Monday, October 16, 2017

വാമനനൊരു ചരമക്കുറിപ്പ് : നൈതികാധികാരവും കലിയുഗ സങ്കൽപ്പവും


മനുഷ്യന്റെ ഉള്ളിൽ തന്നെ ജ്ഞാനോദയത്തിനു രൂപം കൊടുത്തിരുന്ന ദൈവ സാന്നിധ്യങ്ങളും പ്രവാചക ചിന്തയുമായിരുന്നു ആദ്യം തന്നെ ഉണ്ടായിരുന്നത്. ഇതു അടിസ്ഥാനപരമായി നൈതീകവും ജീവോന്മുഖവും നീതിയിലധിഷ്ഠിതവുമായിരുന്നു. ഇതിനെ നശിപ്പിച്ചും പ്രവാചകരെ കൊന്നൊടുക്കിയും നിന്ന അധികാര കെന്ദ്രങ്ങളാണ് ജീവിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തു വിഗ്രഹാരാധനയും പൊതു സ്വത്തു പൂഴ്ത്തിവയ്ക്കലും കൊണ്ടുവന്നത്. മനുഷ്യനിലുള്ള ജീവിക്കുന്ന ദൈവത്തിനു പകരം അചരമായ/ആചാരമായ ഒന്നിനെ ദൈവമായി വാഴിച്ച ഇവരാണ് പൗരോഹിത്യത്തിന് വഴിയൊരുക്കിയതും ജനങ്ങളെ കൈയൊഴിഞ്ഞതും.

കലികാലത്തെക്കുറിച്ചുള്ള ബ്രാഹ്മണിക സങ്കൽപം അതിനെ ബ്രാഹ്മിണിസത്തിനു മീതെ പലമ ആധിപത്യം നേടുന്ന ഒരു കാലമായാണ് കാണുന്നത്.. മാർക്കണ്ഡേയ മുനിയുടെ വ്യാഖ്യാന പ്രകാരം കലിയുഗമെന്നത്  "അസത്യത്തിനും അഴിമതിക്കും ഇടം കൊടുക്കുന്ന ഒരു കാലമാണ്. യാഗ - യജ്ഞങ്ങൾ അപ്രസക്‌തമാവുകയും, ബ്രാഹ്മണർ ശൂദ്രർ ചെയ്യുന്ന കൃത്യങ്ങളിൽ ഏർപ്പെടുകയും ശൂദ്രർ ധനികരാവുകയും, പുരുഷന്മാർ മൃഗങ്ങളെപ്പോലെ പെരുമാറുകയും ജനങ്ങൾ ധാന്യം വില്പനയ്ക്ക് വെയ്ക്കുകയും ബ്രാഹ്മണർ വേദങ്ങൾ വിറ്റഴിക്കുകയും ചെയ്യുന്ന , ബ്രാഹ്മണർ ഭിക്ഷാടകരായി മാറുന്ന, സന്യാസി വര്യന്മാർ കച്ചവടക്കാരായി  മാറുന്ന, സ്ട്രീകൾ ശരീരം വിൽക്കുന്ന,പശുക്കളോ മരങ്ങളോ കാര്യമായ ഫലം നൽകാത്ത , മനുഷ്യർ നാല് ആശ്രമങ്ങൾ പാലിക്കാത്ത, വൃദ്ധർ ചെറുപ്പക്കാരെ പോലെ പെരുമാറുന്ന , ഭാര്യമാർ പരപുരുഷന്മാരോടൊപ്പം രമിക്കുന്ന , ദാരിദ്ര്യം കൊണ്ട് മനുഷ്യർ ചത്തൊടുങ്ങുന്നു ഒരു കാലം" ആണ്. വാസ്‌തവത്തിൽ ഇവിടെ എത്തുന്ന പ്രവാചകൻ 'കല്ക്കി' (ഇന്നലത്തെ പോലെയുള്ളവൻ )  ആണെന്നാണ് അവരുടെ ഭാഷ്യം. മനു സൃഷ്‌ടിച്ച കാല ഗണന എങ്ങിനെ ബ്രാഹ്മിണിസത്തെ വ്യവസ്ഥ ചെയ്യുകയും ബ്രാഹ്മണാധിപത്യത്തിനെതിരായ ജനാധിപത്യ പ്രവണതകളെ (ഇവയിൽ പലതും ഏതു നീതിപൂർവം നിലനിൽക്കുന്ന വ്യവസ്ഥയിലും അനിവാര്യമാണ്.). നന്മയും തിന്മയും ഒരേയാളിൽ തന്നെ വന്നു കൂടും എന്നതാണ് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെട്ടതു. സ്വാഭാവിക ഗതിയിൽ ബ്രാഹ്മണർ വ്യാജമായി പ്രചരിപ്പിക്കൽ പോലെ അവർ ശുദ്ധരും ബാക്കിയുള്ളവർ അശുദ്ധരും ആണെന്ന് കാണാൻ ഒരു തരത്തിലും കഴിയുന്നതല്ല. സ്വന്തം പോരായ്മകളൊളിച്ചു വെച്ച് മറ്റുള്ളവരെ തീട്ടം കോരികളാക്കിയ ഈ വ്യാജ പ്രത്യയശാസ്ത്രം മനുഷ്യരായ രാജാക്കന്മാരെ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുകയും ദൈവത്തെയും നീതി ബോധത്തെയും നശിപ്പിക്കുകയുമാണ് ചെയ്തത്. ദൈവ പുത്രന്മാരായ മനുഷ്യർക്കിടയിലുള്ള അടിസ്ഥാന പരമായ തുല്യതയെ പോലും കൈയൊഴിഞ്ഞ ഈ വ്യാജത അതിനു മുൻപുണ്ടായിരുന്ന ബൗദ്ധ ജൈന  ജൂത പാരമ്പര്യങ്ങളെ നശിപ്പിച്ച അധികാരികളുടെ സൃഷ്ടിയായിരുന്നു. ദൈവം ചിലരെ തന്റെ ആൾക്കാരായും  മറ്റുള്ളവരെ അവരുടെ അടിമകളായും  സൃഷ്ടിച്ചു എന്നാണു ബ്രാഹ്മണരുടെ വാദം. മാണിത്‌ നിന്ന് സൃഷ്‌ടിച്ച മലാക്കുകളിൽ ഒരുവൻ ചേറിൽ നിന്നുണ്ടാക്കിയ മനുഷ്യനെ വണങ്ങാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ അതിനു മടിച്ചതു കൊണ്ടാണ് അയാൾ സാതാൻ  ആയതെന്നു ഖുർആൻ പറയുന്നുണ്ട്. ധമ്മപദ യിലും നന്മ - തിന്മകൾക്കപ്പുറമുള്ള ഒരു ലോക സങ്കൽപം  ഉണ്ട്. 'Though shall not judge ' എന്ന് ബൈബിളും പറയുന്നുണ്ട്. അവസാനത്തെ കുഞ്ഞാടിനെയും ,മുടിയനായ പുത്രനെയുമൊക്കെ ചൂണ്ടിക്കാട്ടുന്നതിലൂടേ യേശുവും, പാർശ്വ നാഥ സങ്കല്പത്തിലൂടെ ജൈനരുമൊക്കെ ഇതേ കാര്യം പങ്കു വെക്കുന്നുണ്ട്. അറിവ് (knowledge) തന്നെ അടിസ്ഥാനപരമായും പാർശ്വങ്ങളെക്കുറിച്ചുള്ള (knowing the  ledges ) അറിവ് ആയതു കൊണ്ട്  കേന്ദ്രങ്ങളിൽ ഇരുന്നു കൊണ്ട് അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന അധികാരത്തെ അത് നിരന്തരം പ്രശ്നവത്ക്കരിക്കുന്നുമുണ്ട്.  മാത്രമല്ല, ഇതിൽ ഇക്കാട്ടുന്ന കുഴപ്പങ്ങൾ ഇതിനു മുൻപുള്ള വ്യവസ്ഥകളിലും ഉള്ളതായി എളുപ്പം മനസ്സിലാക്കാം. ജനാധിപത്യത്തെ ഭയന്ന അധികാരികളാണ് ബ്രാഹ്മണനെ പ്രമാണിയാക്കിയതെന്നു നിസ്സംശയം പറയാം. അവരുടെ കലികാലം അവർ തയ്യാർ ചെയ്തെടുത്ത്  സ്വതന്ത്ര സ്ത്രീ ശക്‌തികളെ (യക്ഷികൾ ) നശിപ്പിച്ചും അടിമപ്പെടുത്തിയും, ആത്‌മ പരിശോധനയിൽ നർസിസിസ്റ്റിക് ആയി സ്വയം വിലക്കുന്ന ' devaangana ' (കണ്ണാടിയിൽ നോക്കുന്ന സ്ത്രീ , താലി കെട്ട് സമ്പ്രദായം, ശരീരം അലങ്കരിക്കൽ  എന്നിങ്ങനെ) ആയി സ്ത്രീയെ പരിവർത്തിപ്പിച്ചും ഒക്കെയാണ്. വിച്ച് hunting നെ കുറിച്ചുള്ള Barbara  Ehrenreichinte പാഠങ്ങളും ഈ പ്രക്രിയയെ കുറിച്ച് സൂചനകൾ തരുന്നുണ്ട്. മധുര മീനാക്ഷി ക്ഷേത്രത്തിലെ ചൂൽ പിടിച്ച യക്ഷി രൂപം ഈ പാരമ്പര്യം ഒരു ആഗോള സ്വഭാവം നേടിയിരുന്നതായി തേളിയിക്കുന്നുണ്ട്. അനേകം തലകളുള്ളവരായി ചില അസുരന്മാരെ ചിത്റരീകരിച്ചിട്ടുള്ളത് പോലെ തന്നെ പല സ്ത്രീ  രൂപങ്ങളും ഇന്ത്യൻ  ശില്പങ്ങളിൽ കാണാറുണ്ടെങ്കിലും, പാർത്ഥങ്കര സമാനമായി അനേകം തലയുള്ള നാഗങ്ങളാൽ (അനന്തതയാൽ) പരിപാലിക്കപ്പെടുന്ന ചില സ്ത്രീ രൂപങ്ങളും നിലനിൽക്കുന്നു എങ്കിലും അവയും കാര്യമായ പരാമർശം പുരാണങ്ങളിൽ നേടിയിട്ടില്ല. ന്യൂനതകളുള്ളവരായാണ് പ്രവാചക മതങ്ങൾ മനുഷ്യരെ പൊതുവെ വിലയിരുത്തുന്നതെന്നും നേരെമറിച്ചു ബ്രാഹ്മിണിസം ബ്രാഹ്മണരെ പിഴവറ്റവരായും ശുദ്ധരായും ആണ് ചിത്റരീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട് . സർവ്വനാശത്തിന്റെ അടയാളങ്ങളായി ബ്രാഹ്മണർ കാണുന്നവ പലതും മറ്റു വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമൊക്കെ അനുകൂലമാണെന്ന് പറയേണ്ടി വരും.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home