Tuesday, July 12, 2011

അച്ചുതണ്ട്

ബിനോയ് .പി. ജെ

ഞാന്ഭൂമിയുടെ അച്ചുതണ്ട്

(സ്വര്ഗ്ഗത്തിന്റെതും മറ്റൊന്നല്ല )

ലോകം ഇങ്ങനെ എനിക്ക് ചുറ്റും

നിശ്ചിത അകലത്തില്കറങ്ങുന്നത് കൊണ്ട്

ഞാന്പൊതുവേ സന്തുഷ്ടനാണ്.

നരകത്തിന്റെ നെടുനായകത്വവും

എന്നില്തന്നെ നിക്ഷിപ്തമാന്നെങ്കിലും

ഞാനത് സാത്താന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു

(അവനും ഒരു തൊഴില്രഹിതനല്ലേ ?)

ഞങ്ങള്ഉള്പ്പെടുന്ന കള്ളനും പോലീസും കളി

ഇല്ലായിരുന്നു എങ്കില്ജീവിതം

എത്ര വിരസമായിരുന്നേനെ !

ഈയിടെയായി എന്നെ ചുറ്റി കറങ്ങിനടക്കുന്നതില്

ഭൂമി അത്ര സന്തുഷ്ടയല്ല.

സ്വയം ഒരു അച്ചുതണ്ടാവാന്വേണ്ട തണ്ട്

തനിക്കുമുന്ടെന്നാണ് അവള്പറയുന്നത്.

യുക്തിയുടെ അഭാവം തുറന്നുവിടുന്ന ഭൂതങ്ങള്

അവളെയും ബാധിച്ചതാവാം.

ഇതൊക്കെയാന്നെങ്കിലും

ഒരു അച്ചുതണ്ടായിരിക്കുക

അനയാസകരമല്ലെന്നു

ഞാന്നിങ്ങളെ

ഓര്മ്മിപ്പിക്കേണ്ടതില്ലല്ലോ !

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home