Saturday, March 25, 2017

ധ്വജഭംഗം



ഏതു ക്ഷേത്രത്തിലുമുള്ള
ആ തൂക്കുമരം
എന്തിനാണു പൊന്നില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നത്?
യക്ഷികളെയും
പ്രവാചകരെയും വകവരുത്തിയ വകയിലുള്ള
വിഹിതവും
കഴുവേറ്റിക്കല്ലുകള്‍ക്കും വിഗ്രഹങ്ങള്‍ക്കുമൊപ്പം
പൂജാരി കൈപ്പറ്റുമായിരിക്കും.

കാവില്‍ മൂടിയിടപ്പെട്ട നാഗപാതകള്‍
സര്‍പ്പസത്രക്കാരുടെ ഉറക്കം കെടുത്തുന്നു
ജനമേജയനെ ഒരു പാമ്പു തീണ്ടീപോലും!
കാവടികളില്‍ ഏഴാമന്‍ കാവിലേത്
ഏതുവേല വിളക്കിനെ പ്രതി?
പള്ളിപ്പുറത്തുകാവുകള്‍
കഴുവേറ്റിക്കാവുകള്‍
മാനിറച്ചി തിന്നുന്ന
നരസിംഹ യജമാനന്‍റെ
(എന്‍റെ അഘോരി തിരുമനസ്സേ!)
കൊടിമരം പോലെയൊന്നുകൊണ്ട്
വരാഹം ഭൂമിയെ രക്ഷിച്ചു പോലും!
ബ്രഹ്മാവ് മകളെ മടിയിലിരുത്തി
സൃഷ്ടിനടത്തി പോലും!
ആയിരംതലയുള്ള അനന്തതയ്ക്കുമീതെ
വല്യമ്പ്രാന്‍ ചാഞ്ഞുകിടന്നു പോലും!

പാര്‍ശ്വനാഥന്‍ ചിരിച്ചു
തള്ളയെ വെട്ടിക്കൊന്നവനല്ലേ?
ആ തായോളി അതിനപ്പുറം പറയും!.
(അല്‍പം പാലി (പഴയ അസംസ്കൃത ലിപി-)പൊറുക്കുമല്ലോ!).

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home