ഒരു ചിത്രകാരിക്ക്
ശാന്തിയെ വീണ്ടുമോര്ക്കുന്നു ഞാനിന്നു
ചിത്രസൂചികള് നല്കുന്ന തുന്നലാല്
കൂട്ടി നീ നെയ്ത ജീവിതപ്പാതകള്
വീണ്ടെടുത്ത കരയും ചിരികളും
ചില്ലതോറും കളിക്കും കിളികളും
മേഘമുണ്ട് ആകാശ നേര് മ്മയില്
ചേര്ന്നുപോകും വെളിച്ചവും രാത്രിയും .
ആരുമേ പാദ താളത്തില് ഓര്ക്കാത്ത
പൂമണമ്പോലെ ഉള്ളിലേക്ക് ഏറുന്ന
പെയ്തൊഴിഞ്ഞിട്ടും കറുപ്പിനെ പേറുന്ന
നാഗയക്ഷിയെ ഉടലാല് പദങ്ങളാല്
വീണ്ടുമിന്നു വിളിക്കുന്നു ഞാന്
എന്റെ മണ്ണുതൊട്ടുള്ളിഴച്ചിലില്
ചേര്ന്ന് നിന്നുള്ളൊരാട്ടത്തില് അങ്ങിനെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home