Saturday, January 28, 2017

താര



മാറത്തു മറുകുള്ള
മഞ്ഞച്ചിറകുള്ള
വാനത്തുപറക്കണ
മുകിലാണു നീ...
എന്‍റെ മഞ്ജുള മകരന്ദ
മറുകാണു നീ...

മറിമായം കാണുന്നേരം
മറികടന്നങ്ങു പോവാന്‍
വഴികാട്ടും വയലിലെ
ഇരുളാണു നീ.

ചുണ്ടുകള്‍ പിളര്‍ന്നുള്ള
രാവിന്‍റെ ചുവടുള്ള
നീലച്ചിറകുള്ള മയിലാണു നീ.

പകലിന്‍റെയലകടല്‍
കടക്കുന്ന തെളിവുള്ള
പാലപ്പൂന്തടത്തിലെ
താരയാണു നീ.

യക്ഷന്മാര്‍ വഴിയിലെ
വഴിവിളക്കൊരുക്കുന്ന
ദിക്കുകള്‍ തെളിക്കുന്ന
താരയാണു നീ.

എന്‍റെ വാണിഭ സഞ്ചിയിലെ
മിച്ചമാണു നീ
പാടും പാട്ടിന്‍റെയകം തേടും
പൊരുളാണു നീ.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home