Friday, October 27, 2017

നാറാണക്കല്ല്



അയ്യയ്യോ കോയിലിലുണ്ടൊരു കല്ല്
എത്രയും നാറണ നാറാണക്കല്ല്
പൂവിട്ടു മൂടിയാല്‍ പോവാത്ത നാറ്റം
എന്നും കഴുകിയാല്‍ മായാത്തനാറ്റം
ഡെന്‍മാര്‍ക്കിലോളം പരക്കുന്ന നാറ്റം
ഡംഭുകൊണ്ടേറ്റം മുടിച്ചുള്ള നാറ്റം
ഡംഭന്മാര്‍ക്കൊക്കെ കിടച്ചുള്ള നാറ്റം
പൂണുനൂല്‍തുമ്പില്‍ കിലുങ്ങുന്ന ചാവി
പൂട്ടിയിട്ടേടം പൊളിക്കുന്ന നാറ്റം.


ഏതു മണിയടികൊണ്ടും മറയാത്ത
ഒച്ചയുള്ളോശയുള്ളോടിക്കും മാറ്റം
എത്ര തിരിവെച്ചു തീര്‍ക്കുമീ നാറ്റം?
ഏതു തിരി ചെന്നാല്‍ തീരുമീ നാറ്റം?
ദൈവത്തെ കൊല്ലുന്ന തമ്പുരാന്‍ വന്ന്
കല്ലു കൊണ്ടല്ലേ പടയൊരുക്കുന്നു.


ഏതു ഗുഹയില്‍ ഒളിച്ചുവെച്ചാലും
എതു നിധിയറ പൂകിയെന്നാലും
ഏതു ഗര്‍ഭത്തെയലസിയെന്നാലും
ഏതു ധര്‍മ്മത്തെയടച്ചു വെച്ചാലും
ആര്‍ക്കുമൊളിക്കുവാനാകാത്ത നാറ്റം!


കുത്തിയുതിരം കുടിച്ചവന്‍ വന്ന്
ദൈവത്തിന്‍ നാട്ടില്‍ പിടിപ്പിച്ച കല്ല്.
നാറാണക്കല്ലു പിടിക്കേണ്ട കുട്ടാ
നാറുമേ മൊത്തം നഗരവും നാടും!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home