കാളിയ മര്‍ദ്ദകനും സ്നേഹമെന്ന പ്രയോഗവും
ബാലഗോകുലം വക
ശോഭായാത്ര കണ്ടുനിന്ന കര്‍ണ്ണന്‍ പറഞ്ഞു:
ഇത്തവണയും പ്ലോട്ടുകള്‍ വേണ്ടത്രയുണ്ട്,
കണ്ണനതില്‍ വിദഗ്ദ്ധനായിരുന്നു താനും.
ചുറ്റുപാടുമുള്ള ആരേയും തമ്മില്‍ തല്ലിക്കാനുള്ള ഒരു പദ്ധതി
മൂപ്പരെന്നും കണ്ടുവെച്ചിരുന്നു
ചരിത്രത്തിലെ ആദ്യത്തെ കരിവേഷക്കാരന്‍ (black face)
കറുപ്പിനെ മൂടുവാന്‍
സ്വയം കരിപൂശിയാടിയ വെളുത്ത സാത്താന്‍
ഏതുദിക്കിലുമുള്ള
ബുദ്ധനെ വേട്ടയാടുവാന്‍ കന്മഴുവുമായി ചുറ്റിനടന്നവന്‍
യദുകുലത്തിലേക്ക് ഒഴുക്കിലൂടെ കടന്നുചെന്നവന്‍
തമ്മില്‍ത്തല്ലുകൊണ്ട് യാദവരെ മുട്ടുകുത്തിച്ചവന്‍
ഒടുവിലവരുടെ തന്നെ അമ്പേറ്റു വീണവന്‍.
പൂതനയിലെ മാതൃത്വത്തെ അറപ്പോടെ തൊഴിച്ചകറ്റിയവന്‍
അപരയുടെ അറിവുകളെ അപകടമായെണ്ണിയവന്‍
ചുരത്തിക്കൊടുത്ത മുലയില്‍ നിന്ന് ചോരയൊഴുക്കി മികവുകാട്ടിയവന്‍.
കുരുകുലത്തിലെത്തി യുദ്ധത്തെ വളംബരം ചെയ്തവന്‍
ഭ്രാതൃഹത്യ സ്വധര്‍മ്മമെന്നു
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവന്‍.
കുന്തിയുടെ മക്കളില്‍ മൂത്തവന്‍ ഞാനായിരുന്നു എന്നത്
എന്‍റെ സഹോദരരും മറന്നു
എനിക്കുകിട്ടിയ അംഗരാജ്യം അവരുടെ കണക്കില്‍ പെട്ടില്ല
വവാഹത്തിന്‍റെ അകംപുറം തിരിച്ച് അവന്‍
എന്നെ സാഹോദര്യത്തില്‍ നിന്നും പുറംതള്ളി
പാണ്ഡുപുത്രരാരും
പാണ്ഡുപുത്രരല്ല എന്നറിയാഞ്ഞല്ല
യാഥാര്‍ത്ഥ്യത്തെക്കാള്‍ പ്രതീതിയെ സ്വീകരിച്ചതു കൊണ്ട്
സീതയെക്കാള്‍ കാഞ്ചനസീതയെ ഇഷ്ടപ്പെട്ടതുകൊണ്ട്
സ്നേഹത്തേക്കാള്‍ യുദ്ധത്തെ പ്രണമിച്ചതുകൊണ്ട്
കുരുക്ഷേത്രത്തില്‍ വീണ ബന്ധുജനങ്ങളുടെ ചോരയ്ക്ക്
ആരുത്തരം തരും?
മകനെ ചതിക്കുവാന്‍ അമ്മയെ കൂട്ടുപിടിക്കുന്ന കുടിലത
ഏതു വ്യാജ വിഗ്രഹത്തിന്‍റേതാണ്?
എന്നിട്ടും സ്നേഹത്തിന്‍റെ അപ്പോസ്തലനായി
കാണപ്പെടുവാന്‍ കഥകള്‍ മെനഞ്ഞ്!
ഗോപസ്ത്രീകളുടെ നാഥനായിച്ചമഞ്ഞ്!
കൃഷ്ണനുണ്ടായിരുന്ന ലീലാവകാശം
മറ്റേതു ഗോകുലബാലനുണ്ടായിരുന്നു?
ഏതു ഗോപസ്ത്രീക്കാണ് അവനെപ്പോലെ
'സ്നേഹിക്കുവാന്‍' അനുവാദം ലഭിച്ചത്?
ബലരാമനും അവന്‍റെ വ്യാജങ്ങളെ സംശയിച്ചിരുന്നു.
അവന്‍ മറ്റാരെയെങ്കിലും സ്നേഹിച്ചിരുന്നു
എന്ന വ്യാജത്തെയുള്‍പ്പെടെ.
അവന്‍റെ ഗീതാപ്രഭാഷണങ്ങളില്‍
വാമനന്‍റെ വഞ്ചന
മൂടപ്പെട്ടു കിടന്നു.
സീതയ്ക്കുപകരം വിഗ്രഹത്തെ സ്ഥാപിച്ചവന്‍
അഹല്യയെ മോചിപ്പിച്ചവനായി വേഷംകെട്ടുന്നതും.
പ്രേമിച്ചകുറ്റത്തിന്
സ്വന്തം അമ്മയെ വെട്ടിക്കൊന്നവന്‍
മഴുവുമായി ഒരു വംശത്തെയൊന്നടങ്കം പിന്‍തുടര്‍ന്നവന്‍
നീതിമാനായി വാഴ്ത്തപ്പെടുന്നതും അറപ്പുളവാക്കുന്നില്ലേ?
ഒളിയമ്പുകാരന്‍, മൂക്കും മുലയുമരിയുന്നവന്‍
ലോകമൊന്നാകെ ചേര്‍ന്നു കടഞ്ഞെടുത്ത
അമൃതം തട്ടിയെടുത്തു കടന്നവന്‍
ലോകത്തെ സംരക്ഷിക്കുന്നവനെന്നു
നടിക്കുന്നു
കാളകൂടംകുടിച്ചു ലോകത്തെ കാത്തവനെ
അന്തകനെന്നു പരിചയപ്പെടുത്തുന്നു,
മാനിനേയോ(Hiran) മഹിഷത്തെയോ
കുടല്‍കീറിയെടുക്കുന്ന നരഭോജിയെ
ആണത്തത്തിന്‍റെ പന്നിപ്പേച്ച് ആഹ്ളാദിപ്പിച്ചേക്കാം-
എന്നാലും കാളിയന്‍, കറുത്തവന്‍
പൂതനയെപ്പോലെ വിഷംതുപ്പുന്നവനെന്ന
ദുഷ്പ്പേരുള്ളവന്‍
നൂറ്റാണ്ടുകളായി അവന്‍റെ വിഴുപ്പു പേറുന്നവന്‍
അവന്‍റെ മലം ചുമക്കാന്‍ വിധിക്കപ്പെട്ടവന്‍
അവനോടീ കൃഷ്ണന്‍ നീതിയേ കാട്ടിയവനായിരുന്നില്ല
എന്നോര്‍ത്തു പറയും-
നീതിമാനല്ലാത്ത ഒരുവനെ നാമെങ്ങിനെ ദൈവമെന്നു വിളിക്കും?
ദൈവത്തില്‍ നീതിയില്ലെന്നും കരുണയില്ലെന്നും കരുതിയാല്‍
വിശ്വാസത്തെക്കൊണ്ട് എന്തു പ്രയോജനം?
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home