Thursday, January 20, 2022

PILGRIMS OF PROGRESS

 


 

Coming late after progress

After its story was played out

Its wars all lost

A pilgrim still

Searching in its

Big citadels

For its holy tales and spaces

Its machinery outdated

Clothes tattered,

Things have passed on into

A Post- Age

Yet the horses make their

Appearance

Vying for some safe spaces

No space seem to be safe

With this pandemic

Or perhaps

All spaces are.

Its theories, technology and rhetoric

Didn’t sustain

Progress left its folk tales and fairy tales

Sleuths, policing, fashions

Engineers, television

Every thing gives way to more sophistication

The pilgrims of progress all waiting

For things to pass.

 

 

Wednesday, January 12, 2022

അയയില്‍ തൂങ്ങിയ വസ്ത്രങ്ങള്‍

 

ഡബിള്‍ കോട്ടു മെത്തവിരിപ്പ് ഉണങ്ങിയിട്ടുണ്ട്

ജീന്‍സിനല്പം നനവു കൂടിയുണ്ട്

അടിപ്പാവാടകളും അപ്പടി തന്നെ.

അരയിലോ ഉടലിലോ ഒക്കെ വഴികള്‍ പിന്നേയുമുണ്ട

കനത്തവെയിലായതു കൊണ്ട്

 അതിവേഗം ഉണങ്ങിക്കിട്ടും.

അടിവസ്ത്രങ്ങളില്‍ ചിലതൊക്കെ തണലില്‍

കിടന്ന് ഉണങ്ങുന്നു

ചെറിയതണലില്‍ ആണെങ്കിലും

ഈ ഉണക്കില്‍ എടുത്താല്‍ മതി.

തുണികള്‍ അയയില്‍ തൂങ്ങുംപോലെ

തുമ്പികള്‍  അവയെ ചുറ്റി പാറി നടന്നോളും

മനുഷ്യര്‍ക്കു തൂങ്ങാന്‍ ഫാനുകളോ ഊഞ്ഞാലുകളോ

സമാനതകള്‍ അത്രയ്ക്കൊക്കെ കൊണ്ടു നിര്‍ത്തിയേക്കാം.

മരച്ചില്ലകളോ ഒക്കെയുണ്ട്.



Saturday, January 8, 2022

അസംസ്കൃത സ്റേറാപ്പ്

സംസ്കൃത സ്റേറാപ്പില്‍

വണ്ടി നിര്‍ത്തിയപ്പോള്‍

അസംസ്കൃതര്‍ മാത്രം

വണ്ടിയിലവശേഷിച്ചു

രണ്ട് അസംസ്കൃതര്‍ തമ്മില്‍

നടക്കേണ്ട സംവാദത്തില്‍

ഒരു നിര വഴിയിലൂടെ നടന്നു നീങ്ങുന്നു.

സൗന്ദര്യം ലഹരിയാക്കുവാന്‍

വേണ്ട പരിഷ്കാരം ഇല്ലാത്തവര്‍

അസുന്ദരര്‍ എന്നവരെ വിളിക്കണോ?

നടന്നുപോവുന്നവര്‍ ഊണിനെക്കുറിച്ചും

വൈകുന്നേരത്തെ കാലിനെക്കുറിച്ചും

കൂലിയെക്കുറിച്ചും ആലോചിക്കുകയായിരുന്നു

സംസ്കൃതരുടെ അധിക പരിഷ്കാരത്തെക്കുറിച്ചും

സംശയമുള്ളവരായിരുന്നതിനാല്‍ ചിലര്‍

അപരിഷ്കൃതരായി അവശേഷിക്കാന്‍ തീരുമാനിച്ചു. 


Friday, January 7, 2022

മീന്‍കൂട്ടിലെ മനുഷ്യര്‍




തീരില്ലെന്നു കരുതിയിട്ടും

തീര്‍ന്നു പോവുന്ന ദിനങ്ങള്‍

അവയില്‍ മീന്‍കൂട്ടിലെന്ന പോലെ

നീന്തിക്കളിക്കുന്ന മനുഷ്യര്‍

ആരും ജയിക്കില്ലെന്നു പറഞ്ഞിട്ടും

നിര്‍ത്താതെ പോകുന്ന മത്സരങ്ങള്‍

നിരര്‍ത്ഥകമായ ഈ പ്രതിഭാസങ്ങള്‍

ആകെയുള്ള ചാക്രിക ഭ്രമണങ്ങള്‍

ആടുന്ന നിലാവും ചലിക്കാതെ 

കണ്ടു നില്‍ക്കുന്ന ചന്ദ്രനും

നക്ഷത്രങ്ങള്‍ തമ്മില്‍ ചേര്‍ന്ന്

പരസ്പരം കൈകോര്‍ക്കുന്ന ആകാശം

നാളെയെഴുതേണ്ടത് 

ഇന്നേ എഴുതിപ്പോകുന്നവര്‍ക്കുള്ള ഗതി.