ജാതി വാല്‍
സ്വന്തം പേരിനൊപ്പം കിടന്ന ജാതിവാല്‍
ഏതു തിരിയും വിളിച്ചുപറഞ്ഞു തുടങ്ങിയപ്പോഴാണ്
കോമളനും ചിന്മയനും
സ്വയംതിരി എന്ന വിശേഷ(ണ)മറിഞ്ഞത്.
ഓംകാരത്തില്‍ മറഞ്ഞിരുന്ന
څഊംچപിക്കല്‍ വെളിപ്പെട്ടുപോയതിനാല്‍
ജാതിവാലിലെ ചീഞ്ഞുനാറ്റം
ഒളിക്കാനേ കഴിയാതെയായി.
ചേര്‍ത്തലക്കാര്‍ തലയില്‍
ചേറുള്ളവരാണെന്നു പറഞ്ഞിരുന്നവര്‍ക്ക്
വായില്‍ ആദിമമായ ചേറു തികട്ടി
തിരകള്‍ ചേര്‍ന്നലയ്ക്കുന്നതു കേട്ടു കുട്ടികള്‍
കടലിലെ തിരയെണ്ണുവാന്‍ പോയി.
തിരയൊക്കെ തീര്‍ത്തു പട്ടാളക്കാര്‍ യാത്രയായി
ചീഞ്ഞതൊണ്ടു തല്ലിയിരുന്നിരുന്നവര്‍ക്ക്
തല്ലും ചീയലും വ്യക്തമായപ്പോള്‍
പിടച്ചില്‍ നിന്ന വാലില്‍ പിടികിട്ടി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home