Sunday, March 3, 2019

ക്രിമിനല്‍ പശ്ചാത്തലമുള്ള ആ കോഴി / ಕ್ರಿಮಿನಲ್ ಹಿನ್ನೆಲೆ ಹೊಂದಿರುವ ಕೋಳಿ





അയലത്തെ പുരയിടത്തില്‍ നില്‍ക്കുന്ന
ക്രിമിനല്‍ പശ്ചാത്തലമുള്ള ആ കോഴിയെക്കുറിച്ചായരുന്നു
അയാളുടെ ഉത്കണ്ഠ മുഴുവന്‍.
കാലങ്ങളായി അവള്‍ പറമ്പിലെ പുഴുക്കള്‍, ചെറുകീടങ്ങള്‍
മണ്ണിരകള്‍ എന്നു വേണ്ട ഏതിനേയും കടന്നാക്രമിക്കുന്ന പ്രകൃതക്കാരിയാണ്
പരീക്ഷണാര്‍ത്ഥം നല്‍കിയ പൊരിച്ച കോഴിയും പശുവിറച്ചിയുമടക്കം
ഒന്നിനോടും അവള്‍ കമാന്നൊരക്ഷരം
(എക്സോട്ടിക്കയുടെ പരസ്യത്തിലല്ലാതെ മറ്റെവിടെയും
ഞാനതു കണ്ടിട്ടില്ല-
അക്ഷരമാലയില്‍ എവിടെയാണത് ഒളിഞ്ഞിരിക്കുന്നത്?)
എതിരു പറഞ്ഞില്ല എന്നോര്‍ക്കണം.
കാനിബലിസം എന്നു പോലും തോന്നിക്കും മട്ടിലാണ്
അവളുടെ നിഷ്കളങ്കത.

ഒരു മണ്ണിരയെക്കൊത്തി തിന്നുന്നതിനിടയില്‍
ശാകാഹാരി ഭോജിനെക്കുറിച്ചു ടെലിവിഷനില്‍ വന്ന
പ്രോഗ്രാം അവള്‍ ശ്രദ്ധിച്ചതേയില്ല.
ജോണ്‍ ഹാര്‍ട്ഫീല്‍ഡിനും മുന്‍പേ കോഴി
ഹിറ്റ്ലറുടെ ഭക്ഷണശീലം മനസ്സിലാക്കിയിട്ടുണ്ടാവണം.

രണ്ടു വീടുകള്‍ക്കിടയില്‍ കെട്ടിപ്പൊക്കിയിട്ടുള്ള മതിലും
അവള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുള്ളതായി കാണുന്നില്ല.
സൈനിക മേധാവികള്‍ തമ്മിലുള്ള
ചര്‍ച്ചകള്‍ തീരും വരെ മെനക്കെടാതെ
ആ അതിര്‍ത്തി പ്രശ്നത്തെ അവള്‍ മറികടന്നു പോയി
നാടോടികളാണ് അവളെ കൊന്നുതിന്നുന്നതെന്നു പ്രചാരണമുണ്ട്-
അവരെ നിത്യവും കൊല്ലുന്ന ആ സംസാരത്തിനിടയിലും
കോഴികള്‍ ചിക്കിപ്പെറുക്കി നടപ്പുണ്ട്
നാടോടികളും.


ಕ್ರಿಮಿನಲ್ ಹಿನ್ನೆಲೆ ಹೊಂದಿರುವ ಕೋಳಿ



ನೆರೆಹೊರೆಯಲ್ಲಿ ನಿಂತಿದೆ
ಅದು ಕ್ರಿಮಿನಲ್ ಹಿನ್ನೆಲೆ ಹೊಂದಿರುವ ಆ ಕೋಳಿಯ ಬಗ್ಗೆ
ಅವನ ಆತಂಕ.
ವರ್ಷಗಳಲ್ಲಿ, ಅವಳು ಹುಳುಗಳು ಮತ್ತು ಸಣ್ಣ ಸಸ್ಯಗಳನ್ನು ಹೊಂದಿದ್ದಾಳೆ
ಎರೆಹುಳು ಆಕ್ರಮಣಕಾರಿ ನೈಸರ್ಗಿಕವಾದಿ
ಹುರಿದ ಕೋಳಿ ಮತ್ತು ಹಸುವಿನ ಹಾಲು ಸೇರಿದಂತೆ
ಅವಳು ಕಮಾನು ರಕ್ಷಕ
(ಎಕ್ಸೋಟಿಕಾದಲ್ಲಿ ಜಾಹೀರಾತು ಹೊರತುಪಡಿಸಿ
ನಾನು ಅದನ್ನು ನೋಡಿಲ್ಲ
ವರ್ಣಮಾಲೆಯಲ್ಲಿ ಅದನ್ನು ಎಲ್ಲಿ ಮರೆಮಾಡಲಾಗಿದೆ?)

ಖಂಡಿತ, ಯಾವುದೇ ವಿರೋಧವಿರಲಿಲ್ಲ.

ನರಭಕ್ಷಕತೆಯೂ ಸಹ ಹಾಗೆ ತೋರುತ್ತದೆ

ಅವಳ ಮುಗ್ಧತೆ.



ವರ್ಮ್‌ಹೋಲ್ ತಿನ್ನುವಾಗ

ಸಕಹರಿ ಭೋಜ್ ದೂರದರ್ಶನದಲ್ಲಿ ಬಂದರು

ಕಾರ್ಯಕ್ರಮವು ಅವಳ ಮಾತನ್ನು ಕೇಳಲಿಲ್ಲ.

ಜಾನ್ ಹಾರ್ಟ್ಫೀಲ್ಡ್ ಮೊದಲು ಹೆನ್

ಹಿಟ್ಲರನ ಆಹಾರ ಪದ್ಧತಿಯನ್ನು ಅರ್ಥಮಾಡಿಕೊಳ್ಳಬೇಕು.


ಎರಡು ಮನೆಗಳ ನಡುವಿನ ಗೋಡೆ

ಅವಳು ಸಾಕಷ್ಟು ಕಾಳಜಿ ವಹಿಸಿದಂತೆ ತೋರುತ್ತಿಲ್ಲ.

ಮಿಲಿಟರಿ ಮುಖ್ಯಸ್ಥರ ನಡುವೆ

ಮಾತುಕತೆ ಮುಗಿಯುವವರೆಗೆ

ಅವಳು ಆ ಗಡಿ ಸಮಸ್ಯೆಯನ್ನು ನಿವಾರಿಸಿದಳು

ಅಲೆಮಾರಿಗಳು ಅವಳನ್ನು ಕೊಲ್ಲುತ್ತಿದ್ದಾರೆ ಎಂಬ ವದಂತಿಗಳಿವೆ -

ಆ ಮಾತಿನ ಮಧ್ಯೆ ಅವರನ್ನು ಶಾಶ್ವತವಾಗಿ ಕೊಲ್ಲುತ್ತದೆ

ಕೋಳಿಗಳನ್ನು ಕೋಳಿಗಳಿಗೆ ಸಾಕಲಾಗುತ್ತದೆ

ಮತ್ತು ಅಲೆಮಾರಿಗಳು.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home