Tuesday, July 12, 2011

അച്ചുതണ്ട്

ബിനോയ് .പി. ജെ

ഞാന്‍ ഭൂമിയുടെ അച്ചുതണ്ട്

(സ്വര്ഗ്ഗത്തിന്റെതും മറ്റൊന്നല്ല )

ലോകം ഇങ്ങനെ എനിക്ക് ചുറ്റും

നിശ്ചിത അകലത്തില്‍ കറങ്ങുന്നത് കൊണ്ട്

ഞാന്‍ പൊതുവേ സന്തുഷ്ടനാണ്.

നരകത്തിന്റെ നെടുനായകത്വവും

എന്നില്‍ തന്നെ നിക്ഷിപ്തമാന്നെങ്കിലും

ഞാനത് സാത്താന് വാടകയ്ക്ക് കൊടുത്തിരിക്കുന്നു

(അവനും ഒരു തൊഴില്‍രഹിതനല്ലേ ?)

ഞങ്ങള്‍ ഉള്‍പ്പെടുന്ന കള്ളനും പോലീസും കളി

ഇല്ലായിരുന്നു എങ്കില്‍ ജീവിതം

എത്ര വിരസമായിരുന്നേനെ !

ഈയിടെയായി എന്നെ ചുറ്റി കറങ്ങിനടക്കുന്നതില്‍

ഭൂമി അത്ര സന്തുഷ്ടയല്ല.

സ്വയം ഒരു അച്ചുതണ്ടാവാന്‍ വേണ്ട തണ്ട്

തനിക്കുമുന്ടെന്നാണ് അവള്‍ പറയുന്നത്.

യുക്തിയുടെ അഭാവം തുറന്നുവിടുന്ന ഭൂതങ്ങള്‍

അവളെയും ബാധിച്ചതാവാം.

ഇതൊക്കെയാന്നെങ്കിലും

ഒരു അച്ചുതണ്ടായിരിക്കുക

അനയാസകരമല്ലെന്നു

ഞാന്‍ നിങ്ങളെ

ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ !

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home