ഭൂമിക്കൊരു ഉണര്‍ത്തുപാടല്‍:
അതിരുകാക്കും മുലയൊന്നു തുടുത്തേ ചുവന്നേ
അതിരില്ലാ പരപ്പൊന്നു തെളിഞ്ഞേ തെളിതെളിഞ്ഞേ
പരപരാ വെളുപ്പൊന്നു തടുത്തേ കടുകടുത്തേ
ഇരുളഴകകമേ തെകഞ്ഞേ തെകതെകഞ്ഞേ
തകതകതോം...........
അതിരില്ലാ ജനമൊന്നു വരുന്നേ വരുന്നേ
സുഖമേലും നദിയൊന്നു ചിരിച്ചേ ചിരിചിരിച്ചേ
കിഴങ്ങന്മാര്‍ കിഴങ്ങൊന്നു പൊരിച്ചേ പൊകപരന്നേ
കുരങ്ങമ്മക്കുളമൊന്നു കടന്നേ കടകടന്നേ
മുതലെല്ലാം കരിച്ചങ്ങു കളിച്ചേ കളികളിച്ചേ
പഴമൊന്നു പറിച്ചങ്ങു നുകര്‍ന്നേ കിളിമുകര്‍ന്നേ
പകലോനുപശിയല്‍പം കുറഞ്ഞേ പശനുകര്‍ന്നേ
വെയിലേറ്റ പിടയല്പം വിടര്‍ന്നേ പുരകവിഞ്ഞേ
ഇടത്തൊണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞേ തൊണ്ടിപിടിച്ചേ
കരയാകെ കരതലമുയര്‍ന്നേ മരമുണര്‍ന്നേ
മരുവെല്ലാം പൂവിട്ടു നിവര്‍ന്നേ കിളി ചിലച്ചേ
പൂറൊക്കെ പൂവിട്ടുവിടര്‍ന്നേ മദമുണര്‍ന്നേ
കടമ്പൊക്കെ കടന്നവളണഞ്ഞേ തകതകതോം
നീലിതന്നരവണ്ണമളന്നോന്‍ പറപറന്നേ
കുറവെല്ലാം നികന്നവളണഞ്ഞേ പകലവന്‍
വരുമെന്നു പറഞ്ഞേ മുത്തുമണിയേ
ജിജിജിജിജിജിജിജിയേ പരംപൊരുളേ
സജലമാം നിന്നരുള്‍ പുലര്‍ന്നേ നിലമുണര്‍ന്നേ
തണുതണെതണുപ്പുവന്നണഞ്ഞേ മരംപൊഴിഞ്ഞേ
ഇലച്ചിട്ട തളിരിട്ടു വിരിഞ്ഞേ പുകള്‍തെളിഞ്ഞേ
നിലത്തിട്ട വേരുകളയഞ്ഞേ പറപറന്നേ
കിളികള്‍ക്കുമരതകംതെളിഞ്ഞേ കുരലുയര്‍ന്നേ
പരന്‍പുമാന്‍ അണിവയര്‍ തിരഞ്ഞേ
നദി ജനിച്ചേ പുനം നിറഞ്ഞേ
ഇരവൊക്കെ മൃദുലത നിറഞ്ഞേ മുത്തമുയര്‍ന്നേ
ഫാത്തിമ പാത്തുമ്മപിടിച്ചേ പകല്‍ കളിച്ചേ
കളിമണം പകലാകെ പടര്‍ന്നേ നടുനവര്‍ന്നേ
സുഷമയില്‍ അയല്‍പ്പക്കം നിറഞ്ഞേ
അന്തി ചുവന്നേ, ചൊകചോകകളിയിമ്പം വളര്‍ന്നേ
മലചുരന്നേ, പ്രിയമുള്ള സ്വരമെന്നില്‍ നിറഞ്ഞേ
പൂതനയണച്ചും കൊണ്ടണഞ്ഞേ കരള്‍ കിനിഞ്ഞേ
ബേബിതന്‍ അരവയര്‍നിറഞ്ഞേ മുടിയിരുണ്ടേ
യിരണ്ടകളനവധി പറന്നേ,യിണയൊപ്പം പകലവന്‍ കളിച്ചേ
യന്‍പുനിറച്ചേ പൂമുലവിരല്‍ തൊട്ടുകിടന്നേ
യകംനിറഞ്ഞേ, പെണ്ണുടല്‍ പകലോനെയറിഞ്ഞേ
പറികുടഞ്ഞേ, കടല്‍ചിനച്ചേ ചുരമൊഴിഞ്ഞേ
ചൂരുകള്‍ മരംതോറുമണഞ്ഞേ മദംനെറച്ചേ
പൂമാതുവലംവെച്ചുനടന്നേയിടംതിരിഞ്ഞേ
കനമുള്ള പഴംചാറു മുകര്‍ന്നേ കിളിചിലച്ചേ കളിതുടര്‍ന്നേ
സൂരജസ്വനംവന്നു വിളഞ്ഞേ സത്യമണഞ്ഞേ
മനുജരില്‍ മനുഷ്യതനിറഞ്ഞേ മകമുണര്‍ന്നേ
മങ്കതന്‍ കൊങ്കണമറിഞ്ഞേ നൃത്തമുണര്‍ന്നേ
പകലിരവകംപുറം നിറഞ്ഞേ തുടുതുടുത്തേ
രമകളിലവന്‍വന്നു രമിച്ചേ,യിതള്‍ വിരിച്ചേ
സിതാരാഗ്രമറിയുവാന്‍ നടന്നേ കടല്‍കടന്നേ
അക്ഷിതിവടിവുകള്‍ തെളിഞ്ഞേ മനം നിറഞ്ഞേ
ഭൂമതന്നഭൗമതതികഞ്ഞേ ഭൂമിമൊഴിഞ്ഞേ
അവനിനല്‍വാഴ്വുടല്‍ നിറഞ്ഞേ, മനംതുടുത്തേ
മുടിയിലായ് വിരലുകള്‍ തഴുകും സുഖമറിഞ്ഞേ
സൂസനുമരികില്‍ വന്നണഞ്ഞേ മുറിവകന്നേ
വരാലുപോല്‍ സൂഞ്ഞാനുമണഞ്ഞേ
മുഖം മിനുത്തേ, കളികളിലിമ്പമുള്ളകളിയേ
വമ്പുപോക്കുമുടലുള്ള കളിയേ
യഖിലവും നിറഞ്ഞുള്ള ധരയേ
യുണര്‍ത്തുന്ന ഖലനുടെ കളിയേ
സുഖമുള്ളോരരത്തട്ടിന്‍ കളിയേ
മുഴുതട്ടും നിറഞ്ഞുള്ള കളിയേ
ചിലമ്പാത്തൊരൊലിയുള്ള കളിയേ
മൂക്കുമുട്ടിയുരഞ്ഞുള്ള കളിയേ
തട്ടകംനിറഞ്ഞങ്ങുണ്ടുണര്‍വ്വേ
യുതിരത്തില്‍ കതിരവന്‍ നിറഞ്ഞേ
കതിരെല്ലാം വളര്‍ന്നങ്ങു നിറഞ്ഞേ
പൊലിയാത്തപൂവുവന്നണഞ്ഞേ
കാതിലെ കളിമ്പമങ്ങൊഴിഞ്ഞേ
യോത്തുപള്ളീലിന്നു നമ്മളു സുബര്‍ക്കത്തിന്‍
ഒലികേട്ടു മഗരിബുവന്നണഞ്ഞപുരൂഷന്‍നാളില്‍!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home