ഭര്‍തൃഹരി
"ഈ ഭര്‍തൃഹരിമാരെക്കൊണ്ടു തോറ്റു!"
എന്നാണിപ്പോള്‍ പെണ്ണുങ്ങളുടെ പരാതി.
"ഒരു പന്നിയാണെന്‍റെ കെട്ടിയോന്‍
ബ്രഹ്മജ്ഞാനി
ഭൂമിക്കു ബ്രഹ്മവെച്ചവന്‍
മെയില്‍ ഷോവനിസ്റ്റ് പിഗ്ഗ്!
ആരുടേയും തമ്പടിച്ചെടുക്കുന്ന
വരാഹമൈരന്‍!'
എന്നാണു വൈഷ്ണവി കൂടിയും പറയുന്നത്.
ദറിദയേയും കൂടി ശിഷ്യപ്പെടുത്താന്‍
പദ്ധതിയിട്ടത്രേ!
വേലി വഴക്കില്‍ (Hedgewar) നിപുണനാണത്രേ!
കയറിമേയുന്നിടം തരിശാക്കാന്‍ മിടുക്കുണ്ടത്രേ!
ജര്‍മ്മന്‍കാരനും (Heidegger) മറ്റൊന്നല്ലത്രേ!
"ആയുഷ്മാന്‍ ഭവ!" എന്ന ആശംസ
കേള്‍ക്കുമ്പോഴാണ്
അന്നേ ആരാണ്ട് (ഹന്നാ ആരണ്‍റ്റ്)
"ആക്സ്മാന്‍ (Eichmann in Jerusalem) ഇന്‍ ജരുസലേം"
എന്നെഴുതിവെച്ചത് 'സലാം' എന്നു പറയാന്‍
ഭയം തോന്നിച്ചിരുന്ന 'ഡര്‍ എ സലാം'
നാടുകള്‍ക്കെല്ലാം ബാധകമല്ലേ?
കേരളോല്പത്തി കല്‍ പാത്തിയിലാണെന്ന്
ഏതു കൊച്ചീ-ശീമതമ്പ്രാന്‍
പരശു(പരനോടുള്ള അരശ്/മഴു/അപരനെ അശുവായി കാണുന്നവന്‍)രാമന്‍
പറഞ്ഞാലും
ഏതു കല്‍പാത്തിയില്‍(ശൗചാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന
കല്ലു കൊണ്ടുള്ള പാത്തി/ കല്ലില്‍ മുള്ളുക എന്നും)
നീയെന്‍ നാഥനെ കൊന്നുവെച്ചൂ, നരകമേ!
എന്നാണിപ്പോള്‍ ആളുകളുടെ ചോദ്യം.
കര്‍ത്താവിനു പകരം ഭര്‍ത്താവു മതി
എന്നു സ്വയം ഹരിച്ചവര്‍ക്കുപോലും
ഭര്‍തൃഹരി മതിയാവാതെയായി
എന്നതും മോശമല്ല.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home