Wednesday, February 20, 2019

പോകിസ്താനി



അടച്ചിട്ട പുഴയിലെ ജലത്തിലെയഴുക്കെല്ലാം
കരകവിഞ്ഞൊഴുകിയ ഒഴുക്കുവന്നാരംഭത്തേന്‍
വീണ്ടുമങ്ങെടുക്കുന്ന സായന്തനത്തില്‍
തഴുതിട്ട ജനലെല്ലാം ജലമെല്ലാം ജനമെല്ലാം
വയലെല്ലാം വഴിയെല്ലാം മനമെല്ലാമഴകെല്ലാം
തുറന്നുവിട്ടതിലല്പം ഇരുട്ടിനെയകംചേര്‍ത്ത
കരങ്ങളെ കുലുക്കിയും കരകാട്ടിയും.

താങ്ങാമൂഴി നിറച്ചുള്ള പട്ടണങ്ങള്‍ പൊടിഞ്ഞങ്ങു
കാറ്റില്‍പ്പാറിയകലുന്നു കൈകോട്ടായത്രേ
ചീട്ടല്ലാ മരുന്നില്ലാ മൂക്കിനല്പം  പഞ്ഞിപോലും തരമില്ലാ
കാലമല്ലാത്ത കാലത്തെന്തിനു കാലന്‍
കുടയന്‍ വയറന്‍ കള്ളേതു ഷാപ്പിലും വന്നു
എട്ടുകാലിലല്ല ഞാനെനാര്‌  കണ്ടു .

ലോകമെല്ലാം പുലരുന്ന പകലിന്‍റെയഴകിനെ
രാത്രിവന്നു മായ്ക്കുമത്രേ ജാഗ്രതവേണം
തട്ടിന്‍പുറത്തച്യുതന്‍റെ തട്ടുപൊളിപ്രസംഗങ്ങള്‍
കേട്ടിരിക്കും ജനമത്ര വിഡ്ഢികളെന്നോ?
പൊളിയുന്ന പൊളിയെല്ലാം നാട്ടുകാരെ പിടിപ്പിച്ചാല്‍
ബുദ്ധനിട്ടു കല്ലെടുത്തു കീച്ചാമെന്നു കരുതിയാല്‍
കുട്ടനെക്കൂടിയും കാഷണന്‍കാട്ടില്‍ തള്ളാന്‍
ഇരുപ്പുണ്ടോ പാളിനോക്കി ഇനിയാരാനും?

കുരുതിക്കായ് ഒരുക്കിയ കളമെല്ലാം
കൊഴിഞ്ഞുപോമോ
ചുറ്റിലും ദൈവമുള്ള കളമല്ലേയിനി വരുള്ളൂ?
ഉള്ളിപൂക്കും പറമ്പിനെ, പാഴ്ചെടിയെ സ്തുതിക്കുന്നേന്‍
പറുദീസ മാടിമാടിവിളിച്ചതില്ലേ?

യോനാച്ചന്‍റെ പള്ളിയിലെ ജ്ഞാനസ്നാനം
കഴിഞ്ഞവര്‍ കോഴയിട്ടു കൊടുക്കണോ പടപ്പുതോറും?
തോമാശ്ലീഹായുരച്ചതു വ്യാജമെന്നു പറയുന്നോര്‍
പാറമേലെ വിത്തുകണ്ടു ഭയപ്പെടുന്നോ?
മറിയയിന്‍ പുരയിലെയിരുട്ടെല്ലാം വെളുപ്പിക്കാന്‍
കൊണ്ടിടണോ നിനക്കൊക്കെ വെണ്‍ചിതല്‍ക്കൂട്ടം?

ആദിയുടെ ഉലകിലെ ചെക്കന്‍മാരെയുരിഞ്ഞിട്ടിട്ടാദിവാസി
കളിക്കണോ വെളുത്തകൂട്ടം?
ജൂഡിയെന്ന ഗര്‍ഭിണിയെ കുളത്തിലിട്ടൊടുക്കീട്ടു
കളിപ്പിച്ചു നടക്കുന്നോ പനങ്കഴുകന്‍
രാവണന്‍റെ പുരയിലെ വിളക്കൊക്കെ കൊളുത്തുവാന്‍
പഞ്ഞമിട്ട പുഴയിലെയഴുക്കുവേണോ?
ബാലിയോടു പടയ്ക്കായിട്ടനുജനെയയച്ചിട്ടു
സൂര്യകോപം കൊണ്ടു വീണ കഥചൊല്ലണോ?

സിറിയയിലൊഴുകുന്നമുച്ചിറിയാം തോടിന്‍റെ
തോടൊന്നു പൊട്ടിയപ്പോള്‍ അഴുക്കും പോയീ
ആദമാകുമാദിയരെ പണിയുവാന്‍ നടക്കുന്ന
വെട്ടുക്കിളികൂട്ടമെല്ലാം മെരുക്കുമോ കിളികളെ
മരുത്തു വന്നാല്‍?
കളിപ്പിച്ചാല്‍ കലിവന്നുപോകുമേതുകരയ്ക്കുമെ
ന്നോര്‍ക്കനന്നു മരുപ്പച്ച തിരയുന്നോനേ!
പേപിടിച്ച പട്ടികളെ ചാക്കിലിട്ടു വളര്‍ത്തുന്ന
രാമനുണ്ട്  പുഴുങ്ങിയ മൊട്ടതിന്നുന്നേ
ചക്കിലെണ്ണകണക്കാട്ടി മനുഷ്യരെ പുഴുങ്ങിയ
പട്ടിയിപ്പോള്‍ പുണ്ണുപിടിച്ചഴുകിയെന്നോ?
പൊന്താതായ തായെക്കൂടിയരച്ചപ്പോഴൊഴുകിയ
ചോരപോലാ ഹൃദന്തവും മനോജ്ഞമത്രേ!
തന്തമാരേ പാടില്ലെന്ന പരട്ടതന്തയിന്‍മൊഴി
യാശുപത്രി വളപ്പിലായ് കുഴിച്ചിട്ടത്രേ
ലോകമാകെ നിറയുന്ന മൂക്കുവെച്ച മൂക്കനിപ്പോള്‍
കൊടയേറി നടക്കുവാന്‍ കൊടിയില്ലത്രേ
വെള്ളയിട്ടകളത്തിലെ വെള്ളായപ്പന്‍മാരെക്കൂടി
കൂടെക്കൂട്ടും ഗുരു വെയില്‍ കുറച്ചുവെന്നോ?
പൊന്നിയെയുമെടുത്തിട്ടു കാളിയനെതടുത്തിട്ടു
കശ്മലന്മാര്‍ മലമിട്ടു കളിക്കുന്നെന്നോ?
നദി യെല്ലാം നിരത്തീട്ടു പാരാവാരപ്പഴമകള്‍
റായിരുന്ന നാട്ടിലെവ്വാം നടപ്പാക്കണോ?
കെട്ടിടങ്ങൾ ക്വാറികളും നിരത്തിയും കളിക്കുന്നു
കാടുകള്‍ക്കു പുകള്‍പെരും മലയാളത്തില്‍
ആ...കാടുകള്‍ക്കുപുകള്‍പെരും മലയാഴത്തില്‍!

തിരുനെല്ലിപിടിപ്പിച്ചു ജിനലോകനിരയുള്ള
വയനാടു വളച്ചെല്ലാം വെളുപ്പിക്കണോ?
ഒറ്റമലയമ്മയായി മുലയറുത്തിരുത്തണോ
പൂതനയാമമ്മയെയും വിഷമോമുല?
അനവധിമുലകളുള്ളവളെയും കൂടിക്കൊന്നു
നടക്കുവാന്‍ കൊതിപ്പതും മാനമാണത്രേ!

ബ്രഹ്മവെച്ചു ലോകംതന്നെ മുടിപ്പിക്കാന്‍ നടന്നവന്‍
മുടിനീണ്ടപുരുഷനോടെതിരിട്ടത്രേ!
തോനെയുണ്ടിനി തേനും തരുക്കളും സഹജരാണ
വിടിനി വിടരാത്ത നശയുണ്ടെന്നോ
ഉടലിലും കടലിലും പച്ചകളും ധാരാളമായ്
സലാമെന്നു സലീമിനെ വിളിച്ചുകൂടേ?
മുഹമ്മയിന്‍തട്ടകതതില്‍ മുകില്‍പ്പെറ്റോരരുവിയില്‍
ഒട്ടകത്തെയരുളുള്ളോരൊട്ടകക്കൂട്ടം
പൂച്ചയമ്മപതുങ്ങുന്ന പകലോന്‍റെയലകടല്‍
ചേര്‍ത്തലയ്ക്കുമാലുവെച്ചു വഴിപിണച്ചോ?
റായിരുന്ന പട്ടണത്തിന്‍ റാകിയങ്ങു പറക്കുന്ന
രാഗിയമ്മ പാടിവെച്ച പാട്ടുകളത്തില്‍
മാരകോശമിനിവേണ്ടെന്നമരകോശം വേണമെന്നെല്ലാം
വേദജ്ഞന്മാര്   പോത്തിനോടു പറഞ്ഞാലിന്നതു ചിരിക്കും .

സ്പാര്‍ട്ടക്കസിന്‍ ചേങ്കിലയെ ചങ്ങലയായ് മാറ്റുന്നവന്‍
കൊണ്ടുവന്നു രണ്ടുരുള  ലോകത്തിന്നായി!
ചേരിചേരാനയമെന്ന നയമുള്ളോരിടമെല്ലാം
ചേര്‍ന്നിരിക്കും കുട്ടികളെ പഠിപ്പിക്കണോ
ചോരയുള്ള ചോറുരുള, ചേറുപൂണ്ടോരുടലുകള്‍
കൊന്നുവെക്കും പട്ടികളും സമംസമമോ?
മണ്ണുകട്ട തമാശകള്‍ വാമനന്മാരിനിവന്നു
നബിയോടു ചൊന്നെന്നാലാള്‍ ചിരിക്കയില്ലേ
പെണ്ണുകട്ടുവെന്നാക്ഷേപം മണ്ണുതൊട്ടുനിന്നവനെ
കൊന്നുതള്ളാന്‍ നടത്തിയ വെടിശാലകള്‍
കുമ്പയുള്ളകൊമ്പനാന വഴിയിലും കുഴികുത്തി
തൂക്കുമരം നട്ടീടണോ പ്രാണികള്‍ക്കെല്ലാം?
പീലത്തോസിന്‍ കുരിശിനു യേശുവേയും പെടുത്തുവാന്‍
വാനമുള്ള കാലത്തോളം വഴിയില്ലല്ലോ
യോനാച്ചനും പുരുഷനും ദാസന്മാരാം പടയുമൊത്തു 
കിലുക്കിക്കുത്തഴിച്ചിട്ട മുലക്കരക്കാരും
ചാരുപെണ്ണും ചാരുമായിട്ടെന്തു ബന്ധമിരിക്കുന്നു
വാക്കാലുള്ള ബന്ധമാണിന്നേതു ബന്ധവും.

തമ്പുരാനെയുരുക്കി നീ തമ്പുരുവായെടുക്കുന്നു
മെഴുകോളമഴുക്കില്ല അതിലുമെന്നോ?
വണിക്കനും പണിക്കനും ജൂതനുമുടയോനും
ഇടയിടുമൊരുതരം പണിക്കാരല്ലോ
കളവാണെന്നോതും വാണി കളവല്ലെന്നറിയുക
കലയാണീ വരമൊഴിത്തിളക്കമെല്ലാം!!

മക്കയാകും പുഴകൂടി മൂടിവെച്ചു
കളിക്കുന്നോ വ്യാജശീല ചുമക്കുന്ന കാലമാടന്മാര്‍?
പോകിസ്‌താനിതുതന്നെ പോക്കിടമെന്ന് വന്നാല്‍
ദേവതമാരും   കൂടിയങ്ങു ചേര്‍ന്നിടുകില്ലേ!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home