നിക്കോളാസ് ഗിയന്‍ കവിതകൾ
വെസ്റ്റ് ഇന്‍ഡീസ്
കരിമ്പ്
ഗ്വാദലൂപ്പെ, വെസ്റ്റ് ഇന്‍ഡീസ്
ബ്ളൂസ്
പണിയെടുക്കാതെയിരുന്നാല്‍
ഞാന്‍ മരിക്കുന്നു,
പണിയെടുത്താലും, ഞാന്‍ മരിക്കുന്നു
ഏതായാലും ഞാന്‍ മരിക്കുന്നു
ഏതുവഴി തെരഞ്ഞെടുത്താലും
ഞാന്‍ മരിക്കുന്നു.
ഇന്നലെ ഞാന്‍ തുറിച്ചുനോക്കുന്ന
ഒരുവനെ കണ്ടു,
അസ്തമന സൂര്യനെ തുറിച്ചുനോക്കുന്ന ഒരുവനെ.
അയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു
കാരണം അയാള്‍ക്കു കണ്ണു കാണില്ലായിരുന്നു.
ഏയ്, അന്ധര്‍ സൂര്യാസ്തമയത്തില്‍
ഒന്നും കാണാതെ ജീവിക്കുന്നു,
സൂര്യനസ്തമിക്കുമ്പോള്‍
സൂര്യനസ്തമിക്കുമ്പോള്‍.
ഇന്നലെ ഞാന്‍ ഒരു കുട്ടി കളിക്കിടെ
മറ്റൊരു കുട്ടിയെ കൊല്ലുന്നതായി നടിക്കുന്നതു കണ്ടു:
വലിയവര്‍ പണിയെടുക്കുമ്പോലെ
കളിക്കുന്ന കുട്ടികളുണ്ട്!
അവരോടാരു പറഞ്ഞുകൊടുക്കും
വളര്‍ന്നു കഴിഞ്ഞാല്‍
ആളുകള്‍ പിന്നെ കുട്ടികളേയല്ലയെന്ന്,
അവര്‍ പിന്നെയതല്ല,
അവരതല്ല
അവരത് അല്ലേയല്ല?
പണിയെടുക്കാതെയിരുന്നാല്‍ ഞാന്‍ മരിക്കും
പണിയെടുത്താലും ഞാന്‍ മരിക്കും
ഏതായാലും ഞാന്‍ മരിക്കും, ഞാന്‍ മരിക്കും
ഏതു വഴി തെരഞ്ഞെടുത്താലും ഞാന്‍ മരിക്കും.
വിയര്‍പ്പും ചാട്ടവാറും
ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും.
സൂര്യന്‍ നേരത്തേയുണര്‍ന്ന്
നഗ്നപാദനായ കറുത്തവനെ കണ്ടു.
കൃഷിസ്ഥലത്തെ തല്ലേറ്റ അവന്‍റെ ശരീരവും
നഗ്നമാണ്.
ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും.
കാറ്റ് മുറവിളിയിട്ടുകൊണ്ട് കടന്നു പോയി:
ഓരോ കയ്യിലും എന്തൊരു കറുത്ത പൂവ്!
ചോരയവനോടു പറഞ്ഞു, നമുക്കു പോകാം!
അവന്‍ രക്തത്തോടു പറഞ്ഞു, നമുക്കു പോകാം!
അവന്‍ ചോരപുരണ്ട്, നഗ്നപാദനായി
വിറച്ചുകൊണ്ട് പോയി,
കരമ്പിന്‍ പാടം അവനു മുന്നിലൊരു
വഴി തുറന്നുവെച്ചു.
പിന്നീട്, ആകാശം നിശ്ശബ്ദയായി
ആകാശച്ചുവട്ടില്‍, യജമാനന്‍റെ ചോരയില്‍
ആഴത്തില്‍ പുതഞ്ഞ ഒരടിമയും.
ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും
യജമാനന്‍റെ ചോരയില്‍ ആഴത്തില്‍ പുതഞ്ഞ്,
ചാട്ടവാര്‍,
വിയര്‍പ്പും ചാട്ടവാറും
യജമാനന്‍റെ രക്തക്കറ പുരണ്ട്
യജമാനന്‍റെ രക്തക്കറ പുരണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home