തരംഗിണിയോ പ്രവാഹിനിയോ രേവതി?
യതി മദ്ധ്യത്തില്‍ നിന്നഴിച്ച
അഴിഞ്ഞഴിഞ്ഞാടുന്ന
ആണ്‍-പെണ്‍പാമ്പുകളായവരില്‍
നിന്ന് തരംഗദൈര്‍ഘ്യമുള്ള ഗണനായികയാമൊരുവള്‍
(ചിലരുടെ നോട്ടത്തില്‍ ഗണിക)
തന്‍റെ കാമത്തെ വീണ്ടെടുത്ത്
തരംഗരൂപമാര്‍ജ്ജിച്ചപ്പോഴാണ്
പ്രവാഹിനി ഉണര്‍ന്നതും
തരംഗിണി നഷ്ടമാക്കിയ
തരംഗദൈര്‍ഘ്യങ്ങള്‍ നേടി രേവതിയിലും
ശരി വിളംബുകാരുടെ
അതിരുകാട്ടുന്ന മലകളും വിളംബങ്ങളും കടന്ന്
പെണ്ണഴകുകള്‍
പൂവിട്ടു വിടര്‍ന്നതും
കവിത പരന്നൊഴുകിയതും.
മീന്‍റെ വാലുള്ളവര്‍
പൂവാലന്മാരായി മാറിയതും
ഏതമ്മയും കുഞ്ഞാവുന്ന
തുണിയഴിച്ചാടുന്ന
ഉടലഴകുകള്‍ രൂപപ്പെട്ടതും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home