Tuesday, July 12, 2011

പാറമേല്പണിത വീട്

ബിനോയ്.പി .ജെ

പാറമേല്വീണ വിത്തല്ലോ

കിളിര്ത്തു നില്ക്കുന്നു

പുല്ലിന്നാമ്പുകള്നീട്ടി

പരിമിതമായ മണ്ണിനെ കൂട്ടിപ്പിടിച്ച്

ഒരു നീരുറവയെ ഓര്ത്തെടുക്കുന്നു.

ചുറ്റുപാടും ആര്ത്തു വളരുന്ന പടര്പ്പുകളില്നിന്ന് തെറിച്ച

എന്തോ ഒന്ന് അതിലുമുണ്ട്

ഒരു കാറ്റ് അതിനെ വേരോടെ

പിഴുതു എറിഞ്ഞേക്കാംഎങ്കിലും .

പാറയുടെ വിള്ളലുകളിലെവിടെയോ

നനവുള്ള ഒരിടത്തേക്ക് അതൊരു വേരയച്ചിരുന്നു

അതവിടെ എത്തിയോ ?

ഒന്നും പറഞ്ഞുകൂടാ.

പാറമേല്അവന്പണിത വീട്

എന്നതിനെ തിരുത്താമോ ?

അതല്ലാതെ അവനൊരു വീടില്ലല്ലോ.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home