നീലക്കുറുക്കന്‍റെ കഥ.
പോവൊല്ലെ മര്‍ത്യരെ പച്ചയ്ക്കുതിന്നുന്ന
രാമന്‍ വസിക്കും മരണവാര്‍ഡില്‍
ഒറ്റയ്ക്കുനില്‍ക്കും മരങ്ങളില്‍ പോലുമെത്തുന്നുണ്ടു
വീണും അരിച്ചും നടക്കും ചിതല്‍
ഏതോ മനുഷ്യന്‍റെ ചീഞ്ഞജഢത്തില്‍
നിന്നെങ്ങും അരിച്ചരിച്ചെത്തും പുഴു
ഏറ്റമുള്ളില്‍ നിന്നു നീളുന്ന തേറ്റയാല്‍
ചോരപൊടിക്കുന്ന ജാതിക്കാട്ടില്‍
അല്‍പം ചെറുപൂള, കാട്ടുകടപ്ലാക്കള്‍
ഉങ്ങും വറുങ്ങും മരുതുമെല്ലാം
മുള്ളുമുരിക്കിന്‍റെ സ്നേഹസ്പര്‍ശത്താലേ
നിന്നൂ ചുവന്നോരുടലുമായി.
ഇരുളതിന്നാഴത്തില്‍ നിന്നെങ്ങും തുഴഞ്ഞെത്തും
ചന്ദ്രിക കാട്ടിയോരുള്‍വിളക്കില്‍
മൊട്ടിട്ടുപോയിനാം,
അല്ലെങ്കില്‍ മല്ലികേ നിന്നെയുംകാത്തുടല്‍
നിത്യംതപിപ്പിച്ചോരിരുളിനുള്ളില്‍
അന്‍പുള്ളതൊക്കെയും വെട്ടിവരയുന്ന
ലക്ഷ്മണര്‍പാര്‍ക്കും മരുപ്പച്ചയില്‍
ഏതു ബാലിക്കുമിടങ്കയ്യുകൊണ്ടൊന്നു
രാമന്‍റെ വാലില്‍ പിടിച്ചുചുറ്റി
ലോകത്തെനേരായും കണ്ടുവരുവാനായ്
വന്ന വഴിക്കുതിരിച്ചുവിട്ടാല്‍
പെട്ടെന്നറിയാം മാന്യന്‍ പുമാനുടെ
പൂണുനൂല്‍ പൂണ്ടുപോം ദിക്കുകളെ
ഏതുഗ്രതാര, ഏതു സിതാര
എങ്ങെങ്ങുമുള്ളോരവള്‍ക്കു കാണാം
സീതയെ കൂടിയും പൂട്ടിയടയ്ക്കുവാന്‍
ഏമാന്‍ വരയുമതിരുകളെ
മെല്ലെക്കടന്നവള്‍ കാട്ടിലേക്കോടിയ
ദിക്കിലായ് വേലിയിലുള്ള വിള്ളല്‍.
എന്തും തടയുന്ന നാശത്തെക്കൂടിയും
മെല്ലെക്കടഞ്ഞുമമൃതെടുക്കാന്‍
ഘോരവിഷത്തെയശിച്ചോനെ കൂടിയും
നത്യവും വഞ്ചിച്ച മോഹരൂപന്‍
അല്ലേയീ നീലക്കുറുക്കന്‍ താനല്ലയോ
ബുദ്ധനെക്കൊല്ലാന്‍ വടിയെടുത്തോന്‍!
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home