ഭൂമിയും പാതിയുരഗമാം പറവയും
ഉയരുവാന്‍ വെമ്പി, നനഞ്ഞ പറവയായ്
മണ്ണിലിന്നുമിരിക്കുമിളംകിളി തന്നുടെ
തൂവലില്‍ ഭാരമേറ്റുവതെന്ത്
വാനമിരുണ്ടു തൂകിയോരശ്രു കണികയോ?
നീയുമീ നീല വിണ്ണിനെ മോഹിച്ചു
മണ്ണിലാഴ്ത്തുന്നു നന്നേ മെലിഞ്ഞകാല്‍
ഇന്നിതേതു കായ്ച്ച പഞ്ഞിക്കാട്ടില്‍ നിന്നു
മൂര്‍ന്നുമുയര്‍ന്നും പറന്നു പോം
ചുഴല്‍ക്കാറ്റിനാലാകെയുലഞ്ഞതാം
പാറി നീങ്ങുന്നൊരപ്പൂപ്പന്‍ താടിയില്‍
നീ വിരല്‍ കൊരുക്കുന്നു.
മാടത്ത മാറിലേക്കു മറഞ്ഞോരു താരമേ
വിത്തു മെല്ലനേ വലുതായുരുണ്ടതായ്
സൂര്യകിരണനായ് മാറുന്ന
ഭൂമിയപ്പോള്‍ ചിരിക്കുന്നു ചഞ്ചലം
ഈര്‍ക്കിലിച്ചൂലു കൊണ്ടു നീ മേടുന്ന
നെഞ്ചിതെന്‍റെയതിന്‍ പാല്‍ നുകര്‍ന്നു നീ
പാറുമോ കിളിച്ചുണ്ടും ഉരഗമുടലുമായ്
പ്രണയമേ,യിന്നില്‍നിന്നുമുയര്‍ന്നു പോകുമ്പൊഴും
കൂടണയുവാന്‍ ഇന്നു മാത്രം കിടയ്ക്കും പതംഗമേ!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home