Tuesday, February 5, 2019

ഹേ ഹേമാ ഹേമന്തം (വീണ്ടും പൊന്നണ( ി )ഞ്ഞുവോ?)




എന്‍റെ പൊന്നേ
ഈ ഹേമന്തത്തെ പിരിച്ചയച്ച്
സൂചികുത്താനിടം തേടുന്ന ഡോക്ടറുടെ
മട്ടില്‍
കട്ടിലു കണ്ടു പനിച്ച്
എന്നാലും സൂചിപ്പിച്ചരുത് എന്നു 
പരിഭവിച്ച്
നേഴ്സിനോടൊന്നു കുലുങ്ങിച്ചിരിച്ച്
വിട്ടുപോയവ പൂരിപ്പിച്ച് എന്നിട്ടും പിച്ചാതെ പച്ചവെച്ച്
പിച്ചും പേയുമേശാതെ ചുംബനം
ആദ്യേ പറഞ്ഞ പൊന്നും ചക്കരയും ചേര്‍ത്ത്(ചേര്‍ ചേര്‍ന്നത്)
ഹേ ഹേമമേ ദണ്ഡമില്ലാത്ത നീതിയില്‍
ഹേമമാലിനിയായോ ഹേമലതയായോ പടര്‍ന്നു പന്തലിച്ച നിന്നില്‍ പതിച്ച്
ചിലപ്പോള്‍ ഹേമവതിതന്നെയായി
ആകാശങ്ങളിലെയരുളാഴിയല്‍
തുഴഞ്ഞെന്‍നേര്‍ക്കുനോക്കുന്ന പൂച്ചയെ
കൈതൊഴുതു
നക്ഷത്രരൂപമായ്
നനമയയുഗമെട്ടുമെത്താതെ
മെത്തയില്‍ നീണ്ട നെടുവീര്‍പ്പിനെ പിരിച്ചയച്ച്
മെല്ലെ ചായുവാനായുമ്പൊഴുണ്ട്
മകരസംക്രമമഴയിലാഴിയില്‍
മലയാളമങ്ങുമുങ്ങിയ വേളയില്‍
മകരധ്വജനെയും വിഴുങ്ങുവാനോരു
മകരമത്സ്യം വാപിളര്‍ന്നെത്തിയ മുചിറിയ ില്‍
നിലവിളിവ ിളക്കായിത്തെളിഞ്ഞോരു
മകരജ്യോതിയില്‍ ശബരി രാമനോടേറ്റൂ:

മുഠാള!! നീ ചതിച്ച ചതിയില്‍
മുങ്ങിയോരഴകു വീണ്ടും തെളിയുന്ന മാത്രയില്‍
മഴുവുമേന്തിനീ വന്നുവോ വീണ്ടും?
മഹാമേരുവീണ്ടും ചിറകുവീശിപ്പറക്കുന്ന ദിക്കിലെ
ശിബിയെയോര്‍ക്കാതെ, ശിബിരം നടത്തുവാന്‍
പന്തലായിനി, കൊല്ലണോവീണ്ടും?
കഴികയില്ലിനിയേതുമേ വഞ്ചന
രാവുവാഴുന്ന ദൈവമിരുള്‍ക്കൊപ്പം
എങ്ങുനിന്നുമുണരുന്ന സന്ധ്യയില്‍
ചേര്‍ച്ചയില്ലാത്ത രാവും വറുതിയും
ചേര്‍ത്തുവെക്കും കുലത്തിങ്കല്‍ ലീനമാം
മുറകളില്‍ രാവു മായണോ, മായ്ക്കണോ
ഇണപിരിയാത്ത സര്‍പ്പങ്ങളുള്ളില്‍
പിണയുമുള്‍ക്കാടുകള്‍ കൂടി
കൊന്നിടാതെ, യുമ്മവെക്കുവാന്‍ പോലും
മടിയുള്ളൊളിയമ്പുകാരന്‍റെ
ലീലകള്‍ വര്‍ണ്ണിച്ചു
ജീര്‍ണ്ണവാന്‍ വന്നു നാടിനെ സത്രമായ് മാറ്റി
സര്‍പ്പസത്രം നടത്തണോ വീണ്ടും?
വേടനെ കൊന്നതിന്‍ പഴി
വേടന്നു നല്‍കിയൊഴുകും വരികളും.

കദംബമൊഴിഞ്ഞു കടമ്പകള്‍താണ്ടി
കടമ്പപൂക്കുന്ന നാളിതാ വന്നു.
വേണ്ട വേണ്ടിനിയായുധക്കൂനകള്‍
വില്ലുകള്‍ മാഞ്ഞു
വേണ്ടതെങ്ങും തെളീമയും കാറ്റും
മഴവില്ലും മയിലും മുയലും മുതലയും
ഒത്തുപോകുന്ന ജൈനജൈവങ്ങളും
ഭൂതനയതന്‍ ചുരത്തും മുലകളും
സൂചിമേല്‍ കാറ്റാടിപ്പൂവുകള്‍ തിരിയും
പരവീരചക്രങ്ങളുമേതശോകത്തിനും
സജ്ജമായ്, ശോകമേ വിട!
വന്നു ; ചേര്‍ന്നോണം.






0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home