അകത്തേക്കുള്ള വഴി
ദൈവത്തെ
എവിടെ വെക്കും മനുഷ്യാ?
അകത്തും പുറത്തും
അല്ലാതെന്താ?
ദൈവത്തിനെന്താ ആഗ്രഹം?
പുറത്തെനിക്കൊരു വഴിയുണ്ട്
ഏറ്റം അകത്തേക്കുള്ള വഴി നീ
അടച്ചു വെച്ചാലെന്താ
എനിക്ക് കയറാന്‍ പറ്റാത്ത ഇടങ്ങളുണ്ടോ പാരില്‍
തുറന്നു താ,
ഞാനാ അകമൊന്നറിയട്ടെ!
നിന്റെ കൈയാല്‍ തന്നേ തുറക്കൂ പൂട്ടെല്ലാമേ
അകത്തു കടത്തൂ
യന്ത്രങ്ങളല്ലാതൊന്നും കയറിക്കൂടെന്നുണ്ടോ?
പുറത്തേക്കും ആ വഴി തന്നെ പോകാം
നിനക്കും , മറ്റുള്ളോര്‍ക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home