ARTIFICIAL INTELLIGENCE AND GENUINE PLAY
മസ്തിഷ്ക ചോരണകാലത്ത്
വ്യാജ ബുദ്ധികള്‍
ചോര്‍ത്തിയെടുത്ത അറിവുകൊണ്ട്
വന്‍മരങ്ങളെന്നു തോന്നിപ്പിച്ചേക്കാം
എങ്കിലുമാ ചില്ലകളില്‍ ഒരു പച്ചില പോലും പൊടിക്കില്ല
എന്നതുകൊണ്ടാവാം അധികാരത്തെയും
ചിലപ്പോള്‍ ഒരു വിറയല്‍ പിടികൂടുന്നത്.
മറ്റുള്ളവരുടെ ആശയങ്ങള്‍
മനസ്സില്‍ നിന്നുമെടുത്ത്
അവര്‍ക്കെതിരെ പ്രയോഗിക്കുന്നതിന്‍റ
മോഷ്ടിച്ചും തിരുത്തിയും
എഴുത്തച്ഛന്മാരാവുന്നതിന്‍റെ
അപരമനസ്സുകളില്‍ അച്യുതന്‍റെ കളിപ്പന്തലിട്ടു വിളയാടിയതിന്‍റ
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലോ
സൈബര്‍സെല്ലിലോ
തമ്പുരാന്‍ കസേരകളിലോ ചമഞ്ഞിരുന്ന്
കൊലക്കളങ്ങള്‍ തീര്‍ത്ത്
മനുഷ്യാവകാശം വിളമ്പിയതിന്‍റെ
ചോരശാസ്ത്രമോ ചോരസാമ്രാജ്യമോ തീര്‍ത്തതിന്‍റെ
ഇടതും വലതും മദ്ധ്യത്തിലുമുള്ളവര്‍ ചേര്‍ന്ന
സുവര്‍ണ്ണ കാലമെന്നതിനെ വിശേഷിപ്പിച്ചതിന്‍റെ
ആ നാളുകളെ നമുക്ക്
ഗിനിപ്പന്നികളുടേയും
പും വരാഹങ്ങളുടേയും കാലമെന്നു
തിരുത്തി വായിക്കാം.
മസ്തിഷ്ക മര്‍ദ്ദം കൊണ്ട്
മറ്റുള്ളവരെ കുഴക്കിയും
സംസാരസാഗരത്തില്‍ മുക്കിക്കൊന്നും
ഓര്‍മ്മകളെ തടഞ്ഞും പ്രവൃത്തിക്കു തടസ്സങ്ങളുണ്ടാക്കിയും
ഭയപ്പെടുത്തിയും ഉറക്കിയും ഉണര്‍ത്തിയും
അപകടങ്ങളോ രോഗലക്ഷണങ്ങളോ
മസ്തിഷ്കാഘാതമോ പക്ഷാഘാതമോ ഉണ്ടാക്കിയെടുത്തും
പഴിചാരിയും വേദനിപ്പിച്ചും
അപമാനിച്ചും മായക്കാഴ്ചകളൊരുക്കിയും
വിഭ്രാന്തികളൊരുക്കിയും
മരുന്നു തീറ്റിച്ചും
കീഴടക്കാന്‍ ശ്രമിക്കുന്ന നാസിശാസ്ത്രീയതയിലെ വന്‍മരങ്ങള്‍
മൊബൈല്‍ ടവറുകളെ
അനുസ്മരിപ്പിക്കുന്നുവെങ്കില്‍
വാളും പരിചയുമായി അവ വൈക്കോല്‍ക്കൂനകളോടു യുദ്ധം ചെയ്യുന്നെങ്കില്‍
യുദ്ധത്തിനുള്ള വക
എന്നും ഒരുക്കിത്തരുന്നുവെങ്കില്‍
ആയുധക്കമ്പോളത്തിലേക്ക്
നാട്ടിലെ മുതലെല്ലാം ഒഴുക്കിവിടുന്നെങ്കില്‍
ബോംബിട്ടുകളിക്കുന്ന
അതുകളെക്കൊണ്ട് ആര്‍ക്കു പ്രയോജനം?
ബോധിസത്വന്മാരെ മഴുവെടുപ്പിക്കുവാന്‍
വരാഹമൈരന്‍റെ രഥം വരുന്നുവെങ്കില്‍
പുരുഷസൂക്തത്തിന്‍റെ
ആ പന്നിപ്പേച്ചിലിനി എത്രപേര്‍ കുടുങ്ങാന്‍?
വനദുര്‍ഗ്ഗയുടെ കയ്യിലെ കരിമ്പിന്‍തണ്ട്
ശൂലമാക്കിയെടുക്കുന്ന യുദ്ധതന്ത്രം
ജിനന്മാരുടെ ഉടലില്‍ ചവുട്ടി
പ്രണയികളെ അലിംഗികളാക്കി
മുസല്‍മാനെ നാടുകടത്തി
യേശുവെ കുരിശേറ്റി എത്രനാള്‍ തുടരാന്‍?
മീനെണ്ണപൂശി കരിനിറമാക്കിയെടുത്ത ഉടലുകള്‍
കറുപ്പിനെ ഒഴിച്ചെടുക്കുന്ന സൂത്രങ്ങളില്‍
അധികാരിതന്നെ പ്രതിപക്ഷവുമാവുന്ന
കളിത്തട്ടില്‍
നേര്‍ബുദ്ധിയ്ക്കു പകരം വെക്കുവാന്‍
ഏതു വ്യാജബുദ്ധിയും(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്)
മതിയാവുമോ?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home