മഴയുടെ ശബ്ദം (translation)
(ചു-യോ ഹാന്‍ (കൊറിയ, 1900-1980))
മഴ പെയ്തു കൊണ്ടിരിക്കുന്നു
രാത്രി നിശ്ശബ്ദം അതിന്‍റെ തൂവലുകള്‍ നിവര്‍ത്തുന്നു
തൊടിയില്‍ മഴയുടെ പിറുപിറുക്കല്‍ കേള്‍ക്കാം
കോഴിക്കുഞ്ഞുങ്ങളുടെ രഹസ്യമായ കൊക്കല്‍ പോലെ.
മാഞ്ഞുകൊണ്ടിരിക്കുന്ന ചന്ദ്രനും നൂല്‍ വണ്ണമേയുള്ളൂ
ഒരു ചൂടുകാറ്റടിക്കുന്നു
നക്ഷത്രങ്ങളില്‍ നന്നും വസന്തം ഒലിച്ചിറങ്ങാന്‍ തുടങ്ങാറായ മട്ടില്‍
ഇന്നീ മഴ ഈ ഇരുണ്ട രാത്രിക്കുമേല്‍ പെയ്തുകൊണ്ടേയിരിക്കുന്നു.
മഴ പെയ്യുന്നു,
കരുണാമയനായ ഒരതിഥിയെപ്പോലെ, മഴപെയ്യുന്നു.
അവനെ വരവേല്‍ക്കാന്‍ ഞാന്‍ ജനാല തുറന്നിടുന്നു,
പക്ഷേ ആ പിറുപിറുക്കലിലൊളിച്ച് മഴപെയ്യുന്നു.
മഴ പെയ്യുന്നു
തൊടിയല്‍, ജനാലയ്ക്കുപുറത്ത്, മേല്‍ക്കൂര മേല്‍,
എന്‍റെ ഹൃദയത്തില്‍
ആരുമറിയാത്ത ഒരു രഹസ്യ വര്‍ത്തമാനം നട്ടുകൊണ്ട്,
മഴ പെയ്യുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home