യാ ദേവീ സര്‍വ്വ ഭൂതേഷു!
മരതകം പോലൊരു
ദീപ്തിയുള്ളേശുവേ
ഉള്ളില്‍ പിറക്കുന്ന
ദീപ്തയാം മറിയയെ
ചേര്‍ത്തുള്ളിലെന്നും വഹിക്കും കഴുതയെ
കാന്തിയോടേതും പുലര്‍ത്തുവാന്‍ വെമ്പുന്ന
ദേവനെയെങ്ങും വഹിക്കുമസുരയാം സൂര്യനെ
കാഞ്ചിയാലെങ്ങും നേരിട്ടെതിര്‍ക്കു
മേതോമഠാധിപന്‍ വന്നിട്ടുവേണോ
ബുദ്ധനൊത്തുണ്ണുവാന്‍?
ഏതൂണിലും പുലരുമാശയസാക്ഷ്യത്തെ
കൊന്നിട്ടുവേണോ പുലര്‍ത്തുവാന്‍ ലോകത്തെ
നിന്‍മുലക്കണ്ണുകള്‍ എന്‍നേര്‍ക്കു വിടരവേ
കാതരേ വന്നെന്‍ അകംപൂകു നിത്യവും
ഞാനുംചുരത്താമെന്‍മാറു നിനക്കായി
നാവിന്‍ നിരകളാല്‍ നിന്‍തീരമൊക്കെയും
നിത്യം നനയ്ക്കുന്ന മോഹമാണെന്നകം.
എന്‍ഹൃത്തു നിന്നില്‍ മിടിക്കുവാനെന്തു
ഞാന്‍ ചെയ്യേണ്ടു? അടുത്തുവാ നീയനി!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home