Tuesday, December 22, 2020

മുനയും വേദനയും

 



എത്ര മുനകളില്‍ തട്ടി ഒഴുകിയെത്തിയ

കണ്ണീരാണ് ഈ അരുവി

എത്ര ഒഴുക്കുകളില്‍ മുങ്ങിനിന്ന്

മുനതേഞ്ഞവയാണ് ഈ കല്ലുകള്‍?

അവയ്ക്കിടയിലെ പാരസ്പര്യത്തില്‍ നിന്ന്

എങ്ങിനെയൊഴിവാകും 

വേദനയും കണ്ണീരും?

മുനകൂര്‍ത്ത കല്ലിനെ മയക്കുന്ന

കണ്ണീരിനെ പൊട്ടിച്ചിരിയായി മാറ്റുന്ന

ഒഴുക്കില്ലെങ്കില്‍ പിന്നെന്തു വഴി!




0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home