Thursday, September 11, 2025

 


ശൂന്യത


ഇന്നുമിദ്ദിക്കില്‍ നീ വന്നുപോമെങ്കിലും
കണ്ടുമുട്ടാറില്ല തമ്മില്‍
പണ്ടോരു കത്തി മുറിച്ചിട്ടുപോയൊരാ
രണ്ടു ഖണ്ഡങ്ങള്‍
കല്ലിന്‍റെ ചുണ്ടുകള്‍, ഘരത്വമാര്‍ന്നന്യോനം
നോക്കാതെയായ കണ്‍തടങ്ങള്‍
ചിലപ്പോഴൊരൊച്ച,
മാഞ്ഞുമറയുമൊരു നിഴല്‍
ചേലാഞ്ചലം, സ്മൃതി തരംഗം
മെത്തയില്‍ വിരിച്ചിട്ട മഞ്ഞയാംശൂന്യത
പരതും വിരലുകള്‍
പകല്‍ക്കാലമാരുതി കിളച്ചിട്ടൊരുള്‍ത്തലം
ശ്യാമതീരത്തെ വെളുത്തപൂമ്പാറ്റതന്‍
നേര്‍ത്തചിറകടി
നെഞ്ചിലെക്കാട്ടില്‍ ഒളിപ്പിച്ച ഭൂപടം
പാതിമാത്രം മൊഴിഞ്ഞവചസ്സുകള്‍
തമ്മില്‍ പുണരാത്തസമാന്തരപാതകള്‍
ഇപ്പോള്‍ പൊഴിഞ്ഞതാം കാറ്റിന്‍റെ ഗന്ധവും
കൂട്ടിവെയ്ക്കുന്നു ഞാനീ സ്ഫടികമിനാരത്തില്‍
താരകള്‍ വന്നുനില്‍ക്കാറുള്ളൊരീ വാനിന്‍റെ ചോട്ടില്‍
നിശ്ശബ്ദതകുടിച്ചകലങ്ങള്‍ കണ്ണുചിമ്മുമ്പോള്‍.
കണ്ടുമുട്ടാറില്ല തമ്മില്‍

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home