തൊഴിലാളി
ഓഫിസിന്‍റെ
സണ്‍ഫിലിം പതിച്ച കട്ടിയുള്ള ഗ്ളാസ്സിലൂടെ
പുറത്തുകൂടി കടന്നു പോകുന്ന
പ്രകടലത്തെ നോക്കിക്കൊണ്ട്
അയാള്‍ പറഞ്ഞു:
"ഇവരെപ്പോഴും അങ്ങിനെയാണ്
ആരോ കൊടുക്കുന്ന തൊഴി
ലാളനമായി കൊണ്ടാടുന്നതു
കൊണ്ടു പോലുമാണോ
അവരെ തൊഴിലാളികളെന്നു വിശേഷപ്പിക്കുന്നതെന്ന്
കൂര്‍മ്മബുദ്ധിയായ ഏതോ
യജമാനന്‍ തന്നെയല്ലേ
ഭാഷയിലീ പദത്തെ വിന്യസപ്പിച്ചതെന്ന്
ചലപ്പോള്‍ സംശയം തോന്നും.
"വര്‍ക്കര്‍" എന്നതു പരിഭാഷ ചെയ്തു വന്നപ്പോള്‍
മലയാളത്തിലിതിനു കിട്ടിയ സ്വീകാര്യതയുടെ
രഹസ്യമാലോചിച്ചാല്‍
ഒരു വേള നമ്മുടെ ധിഷണയിലെ
ഒരു രഹസ്യകവാടം നമുക്കു തുറക്കാനായേക്കും.
ഞാനും നിങ്ങളുമുള്‍പ്പെട്ട
പണിയെടുക്കുന്നവര്‍ക്ക്
സ്വന്തം അടയാളത്തെ
കുറച്ചുകൂടി മെച്ചമായി കണ്ടെത്താനും
ചിലപ്പോള്‍ അതു സഹായകമായേക്കാം.
"ജോലിക്കാര്‍","അദ്ധ്വാനിക്കുന്നവര്", "പണിയെടുക്കുന്നവര്", "ഉഴൈപ്പാളികള്"ڈ,
"വേലക്കാര്‍" എന്നിങ്ങനെ അനേക വാക്കുകളില്‍ പരതിയവര്‍
എങ്ങിനെ "തൊഴിലാളി"ڈയില്‍ ചെന്നെത്തി
എന്നാലോചിക്കുമ്പോള്‍
ഈ തൊഴി തീരെ നന്നായില്ല
എന്നേ എനിക്കു പറയാനാവൂ.
സഹോദരന്‍ പ്രസ്സില്‍ തൊഴില്‍ സമരം
സംഘടിപ്പിച്ച യജമാനന്മാര്‍ക്ക്
ഇതില്‍ സംശയമൊന്നും ഉണ്ടാവാന്‍ ഇടയില്ലെങ്കിലും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home