെയുണ്ടാവും എന്നു കരുതും: ഒരിരുണ്ട ബാല്യവും നിഷ്കളങ്കമായ കൗമാരവും ധൈര്യമില്ലാത്ത യൗവനവും പിന്നിലാക്കിയ സ്ത്രീ. 

വേദനയറിഞ്ഞ ഒരു സ്ത്രീയാണവള്‍. അതിനാല്‍ വീണു പോകാവുന്നവള്‍. എന്നാല്‍ സ്വന്തം ജീവിതം നശിപ്പിക്കാന്‍ ഒരുക്കമില്ലാത്തവള്‍. ആവിപോലെ മാഞ്ഞുപോകാനോ ഏതോ നക്ഷത്രമെന്നോണം തിളങ്ങാനോ അവളൊരുക്കമല്ല. മറ്റൊരു ജീവിയോട് അതെന്തുമാവട്ടെ പൂച്ചയോ, എട്ടുകാലിയോ, മറ്റൊരു സ്ത്രീയോ, കാട്ടുമൃഗമോ, പാമ്പോ ബന്ധപ്പെടുവാന്‍ അവള്‍ ശേഷിനേടിത്തുടങ്ങി.

പുറന്തള്ളലിന്‍റെ ഈ സ്ഥലത്ത് അവള്‍ക്കുള്ളതെത്ര മായികമായ ചായം പൂണ്ടകളിപ്പാട്ടം ആണെങ്കിലും, ഹൃദയത്തേയും ഉടലിനേയും അടിപ്പെടുത്തുന്ന നിരാശ എത്രയുണ്ടെങ്കിലും,  ശാന്തത കൈവരിക്കാന്‍ വഴി എന്തു തന്നെ ആയിരുന്നാലും. 

ഏഴാമത്തെ വ്യാഴാഴ്ച മറ്റേ സ്ത്രീയുടെ മുഖത്ത്- മെഴുകിനോളം വെളുത്ത ആ മുഖത്ത് നോക്കിയപ്പോള്‍ അവളൊരു ചെറിയ ശിഖരങ്ങളുള്ള നീര്‍മാതളം വിറകൊള്ളും പോലെ വിറച്ചു. 

ڇപിന്‍ തെരുവിലേക്ക് പോകണമെന്നുണ്ടോ നിനക്ക്?ڈ 

അവരൊന്നിച്ചു നടന്നു, ഓര്‍മ്മയും പ്രണയാതുരതയും കൊണ്ട് മടുത്തു പോയ രണ്ട് ഭൂതങ്ങള്‍, തങ്ങള്‍ കടന്നു പോകുവാന്‍ പോകുന്ന നരകത്തീയാല്‍ കണ്ണുമഞ്ചിയ രണ്ട് പ്രത്യക്ഷ മായ, ഉണരുന്ന ആത്മാക്കള്‍. അവരൊരിടത്തു നിന്നു, അവര്‍ക്കു ചുറ്റും കടന്നു പോവുന്ന ആളുകള്‍ രണ്ടു സ്റ്റേഷനുകള്‍ക്കിടയില്‍ പെട്ട ഒരു റേഡിയോ ട്യൂണറിലെ കമ്പനങ്ങള്‍ പോലെ തോന്നിച്ചു. 

ڇഞാന്‍ നിന്നെ വിട്ടു പോയ അതേ വൈകുന്നേരം എന്‍റെ ഭര്‍ത്താവ് എന്നെ വിട്ടു പോയി.ڈ

ആ തുളച്ചുകയറുന്ന കറുപ്പ് രാത്രിയില്‍ നിന്നും പതുക്കെ ഒഴുകിത്തുടങ്ങി. അവര്‍ക്കിട യില്‍ വസ്തുക്കള്‍ തങ്ങിനില്‍ക്കാതെ ആയി, അവര്‍ക്കിടയില്‍ പരന്നിരുന്ന ഭയം എന്ന നിഷിദ്ധ വസ്തു അവരെ സ്പര്‍ശിക്കാതെയും. അതുല്യരായ രണ്ടു വ്യക്തിത്വങ്ങളായിരുന്നു അവര്‍. ڇഅപ്പോള്‍ കുട്ടികളോ?ڈ 

ڇഞാനവരെ എന്‍റെ അമ്മയുടെ അടുത്ത് വിട്ടു.ڈ 

ڇനീയോ?ڈ 

ڇഎനിക്കു നിന്നെ വേണം.ڈ 

അവള്‍ ആ സ്ത്രീയുടെ കൈ പിടിച്ചു പരസ്പരം പിരിഞ്ഞിരുന്നപ്പോള്‍ അവള്‍ പറയു മായിരുന്നു: അങ്ങിനെ എല്ലാം വ്യക്തമാക്കപ്പെട്ടിരുന്നു, ഇപ്പോള്‍ എല്ലാം ആരംഭിച്ചിരിക്കുന്നു.





ഏഴാമത്തെ വ്യാഴാഴ്ച കൈകള്‍ കൂടുതല്‍ മാധുര്യത്തോടെ പരസ്പരം തൊട്ടു. അവള്‍ അവരുടെ കയ്യില്‍ പിടിച്ചു, അവര്‍ പിന്നിലെ തെരുവിലൂടെ നടന്ന് വലിയ ബസ്സില്‍ കയറി അടുത്തടുത്തിരുന്നു. 

ڇഎനിക്കിപ്പോള്‍ നിന്നെ തൊടണംڈ 

ڇവേണ്ട, ഇപ്പോള്‍ വേണ്ട.ڈ 

അവള്‍ സ്വന്തം വീട് ചൂണ്ടിക്കാട്ടിയിട്ട് അവിടെ ഇറങ്ങി.. പൂര്‍ണ്ണമായ മുഹൂര്‍ത്തം വരും, അപ്പോള്‍ മുന്‍പ് ആളുകള്‍ എത്ര ലജ്ജയോടെയാണ് തന്നെ ചുറ്റി നടന്നിരുന്നതെന്ന് അവളോര്‍മ്മിക്കും. വര്‍ഷങ്ങളോളമായി അവളുടെ ഉടല്‍ കമ്പനം കൊള്ളുകയായിരുന്നു, എന്നിട്ടും അവള്‍ വെളുത്ത രക്താണുക്കള്‍ രോഗാണുക്കളെയെന്നതു പോലെ അതിനെ തുരത്തുകയാണ് ചെയ്തത.് എന്നാല്‍ രക്തം വിഷമയമായില്ല, അത് ഒരിക്കല്‍ കൂടി ആ വികാരവിക്ഷോഭങ്ങളെ ഉള്ളടക്കിക്കൊണ്ട് ഉറവ പൊട്ടി. ഇതുവരെ കടന്നുപോയ ജീവിതം വ്യാജമായിരുന്നു, ഒരിടത്തു തുടങ്ങി മറ്റൊരിടത്ത് തീരുന്ന ആ ചെറിയ കൂട്ടുകെട്ടുകള്‍ അര്‍ത്ഥശൂന്യവും.

മുറിയില്‍ ഉടലിലെ വിയര്‍പ്പാറ്റിക്കൊണ്ട് ഇരുന്ന അവള്‍ തല വെട്ടിച്ചു ചുറ്റും നോക്കി. ഉന്നയിക്കപ്പെടാത്ത ഒരു ചോദ്യം അവളെ പിടികൂടി. അവള്‍ നിഷേധിച്ചാലോ?. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടി യാത്ര പറഞ്ഞാലോ? 

തീകള്‍ തമ്മിലുള്ള കൂട്ടിമുട്ടലിലൂടെ ഉണ്ടായ് വരുന്ന തന്ത്രം എന്താവും? അവള്‍ പെട്ടെ ന്നെണീറ്റ് കമ്പിളി കൊണ്ടുള്ള ഒരു നീളമുള്ള ചുവന്ന നിശാവസ്ത്രം ധരിച്ചു. തലമുടി പിഴിഞ്ഞു ണക്കിയിട്ട് അവളത് തന്‍റെ തോളുകളിലേക്കു വീണു കിടക്കാന്‍ വിട്ടു. എന്നിട്ടവര്‍ ആ കട്ടിലിലി രുന്നു. ആ കുളിയുടെ മണങ്ങള്‍, മൈലാഞ്ചിയുടേയും ചിക്കറിയുടേയും സോപ്പിന്‍റേയും മണങ്ങള്‍ മുറി നിറഞ്ഞ് ഒരു തിരി കത്തിച്ച തോന്നലുണ്ടാക്കി. 

ആ കുപ്പായം ഊരി മാറ്റാന്‍ എളുപ്പമുള്ളതാണ്. നീളന്‍ നിശാവസ്ത്രത്തിന് മുലകള്‍ ക്കിടയിലുള്ള കുടുക്കുകളൊഴിച്ചാല്‍ വേറെ തടസ്സങ്ങളില്ല. 

അപ്പോളവള്‍ വാതില്‍ തുറക്കുന്നതും പിന്നെ ശബ്ദമുണ്ടാക്കാതെ അടയ്ക്കുന്നതും കേട്ടു. ڇആരാ അത്?ڈ

മറ്റേ സ്ത്രീ വാതിലിലൂടെ എത്തി നോക്കി.

ڇനീയോ?ڈ 

ڇഞാന്‍ തന്നെڈ

അവളുടെ മുഖം സന്ദപ്തമാണ്, പരാജയപ്പെട്ട, ഒരു കുരുക്കില്‍ നിന്ന് പുറത്തുവന്ന തെന്നു തോന്നിക്കുന്നത്. അവള്‍ അങ്ങിനെ തന്നെ നില്‍പ്പു തുടര്‍ന്നു. ഒന്നു ചുറ്റും നോക്കി അവളാ വസ്ത്രങ്ങളെല്ലാം കണ്ടു. തന്‍റെ തട്ടം നിലത്തിട്ട് അവള്‍ അതില്‍ ഇരിപ്പുറപ്പിച്ചു. അവള്‍ മെല്ലെ ഭിത്തിയിലേക്കു ചാരിയിട്ട് നെടുതായൊന്നു ശ്വാസം കഴിച്ചു. ആ മുറി ഒരു കല്ലറ പോലെ ഇടുങ്ങിയതായി അവള്‍ക്ക് തോന്നി. സോഫയിലനങ്ങാതെയിരുന്ന സ്ത്രീ ഭയചകിതയായ ഒരു മാലാഖയെന്നോണം നിശബ്ദതയായിരുന്നു. 

ഏതാനും നിമിഷങ്ങളോളം അവരങ്ങിനെ ഒന്നും ഉരിയാടാതെ തുടര്‍ന്നു. അവരുടെ ശ്വാസോച്ഛ്യാസം നിയന്ത്രിതമായിരുന്നു, കാര്യങ്ങളെങ്ങിനെ തുടങ്ങുമെന്നും ആ സായംകാലം എങ്ങനെയായിത്തീരും എന്നുമുള്ള സംശയത്തോടെ അവരിരുന്നു. രണ്ടാളും ഭയചകിതരാ യിരുന്നു. നിലത്തിരുന്ന സ്ത്രീയുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു, അവരുടെ മുഖം പനികൊണ്ട് വിറങ്ങലിച്ചും. അവള്‍ മെല്ലെ തല തിരിച്ച് ചുറ്റും നോക്കി, തന്‍റെയടുത്തിരിക്കുന്ന ജീവിയെ ഉത്കണ്ഠയോടെയും തീര്‍പ്പോടെയും നോക്കിക്കണ്ടു. 

ആ അന്യാദൃശമായ കൂട്ടുകെട്ടിന് അടിസ്ഥാനമായ കരാര്‍ ആയിരുന്നു ഈ മുഹൂര്‍ത്ത ത്തില്‍ അവര്‍ മുന്‍കൂട്ടി കാണാന്‍ ശ്രമിച്ചത്. നമുക്ക് സ്വപ്നത്തില്‍ മാത്രം സാക്ഷാത്കരിക്കാന്‍ കഴിയുന്ന ഈ കുടിവരലുകളെ നാം മോടി പിടിപ്പിക്കുന്നതിനുപയോഗിക്കുന്ന കേവല തൃഷ്ണകളല്ലേ എല്ലാം?

പൂച്ചയുടെ മ്യാവൂ ശബ്ദം ആ രണ്ട് സ്ത്രീകളുടെ പരിഭ്രാന്തി കൂട്ടിക്കൊണ്ടിരുന്നു. ڇഎന്തൊരു ശബ്ദം- അതിനു വിശക്കുന്നുണ്ട്ڈ 

ശരീരത്തിനു പെന്‍ഷനായി എന്ന് അവരെങ്ങിനെ പറയാനാണ.് തൊണ്ടയിലും ഞരമ്പുകളിലും തടസ്സമുണ്ടാക്കുന്ന ഈ കഫം- അത് എവിടെനിന്നു വരുന്നു? പൂച്ചയുടെ ഉമിനീര്‍- അതിനൊരു രക്തചംക്രമണം നടത്തുന്ന ഗ്രന്ഥിയില്ലേ? സൂചിമുന കൊണ്ടുള്ള ഒരു കുത്തും ചിന്തയിലെ ചാട്ടവാറടികളും തമ്മില്‍ പൊരുത്തക്കേടുണ്ടോ? ഒരു ചെറിയ ശക്തിയുടെ മേലുള്ള വലിയ വിജയത്തിനെന്തു പ്രാധാന്യമുണ്ട്? മായാജാലത്തെക്കാള്‍ ശക്തമായത് മാന്ത്രികതയുടെ കണ്ടെത്തലാണെന്ന് അവള്‍ വിശ്വസിക്കുന്നു. പെട്ടന്നവര്‍ എണീറ്റു, മാന്തികമായതിന് തുടക്കമിടുക എന്നാല്‍ തന്നില്‍ പിണഞ്ഞു കിടക്കുന്ന ചെറുകണികകളെ ഒന്നിച്ചു കൊണ്ടുവരിക എന്നാണെന്ന് ആ നിമിഷം അവള്‍ക്കു തോന്നി. മറ്റേ സ്ത്രീയുടെ അടുത്ത് തറയില്‍ അവളും ഇരുന്നു. പുറത്തെ പൂച്ചയുടെ കരച്ചില്‍ ഈ ചെറിയ സന്തോഷത്തിന് വിഘാതമവാന്‍ തുടങ്ങി. തനിക്കു ലഭിക്കാന്‍ പോകുന്ന ആദരം ഏതു തരത്തിലുള്ളതാണ,് അവരെ രണ്ടുപേരെയും കലാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നരകത്തിന്‍റെ പ്രേരണ എത്തരത്തിലുള്ളതാണ്? അവരുടെ സ്വാസ്ഥ്യത്തെ കുറയ്ക്കുവാന്‍ കഴിയുന്ന ആ പൂച്ച ജനലിലൂടെ അവളുടെ കണ്ണയക്കുന്നു, ഭ്രാന്തമായി വാലിളക്കുന്നു. 

ദാഹവും അത് തീര്‍ക്കലും, വിശപ്പും തൃപ്തിയാകലും, രാവും പുലരിയും, ജനനവും മരണവും, അകലേക്കുപോകലും അടുത്തുണ്ടാവലും. അവയുടെ താളാത്മകത എത്രയുണ്ടെങ്കിലും എത്രയിരുണ്ടതാണാ കൂടിവരവ്!

ڇനീ കുട്ടികളെ കടന്നാണോ വന്നത്?ڈ

ڇഇവിടെ വരും മുന്‍പ് ഞാനവരെ പോയി കണ്ടുڈ

ڇഅയാളെയോڈ

ڇമൂപ്പിലാന്‍ നേരം വൈകിക്കാതെ വേറൊരു വിവാഹത്തിലേര്‍പ്പെട്ടു.ڈ 

ڇനിന്നോടയാള്‍ കാരണമൊന്നും പറഞ്ഞില്ലേ?ڈ 

ഉവ്വ്- നിനക്കിപ്പോഴത്തെ എന്‍റെ പടുതി കണ്ടൂടെ? അയാള്‍ക്ക് ഗര്‍ഭിണികളെ ഇഷ്ടമല്ല.ڈ

  ڇനീ കഷ്ടപ്പെടുന്നുവോ?ڈ 

ڇവല്ലാതെڈ 

ڇപക്ഷേ എന്തിന്? നീ അയാളെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നോ?ڈ 

അവളുടെ മുഖം വിളറി. സ്നേഹം കുറച്ചു കാലമേ നിലനില്‍ക്കൂ. അര്‍ത്ഥശൂന്യമായ അന്ത്യങ്ങള്‍ മരവിപ്പു കൊണ്ടുവരും,  നിരാശകളും. ആളുകള്‍ പരസ്പരം നിയമത്തിനപ്പുറം പരസ്പരം തിരിച്ചറിയുവാന്‍ നിറം മാറ്റങ്ങളെല്ലാം പ്രകടമാകും. 

ആ സ്ത്രീ തനിക്കു പറയാനുള്ളത് തുടര്‍ന്നു: 

ڇപക്ഷേ ഞാന്‍....ڈ 

അവളുടെ നാഡിമിടിപ്പ് വേഗത്തിലായി, പൂച്ചയുടെ മ്യാവൂ ശബ്ദം മഴയായി പെയ്തു. ഈ തുടര്‍ച്ചയായ കുത്തല്‍ ആ മൂന്നു മുഖങ്ങളേയും ബാധിച്ചു: അല്പം തടിച്ച ഉടലുള്ള രണ്ടു സ്ത്രീകളും തനിക്ക് അല്പം സുരക്ഷിതത്വം നേടാനായി ഒച്ചവെക്കുന്ന ആ പൂച്ചയും. ڇഞാനിപ്പോഴും അയാളെക്കുറിച്ചാലോചിക്കാറുണ്ട്. ഞാന്‍ ആളുകള്‍ക്കിടയിലാ ണെങ്കില്‍ അയാളെന്നെ എങ്ങനെ നിരീക്ഷിക്കാറുണ്ട് എന്നു നിനക്കറിയില്ല. അയാളെന്നെ എങ്ങിനെ ഭരിച്ചുവെന്നും നിയന്ത്രിച്ചിരുന്നുവെന്നും. എന്‍റെ പെങ്ങളെ- പുരുഷന്‍ എന്നതൊരു സുന്ദര ശാപമാണ്, അതില്ലാതെ കഴിഞ്ഞുകൂടാനാവില്ല എന്നു നാം നടിക്കണം. ഈ വസ്ത്രം കണ്ടോ, ഇതയാള്‍ ഞങ്ങള്‍ തമ്മില്‍ പിരിയുന്നതിന് തൊട്ടു മുന്‍പ് എനിക്കുവാങ്ങിത്തന്നതാണ.് എന്നിട്ടയാള്‍ എന്നോട് തമാശ പറഞ്ഞു: ڇവേഗം ഊരിയെറിയാന്‍ പാകത്തില്‍ അതു തയ്ച്ചോളൂ... അങ്ങിനെ വേറെ പലതും.ڈ 

ڇഅതുമതി. നിര്‍ത്ത്...നിര്‍ത്ത്...ڈ 

ഭ്രാന്തു പിടിപ്പിക്കുന്ന പൂച്ച കരച്ചില്‍, ശക്തമായ ഹൃദയമിടിപ്പുകള്‍, പെട്ടെന്ന് തോന്നിയ അമര്‍ഷം, കഴിഞ്ഞ ഒരു മണിക്കൂറായി തടസ്സമില്ലാതെ വന്ന ഓര്‍മ്മകള്‍, പൂച്ചയുടെ ദാഹം, ആ സ്ത്രീയുടെ വേദന, അവര്‍ മൂന്നാള്‍ക്കുമിടയിലെ കടന്നുകയറ്റങ്ങളുടെ ശക്തി. 

അവള്‍ ജനലിനു നേര്‍ക്കു തിരിഞ്ഞു പൂച്ചയുടെ നേരെ വിജയഭാവത്തില്‍ നോക്കി. പൂച്ച അവരെ രണ്ടാളെയും സൂക്ഷിച്ചു നോക്കുകയാണ.് മറ്റേ സ്ത്രീ അവരുടെ ശിരോവസ്ത്രം അടിയില്‍ നിന്നും വലിച്ചെടുത്ത് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇരുന്നു. അവളുടെ വസ്ത്ര ത്തിന്‍റെ ഉരസല്‍ പോലും ഈ നഗ്നമായ ആനന്ദത്തോടൊപ്പം നിശ്വസിക്കുന്നു. അവളില്‍ നിന്നും പ്രകാശരശ്മികള്‍ പുറപ്പെടുന്നു.

അവള്‍ കടിച്ചുപിടിച്ച പല്ലുകള്‍ക്കിടയിലൂടെ പറയുന്നു, ڇനീയെന്നോട് എത്ര അടുത്ത വളാണ്. നിന്‍റെ കൈ അവന്‍റേതു പോലെയാണ്, നിന്‍റെ നോട്ടം ഈ ഭ്രാന്തന്‍ നരകത്തീ യൊഴുക്കുന്നതാണ്.ڈ പിന്തിരിഞ്ഞ് അവള്‍ തന്‍റെ ശിരസ്സ് സൂര്യനു നേര്‍ക്കാക്കുന്നു. പൂച്ച വീണ്ടും മ്യാവൂ വിളിക്കുന്നു. അവരുടെ വായനക്കിടയില്‍ ഒരു വെള്ളവര തിളങ്ങുന്നു, ചുണ്ടുകളെന്തോ മന്ത്രിക്കുന്നു. പൂച്ച ജനാലയുടെ കണ്ണാടി തകര്‍ത്ത് കടന്നു വരുന്നു. ചോരയില്‍ കുളിച്ച്, തന്നോടൊപ്പം വിശപ്പും ദാഹവും പേറിക്കൊണ്ട്.




 

Saturday, October 10, 2020

CATATONIA

 


 

Messenger, mad!

The mountain of catatonia

Poly rhythmic , is moved

Dipping into the blood of others

The speaking mountain

Under the mountain of speech

Of the climbing catatonia of the tech-age

Governance of the minds.

The flood that subsumes event

Shredding id into the machine

Throwing somebody at a mirror of steel

Power lashing him to the yoke

And the whispering waves of sound.

Crocodiles feed him

With a tongue -less age

Assange, speech bound! Messengers  without a message!

For opening a furrow in the dam of secret crimes

Tutoring  machines that run on spurious dreams

Totalitarian taboos walk the streets emptied of real time

The virus is for everyone! Police! Medicine!

Faith in the nation! Official secrets!

Sanctity of the state! Dog’s life to the people!

The churning waters imagining mud

The slogan machine

Microcosm of cut-throat hate

Mad is the State that raves at truth

And the mask cannot hide

The skeleton that has replaced what was a face.

 

 

ആദര്‍ശ ഘടികാരം


പന്ത്രണ്ടു സൂചികളുള്ള ആ ഘടികാരം

സൂചികള്‍ തമ്മില്‍ പയറ്റാതെ

പലപാടുകറങ്ങിക്കൊണ്ടേയിരുന്നു.

സൂചികളുടെ നിശ്ചലതയാണ്

ഘടികാരത്തെ കറക്കുന്നതെന്ന് 

നിസ്സംശയം പറയാം.

അപരരുടെ തലച്ചോറുണ്ണുന്ന 

ആരക്കാലുകളുള്ള ആ യന്ത്രം 

ഭാഷയുടെ വഴുതിപ്പോകലുകളെ തടുത്തുകൂട്ടി

മെനഞ്ഞെടുക്കുന്ന ശബ്ദക്രമീകരണത്തില്‍ 

പലപാടുമോടിത്തിരിഞ്ഞ് 

സാധ്യതകളെ ഛര്‍ദ്ദിച്ചുകൊണ്ടേയിരുന്നു.

ഏതിണ്ടയും പലവട്ടം മുഴങ്ങുന്ന ധ്വനിപ്പെരുക്കത്തില്‍

ആദര്‍ശവാലുള്ള ഒരു തെരണ്ടി

വാട്ടര്‍വര്‍ക്സുകാരുടെ കുഴല്‍വണ്ടികള്‍ക്കും(വിളികള്‍ക്കും) 

വഴിപ്പണിക്കാരുടെ താറിടല്‍ യന്ത്രങ്ങള്‍ക്കുമിടയിലൂടെ

തലകാട്ടി.

ആര്‍.മട്ടിന്‍റെ ഫൗണ്ടനില്‍ നിന്നും

ഭൂതകാല വ്യാപാരം തെന്നിവീണതു പോലെ

ഒരു വീഴ്ച സമയത്തിനുണ്ടാകുമോ

എന്ന ആശങ്കയില്‍ 

പല്ലുകൊഴിഞ്ഞ ആ പല്‍ച്ചക്രം

നാവുനീട്ടി അണച്ചുകൊണ്ടേയിരുന്നു..

ഒരു ദിവസത്തെ എങ്ങിനെയെല്ലാം ഭാഗിക്കാമെന്ന

അപരിചിതന്‍റെ സന്ദേഹം

നിരവധി മുഖങ്ങളും കറക്കങ്ങളുമുള്ള 

ആ സമയയന്ത്രത്തെ വിറകൊള്ളിച്ചു.

ടക്ടക് ശബ്ദങ്ങള്‍ക്കും മണിയടിക്കും ഇടെ

സര്‍വ്വത്ര പരന്നതുകൊണ്ടു പതിരുതെളിഞ്ഞ

ആ യന്ത്രത്തില്‍ ഒരു നെന്മണി പോലും തെളിയാതെ വന്നാലും

ഉദ്വേഗം അതിനെ കറക്കിക്കൊണ്ടേയിരിക്കും.



Friday, October 2, 2020

THE WALL

 


 

The bolted door

And walls meant to keep you safe from beyond

To make one feel

Rested from the tumult

Life as rest, expectation,

And the constant unrest of the moved.


One expects a knock on the door

The walls keep you in a shell, a crack

One expects tumbling roofs, opening crevices

Warmth flowing and passing you by

The chill of ancient cemeteries

Lips of stone, smoke and clouds

Hanging sweetness of berries unseen

Ants extracting sand

And filling the wall with pass ways of air.


God enters through the window

A whiff of air, wings of glass

A canopy spreading over the unseen

Marking the room with its outside.


The yam vine climbing up

Running on live wire

Eyes that are lost in time

Opening into the past or future

Domes that were crushed

Voyages of bleeding feet.


The canoe of joined lines

Of your palms held together

Moves slowly on

A memory climbs in

And seats itself

Turning one’s body into its sweet aide

A soothing hand playing

On a torso of taut veins

In the miracle of love.

Lightning crosses the street

Disappearing in a flash round the corner

Eye lashes bear the weight of

Those that went by

Follicles of bodily hair

Kinetic, movement without sound

Hot blood crazily cruise through the veins

A dark tree of many blossoms

Opening in the night

Fragrance reaching out

And setting afire up-turned nostrils.

.

The walls that lock you in

Playing deliberately between shelter and limit

Manicured hands meeting long nails fitted in gloves

Masked speech, irregular beats

Carved into the dark cave wall

Bats taking flight, as if frightened by the void.